കാടമൊട്ട [Maradona] 280

എനിക്ക് പണി തന്നെ മൈക്കിൾ ബാർബറേ ഞാൻ ആരാണെന്നു കാണിക്കണം. ഞാൻ തീരുമാനിച്ചു. അതിനായി ഒരു വർഗീയ കലാപം തന്നെ ഞാനുണ്ടാക്കി. നായര് പടിഞ്ഞാറുകാരൻ ക്രിസ്ത്യാനി പേര് ഇട്ട് നടക്കുന്നു എന്ന് കാവിലെ പാട്ടു മത്സരത്തിൽ ഇന്നേവരെജയിച്ചിട്ടില്ലാത്ത ചെവിയിൽ പൂടയുള്ള പ്രമാണിയോടും ഒരുത്തൻ മഹത്തായ മാലാഖയുടെ പേരിട്ടു കോമാളി കളിക്കുന്നു എന്ന് തടി ചുമക്കുന്ന ജുബ്ബാ മുതലാളിയോടും പറഞ്ഞു. ചെറിയ സങ്കർഷവസാനം എനിക്ക് ആരും വേണ്ടാ എന്റെ മാലാഖ മതിയെന്ന് മൈക്കിൾ ആശാൻ അങ്ങ് തീരുമാനിച്ചു. എല്ലാവരെയും പോലെ എല്ലാവരിലും ഇല്ലാതെ മതക്കാരൻ ആയി അന്ന് മുതൽ അയാൾ അറിയപ്പെട്ടു. നന്നായി വടിക്കാൻ അറിയുന്ന അയാളുടെ കഴിവിനെ എല്ലാ മണം പുരട്ടി നടന്ന പ്രമാണിമാർക്കും വേണമായിരുന്നായതിനാൽ അയാൾ അവിടെ തുടർന്നു.

സ്കൂളിൽ കൂടെ വന്നിരുന്ന അനിയന് മറ്റാർക്കും ഇല്ലാത്ത എക്സ്ട്രാ ക്ലാസ്സ് ഉണ്ടായിരുന്നത് കൊണ്ട് അവൻ എനിക്ക് മുന്നേ സ്കൂളിൽ പോയി തുടങ്ങി. വല്ല പ്രേമ ക്ലാസ്സ് ആണെന്ന് ആണ് ഞാൻ ആദ്യം കരുതിയത്. പക്ഷെ പിന്നെ ആണ് മനസിലായത് കാടമൊട്ട എന്ന പേര് രൂപമാറ്റം വന്നു അവനെയും വിഴുങ്ങാൻ സാധ്യത ഉള്ളത് കൊണ്ടാണ് അവൻ എനിക്ക് ഒപ്പം വരാത്തത് എന്ന്. നീ പോടാ പുല്ലേ. നീയില്ലേ വേറെ ആള് വേറെ വരും. ഞാൻ സുരേഷ് ഗോപി മോഡൽ ഡയലോഗ് പറഞ്ഞു അവനെ പുച്ഛിച്ചു. എന്നേക്കാൾ നന്നായി അവനറിയാമാരുന്നു പുല്ല് പോയിട്ട് ഒരു പുൽക്കൊടി പോലും വരാനില്ല എന്ന്.

ഞാൻ വലിയ കുട്ടി ആയി. ബന്ധു വീട്ടിൽ ഏതോ ബന്ധുവിന്റെ മകൾക്ക് വയസ്സ് അറിയിച്ചു എന്ന് പറഞ്ഞു എന്തായിരുന്നു ആഘോഷം. രഹസ്യ ആഘോഷം പക്ഷെ പരസ്യം ആരുന്നു. ഞാൻ വയസ്സ് അറിയിച്ചപ്പോ ആഘോഷം പോയിട്ട് ഒരു തോള വട പോലും ആരും വാങ്ങി തന്നില്ല. പകരം നിന്റെ തുണി നീ തന്നെ കഴുകിയാൽ മതി എന്ന് ഒരുഓഡറും. ഞാൻ മനഃപൂർവം കറ ആകുന്നത് അല്ല. രാത്രിയിൽ അറിയാതെ ആകുന്നത് ആണ്. ആര് കേക്കാൻ. ആരോട് പറയാൻ. തലയിലെ പൂട താടിക്ക് താഴെ കാൽ വിരൽ വരെ ഉള്ളയിടത് വളർന്നു തുടങ്ങി. ആ ദൂരത്തിന്റെ പകുതിയിൽ അത് അല്പം കൂടുതൽ ആരുന്നു. എന്നിട്ടും എന്റെ തല പഴയ കാട മൊട്ട പോലെ. മുടി പോയിട്ട് ഒരു മൈ… വേണ്ട…. മുടി വന്നില്ലഅത് മതി.

കാടമൊട്ട എന്ന പേര് ലാൻഡ് മാർക്ക്‌ ആയ കാലം. എന്റെ വീടിന് അപ്പുറം, ഇപ്പുറം എന്നിങ്ങനെ നാട് പിളർന്നു. ആരോട് ചോദിച്ചാലും കാടമൊട്ടയെ അറിയും. എല്ലാവരും അറിയുന്ന വെളിച്ചപ്പാടിനു തന്നെ എന്നോട് അസൂയ ആയി. ഞാൻ എന്ത് ചെയ്യാൻ കോപ്പ്. ആരേലും വന്നാൽ ഒരു ഓട്ടോഗ്രാഫ് കൊടുക്കാമാരുന്നു. പോട്ടെ. അവർക്ക് യോഗം ഇല്ല. നിർഭാഗ്യവാൻമ്മാർ. സ്കൂളിൽ അങ്ങനെ ഇരിക്കെ ഒരു സംഭവം നടന്നു. ക്ലാസ്സിലെ സുമുഖൻ സുന്ദരൻ പയ്യനും ഞാനും അബദ്ധവശാൽ ഒന്നിച്ചു മൂത്രം ഒഴിക്കാൻ ബാത്‌റൂമിൽ പോയി. അന്ന് വരെ പ്രകൃതിയുടെ മടി മാറിൽ നീട്ടി മുള്ളിയിരുന്ന ഞാൻ എന്തോ തോന്നലിൽ പോയപ്പോ അവൻ അവിടെ നിൽക്കുകയാരുന്നു. ടാ ഒരു സൂത്രം കാണിക്കാം. അവൻ പറഞ്ഞത് അനുസരിച്ചു സൂത്രം കാണാൻ ഞാനും കൂടി. തൊട്ട് അപ്പുറം പെൺകിടാങ്ങളുടെ മൂത്രപ്പുര ആണ് അവൻ ലക്ഷ്യം വച്ചത്. ഇളകി പോയ വെന്റിലെഷൻ വിടവിലൂടെ അവൻ കാണിച്ചത് ക്ലാസ്സിലെ അംഗലാവണ്യം കൊണ്ട് സർവ്വ സമ്പന്നയായ പെണ്ണിന്റ കാലിന്റെ ഇടയിലെ സൂത്രം ആണെന്ന് അറിഞ്ഞപ്പോളെക്കും ചെവി പൊട്ടുമാറു ഉച്ചത്തിൽ അവൾ ഹോൺ അടിച്ചു.

The Author

49 Comments

Add a Comment
  1. ഞാൻ ഇത് സ്ക്രിപ്റ്റ് ആകട്ടെ

    1. Sure. Please ❤️❤️❤️❤️

      1. ഞാൻ സ്ക്രിപ്റ്റ് complete ചെയ്തു

    1. ❤️❤️❤️

  2. വായനക്കാരൻ

    അയ്യോ രണ്ട് കമന്റ്‌ വന്നല്ലോ
    ആദ്യം എഴുതി വിട്ടത് പോസ്റ്റ്‌ ആകാതിരുന്നപ്പോ ഒന്നൂടെ ചെറിയ മാറ്റം വരുത്തി കമന്റ്‌ ചെയ്തു
    അപ്പൊ ദേ രണ്ടും പോസ്റ്റ്‌ ആയേക്കുന്നു !!!

    1. വായനക്കാരൻ വാക്കുകൾക്ക് വളരെ നന്ദി ❤️❤️❤️

      ഞാൻ വലിയ എഴുത്തുകാരൻ ഒന്നുമല്ല. തുടക്കക്കാരൻ ആണ്. നിങ്ങടെ ഒക്കെ വാക്കുകളാണ് എഴുതുവാൻ പ്രചോദനം. വീണ്ടും ശ്രമിക്കാം ❤️❤️❤️❤️

  3. വായനക്കാരൻ

    നിങ്ങളുടെ എഴുത്തിനെ കുറിച്ച് പറയാതെ വയ്യ കിടിലനായിട്ടുണ്ട്
    ഒരാളെ അയാളുടെ ലൂക്കിന്റെ പേരിൽ സമൂഹം അപഹാസ്യപ്പെടുതുന്നത് ഹാസ്യത്തിന്റെ മേമ്പൊടിയോടെ നിങ്ങൾ ഈ കഥയിൽ പറഞ്ഞുതീർത്തു ! അസാധ്യ നാച്ചുറാലിറ്റി ഈ കഥക്ക് ഉണ്ട് !

    നിങ്ങൾക്ക് കഥ എഴുതാൻ നല്ല കഴിവ് ഉണ്ട് എന്ന് ഈ ചെറുകഥ വായിച്ചപ്പോ മനസ്സിലായി !!
    ഈ കഴിവിൽ ശ്രദ്ധ കൊടുത്താൽ ഭാവിയിൽ ഒരു അറിയപ്പെടുന്ന എഴുത്തുകാരനെ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കാം.

    കൂടുതൽ വാക്കുകൾ മനസ്സിൽ വരുന്നില്ല
    എന്നാലും ഒന്ന് പറയാം
    നല്ല ഒന്നാന്തരം സ്റ്റാൻഡേർഡ് ഉള്ള എഴുത്ത് നിങ്ങളുടെ പക്കൽ ഉണ്ട്

    Keep going

  4. വായനക്കാരൻ

    എന്റെ മച്ചാനെ
    മച്ചാന്റെ എഴുത്തിനെ കുറിച്ച് പറയാതെ വയ്യ
    കിടിലൻ ആയിട്ടുണ്ട്
    ഒരാളെ അയാളുടെ ലൂക്കിന്റെ പേരിൽ സമൂഹം അപഹാസ്യപ്പെടുതുന്നത് ഹാസ്യത്തിന്റെ മേമ്പൊടിയോടെ മച്ചാൻ ഈ കഥയിൽ പറഞ്ഞുതീർത്തു !

    ബ്രോക്ക് കഥ എഴുതാൻ നല്ല കഴിവ് ഉണ്ട്
    ഈ കഴിവിൽ ശ്രദ്ധ കൊടുത്താൽ ഭാവിയിൽ ഒരു അറിയപ്പെടുന്ന എഴുത്തുകാരനെ ബ്രോയിൽ നിന്ന് പ്രതീക്ഷിക്കാം

    കൂടുതൽ വാക്കുകൾ മനസ്സിൽ വരുന്നില്ല
    എന്നാലും ഒന്ന് പറയാം
    നല്ല ഒന്നാന്തരം സ്റ്റാൻഡേർഡ് ഉള്ള എഴുത്ത് നിങ്ങളുടെ പക്കൽ ഉണ്ട്

    Keep going

  5. വേറെ ലെവൽ തന്നെ.. ❤️
    ഇതിലെ ഹാസ്യം ഇഷ്ടപ്പെട്ടു.. പക്ഷെ കാണാൻ കഴിഞ്ഞത് റിയാലിറ്റി ആണ്.. പക്കാ റിയാലിറ്റി.
    ഇതുപോലെയും കുറെ ആളുകൾ നമുക്ക് ചുറ്റും ഉണ്ട് എന്നത് വാസ്തവം ആണ്..
    ഒത്തിരി ഇഷ്ടപ്പെട്ടു.. ❤️

    1. തലൈവരെ നീങ്കളാ?????
      സ്ക്രീൻ ഷോട്ട് എടുത്ത് ചില്ലിട്ടു വക്കണമല്ലോ ???

      നിങ്ങടെയൊക്കെ കഥകൾ വായിച്ച് ഉണ്ടായ ആഗ്രഹത്തിന്റെ പുറത്ത് മനസ്സിൽ തോന്നിയ തീം എഴുതി നോക്കുന്നതാണ്.

      ഈ കുഞ്ഞു കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം????

      എന്ന്

      നിങ്ങളുടെ എല്ലാ കഥകളും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ക്ക് വായിക്കുന്ന ആരാധകൻ ?????

      1. ഏയ് അങ്ങനെ ഒന്നും പറയല്ലേ.. ?❤️

        ഇനിയും എഴുതണം.. റിയാലിറ്റി കൊണ്ടുവരുന്നവർ ആണ് ശരിക്കും എഴുത്തുകാർ എന്ന് തന്നെ പറയാം..
        ഇത് വെറുതെ ഇഷ്ടപ്പെട്ടു എന്ന് മാത്രം അല്ല.. നെഞ്ചോടു ചേർത്ത് വെക്കാൻ ഉള്ള കാര്യങ്ങൾ ഉണ്ട്‌ ഇതിൽ…❤️❤️
        വിത്ത് ലൊട്സ് ഓഫ് ലവ്.. ❤️

        1. ഞാൻ വെറുതെ പറഞ്ഞതല്ല. സ്ഥിരം കഥകൾ ഒക്കെ വായിച്ചു ആഗ്രഹത്തിന്റെ പുറത്തു മെമ്മറി ലോസ് തീമിൽ ഒരു കഥ കുറച്ചു എഴുതി കുറച്ചായപ്പോൾ ആണ് ശിവപാർവതി യിലെ നായകന് മെമ്മറി ലോസ് വരുന്നതായി MK എഴുതിയത്. അന്ന് ഞാൻ അത് കമന്റ്‌ ചെയ്യുകയും ചെയ്തിരുന്നു.

          അന്ന് താങ്കൾ പറഞ്ഞത് തീം ഒരേ പോലെയാലും ശൈലി കൊണ്ട് അത് മാറ്റണം എന്നാണ്. വീണ്ടും എഴുതാൻ നിർദേശിക്കുകയും ചെയ്തു. അത് എന്നെ മോട്ടിവേറ്റ് ചെയുകയും ചെയ്തു. അങ്ങനെ ആണ് വീണ്ടും എഴുതി തുടങ്ങിയത്. അതുകൊണ്ട് പറഞ്ഞതാണ് ???

          വിത്ത്‌ ഓൾ റെസ്‌പെക്ട് ആൻഡ് ലവ് ????❤️❤️❤️❤️❤️❤️

  6. എല്ലാ മനുഷ്യരെയും ഒരു പോലെ ഉൾകൊള്ളാൻ പഠിപ്പിക്കുന്ന നല്ലൊരു റിയലിസ്റ്റിക് സ്റ്റോറി, ഇതുപോലെ വിത്യസ്തയുള്ള കഥകൾ പോരട്ടെ

    1. ❤️❤️

  7. Nammale pole kashandi aayath kond motta adichu nadakkunna normal chekkanmaarkkum katha okke und allee???

    1. Machambiiiiii?????❤️❤️❤️❤️

  8. കഥ നന്നായിട്ടുണ്ട് ബ്രോ

    1. ❤️❤️

  9. വടക്കൻ

    സങ്കൽപ്പ ലോകത്ത് നിന്നും മാറി നേരെ യാഥാർത്ഥ്യത്തിലേക്ക്… അതാണ് ഞാൻ കണ്ടത്.

    പിന്നെ ഹാസ്യം, ജീവിതം. തന്നെ ഏറ്റവും വലിയ ഹാസ്യം അല്ലേ പരിഹാസ്യം… ???

    1. ഞാൻ കാണുന്ന ലോകം ❤️❤️❤️

  10. Nalla Oru story I like it

    1. ❤️❤️

  11. ഹാസ്യമോ ആക്ഷേപ ഹാസ്യമോ കഥയിൽ ഞാൻ കണ്ടില്ല.കണ്ടത് മുഴുവൻ സങ്കടങ്ങളാണ്, കേട്ടത് മുഴുവൻ തേങ്ങലുകളാണ്.പത്താം ക്ലസിൽ വച്ച് മുടി എന്നോട് വിടപറഞ്ഞു പോയതാണ്.കൂടെ പഠിച്ചവർ, സുഹൃത്തുക്കൾ എന്തിന് കാമുകി പോലും കളിയാക്കിയിട്ടുണ്ട് എന്നെ.ഇപ്പൊ അവളും തേച്ചു. എന്റെ ഹൃദയത്തിൽ തൊട്ട ഒരു കഥയാണ് ഇത്.thank you.പെണ്പിള്ളേർക്ക് മുടി നിർബന്ധം ആണെന്ന് ഉള്ള അപകർഷതാബോധം ബോധം കൊണ്ട് പിന്നെ പ്രേമിക്കാൻ പോയിട്ടില്ല.ഈ വിഷയത്തിൽ ഒരു ചർച്ച വേണം എന്ന് ആഗ്രഹമുണ്ട്.

    1. മറ്റ് പലതും പോലെ സ്വാഭാവികമായി തന്നെയാണ് പലരുടെയും മുടി കൊഴിയുന്നത്. അതല്പം നേരത്തേ ആയാൽ അയാൾ അനുഭവിക്കുന്ന അപകർഷതാബോധം വലുതാണ്. സമൂത്തിന്റെ സൗന്ദര്യ സങ്കല്പത്തിൽ ഉൾപെടാത്തത് കൊണ്ട് പലതിലും അവർ പിന്തള്ളപ്പെടും.

      ഇതിലുൾപ്പെടുത്തണം എന്ന് കരുതിയിട്ടും മറന്ന ഒന്നുണ്ട്. കഷണ്ടി യുടെ കാര്യം പറഞ്ഞാൽ ഭാഗത്ത്‌ ഫാസിലും ജേസൺ സ്റ്റാതാവും ഒക്കെ അത് cool ആയി കൊണ്ടു നടക്കുന്നു എന്നാ വാദം ആണ്. പക്ഷെ എല്ലാവരും അവരല്ല. അവരെ കാണുന്നത് പോലെ അല്ല സാധാരണക്കാരെ.. കഥയിലൂടെ ഒരാളെയെങ്കിലും പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ അഭിമാനം

      താങ്കളുടെ കംമെന്റിനു നന്ദി.

  12. പാഞ്ചോ

    ബ്രോ..നല്ല കഥ..മിക്ക കഥകളിലും ജിമ്മനും സുന്ദരനും പണക്കാരനായ നായകനും നായികയും ഉള്ള കഥകളെക്കാൾ വായിക്കാൻ ഇഷ്ടം ഇതുപോലുള്ള കൊച്ചു യഥാർത്ഥമായ കഥകളാണ്…ഹാസ്യ രൂപത്തിൽ ആരുന്നെങ്കിലും അതിൽ ഒരു നല്ല ലൈഫ് ഉണ്ടാരുന്നു..അടുത്ത കഥ എഴുതണം ഇച്ചിരി വലുത് പാർടായി..താഴെ കമന്റിലൊക്കെ പറഞ്ഞ പോലെ നീയിനി കോച്ച് ചെയ്യാൻ ഒന്നും പോകണ്ട ഇവിടങ് കൂടിക്കോ????

    1. കോച്ചിംഗ് നിർത്തി ?? ഇത്രയും നാൾ കഥ വായിച്ചു ഇവിടൊക്കെ ഉണ്ടാരുന്നു. ഇനി എന്തേലും കുത്തി കുറിച്ച് ഇവിടെ കൂടിയേക്കാം ????

      ജിമ്മന്മാരും സുമുഖന്മാരും ഉള്ള നാട്ടിൽ അവരോടൊപ്പം ജില്ല വിട്ട് വല്ലപ്പോളും വെളിയിൽ പോകുന്ന ആളുകളുകളും ഒരുമിച്ച് ജീവിക്കട്ടെ??

      കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം ❤️❤️❤️

    1. ❤️❤️

  13. സൂപ്പർ ആയി ബ്രോ..!
    അടിപൊളി..!! കുറെ നാളുകൾക്ക് ശേഷം ആണെന്ന് തോന്നുന്നു ഇതുപോലെ വ്യത്യസ്തമായ ഒരു കഥ ഞാൻ കാണുന്നത്..ഹാസ്യമോ അതോ ആക്ഷേപഹാസ്യമോ??..എന്തായാലും പൊളി..?
    നന്നായി ഇഷ്ടായി..സൂപ്പർ??
    അടുത്ത കഥക്കായി കാത്തിരിക്കുന്നു..!
    മറഡോണ ഇനി കളിക്കാൻ പോകണ്ട..കഥ
    എഴുതിയാ മതി☺️☺️

    1. പരീക്ഷണം ആണ് ബ്രോ. എല്ലാർക്കും ഇഷ്ടപ്പെടുമോ എന്ന് പേടി ഉണ്ടാരുന്നു.?? ഇഷ്ടപ്പെട്ടതിൽ സന്തോഷം.

      ബ്രോ പറഞ്ഞതല്ലേ, കളി ഇനി കഥയിൽ ആക്കാം
      ????

  14. പൊന്നു.?

    മറഡോണ….. കളി നിർത്തി, കളിയാക്കൽ തുടങ്ങി അല്ലേ…?
    ഈ കഥ എന്നെ മാത്രം ഉദ്ദേശിച്ച് എഴുതിയതാണന്ന് എനിക്ക്(മാത്രം) മനസിലായി. ഞാൻ കേസ് കൊടുക്കൂട്ടാ…. ആ കേസില്ലാ വകീലിനെ കാണട്ടെ…

    ????

    1. ഇയ്യോ കേസ് വേണ്ട??? ഞാൻ ഒരു പാവം ആണ്.. ജീവിച്ചു പോട്ടെ ??

  15. Dear Maradona, കഥ സൂപ്പർ ആയിട്ടുണ്ട്. കാടമുട്ടയുടെ മനസ്സിലെ വിഷമങ്ങളും കറുമ്പിയുടെ വിഷമങ്ങളും ചെറിയ നൊമ്പരം തന്നെ. എങ്കിലും കഥയിലൂടെയുള്ള തമാശയും പരിഹാസവും കൊള്ളാം.
    Regards.

    1. ഇഷ്ടപ്പെട്ടതിൽ സന്തോഷം❤️❤️

      1. ഇക്ക്രു

        കൊള്ളാം ട്ടോ.. ഒരു രസമുണ്ട്

        1. Ikru ❤️❤️❤️

  16. ????????????

    1. ❤️❤️❤️

  17. Super Kadha, 8 inchum six pack body stories mathram porallo

    1. അതെ ❤️

  18. ❣️❣️❣️❣️

    1. ❤️❤️

  19. ഋഷി മൂന്നാമൻ

    ഡിയര്‍ മറഡോണ,

    ഫുട്ബോള്‍ കളി നിര്‍ത്തി എഴുത്ത് തുടങ്ങിയത് നന്നായേന്നേ ഞാന്‍ പറയൂ…

    എഴുത്തില്‍ ആരുടെയൊക്കെയോ അനുഭവങ്ങളുടെ പാടുകള്‍ കാണാനുണ്ട്…

    വെറുതെ ഇഷ്ടപ്പെട്ടു എന്നു പറഞ്ഞാല്‍ താങ്കളുടെ എഴുതിനോടുള്ള നിന്ദയാകും…

    കാടമൊട്ടയും, കറുമ്പിയും, പിന്നെ കിട്ടിയ അവസരങ്ങില്‍ എല്ലാം കൃത്യമായി ചേര്‍ത്ത് വെച്ച പരിഹാസങ്ങളും (സര്‍ക്കാസം) വളരെയധികം ഇഷ്ടപ്പെട്ടു…

    എഴുത്ത് തുടരുക, തലയില്‍ മുണ്ടിട്ട് ആസ്വദിച്ച് വായിക്കുന്ന അരൂപികള്‍ ഒരുപാടുണ്ടിവിടെ…

    ???
    ഋഷി

    1. ഒരു പരീക്ഷണം ആയി ആണ് ഇതെഴുതിയത്. ഞാൻ ഉദ്ദേശിച്ചത് പോലെ വായനക്കാർ എടുക്കുമോ എന്ന പേടിയുണ്ടായിരുന്നു. താങ്കളുടെ വാക്കുകൾക്ക് ഒരുപാട് നന്ദി. ❤️❤️❤️

  20. This story is just an experiment. If for any reason, you do not like it, I apologize

    1. Bro thanik ith oru short film akikoode!

      1. ?അത്രയ്ക്ക് ഉണ്ടോ

Leave a Reply

Your email address will not be published. Required fields are marked *