” അവൻ എപ്പോൾ ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന് ആർക്കും അറിയില്ല. തനിക്കു തന്ന വാക്കുപാലിക്കാൻ അവനിപ്പോൾ കഴിയില്ല. തീരുമാനം തന്റേതാണ് ആരോടൊത്ത് ജീവിക്കണം എന്നുള്ളത്. ”
ഞാനീ കല്യാണത്തിന് നിന്നു കൊടുത്താൽ ചേട്ടനോട് ചെയ്യുന്ന മഹാപാപമാണ് എന്ന് എനിക്ക് മനസ്സിലായി. എനിക്കു വേണ്ടിയല്ലേ ഇപ്പോൾ ഈ അവസ്ഥയിൽ . താലി കെട്ടാൻ എന്റെ അടുത്ത് വന്നിരുന്ന പയ്യനോട് ഞാൻ പറഞ്ഞു എനിക്കീ കല്യാണം ഇഷ്ടമല്ല എന്ന് . കാരണം തിരക്കിയ അവരോട് ഞാൻ എല്ലാ കാര്യവും തുറന്ന് പറഞ്ഞു , അച്ഛന്റെ നിർബന്ധം കാരണമാണ് ഈ വിവാഹത്തിന് സമ്മതിച്ചത് എന്നും ഞാൻ പറഞ്ഞു . ഒടുവിൽ അവർ വിവാഹത്തിൽ നിന്നും പിന്മാറി . ദേഷ്യം കയറിയ അച്ഛൻ എനിക്കിങ്ങനെയൊരു മകളില്ലാ എന്നു പറഞ്ഞ് എന്നെ വീട്ടിൽ നിന്നും പുറത്താക്കി . എനിക്ക് സങ്കടമൊന്നും തോന്നിയില്ല. അവർ എനിക്ക് വാങ്ങി നൽകിയ ആഭരങ്ങളും മറ്റുമൊക്കെ മടക്കി നൽകി ഞാൻ നേരെ ചെന്നത് ഹോസ്പിറ്റലിലേക്കാണ് . അവിടെ എന്നെ രണ്ടു കയ്യും നീട്ടി സ്വീകരിക്കാൻ ചേട്ടന്റെ വീട്ടുകാരുണ്ടായിരുന്നു. ചേട്ടൻ തിരിച്ചു വരും എന്ന് എനിക്ക് ഉറപ്പുണ്ടയിരുന്നു. ഞാൻ കാത്തിരുന്നു. ദൈവം എന്റെ പ്രാർത്ഥന കേട്ടു…”
ആരതി നടന്ന കര്യങ്ങൾ വ്യക്തമായി എനിക്ക് പറഞ്ഞു തന്നു. എല്ലാം വിധിയുടെ വിളയാട്ടം – അകനെ തന്നെയെന്ന് ഞാനും കരുതി…..
” ഒരു പക്ഷെ തന്റെ കണ്ണുനീർ തന്നെയാണ് എന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത് .”
………..
ചില ദിവസങ്ങൾ കടന്നു പോയി ….. ഞാൻ ഇപ്പോൾ പഴയ നീരജായി മാറിക്കഴിഞ്ഞു….. എന്നെ മാറ്റിയെടുക്കാൻ എന്റെ കുടുംബവും സുഹൃത്ത് അരുണും കൂടെ തന്നെ ഉണ്ടായിരുന്നു.
അങ്ങനെ വർഷങ്ങളായി കാത്തിരുന്ന ആ നിമിഷം ഞങ്ങളെ തേടിയെത്തി. എല്ലാ ദൈവങ്ങളെയും മനസ്സിൽ സാക്ഷിയാക്കി ഞാൻ ആരതിയുടെ കഴുത്തിൽ താലി ചാർത്തി. എന്റെ ജീവിതത്തിലെ ഏറ്റുവും സുന്ദരമായ നിമിഷം . ഏതൊരു മനുഷ്യന്റെയും കയ്പ് നിറഞ്ഞ ജീവിതത്തിനൊടുവിൽ ഒരു മധുര നിമിഷം വരും എന്ന് കാലം എന്നെ പഠിപ്പിച്ചു.
മനസ്സ് നിഞ്ഞ് അനുഗ്രഹിക്കാൻ പപ്പയും അമ്മയും കൂടെ ഉണ്ടായിരുന്നു. പിന്നെ എല്ലാ കാര്യത്തിനും ഓടിനടക്കാൻ ഒരു പക്ഷെ ഇങ്ങനെയൊരു നിമിഷത്തിന് കാരണക്കാരനായ അരുണും ഒപ്പം ഉണ്ടായിരുന്നു.
” ഞാൻ പറഞ്ഞില്ലേ ചേട്ടാ ആരതി ചേച്ചി ചേട്ടന്റെയാണെന്ന് .”
നീനു അതു പറഞ്ഞപ്പോൾ എന്റെ മനസ്സ് വായിക്കാൻ കഴിയുന്ന എന്റെ പെങ്ങൾക്ക് എന്റെ ജീവിത നിമിഷങ്ങളും മുൻകൂട്ടി അറിയാൻ കഴിയുമെന്ന് ഞാൻ മനസ്സിലാക്കി.
…….
ഒരു ചുവന്ന പട്ടുസാരിയൊക്കെ ഉടുത്ത് തലയിൽ മുല്ലപ്പൂവൊക്കെ ചൂടി കയ്യിൽ പാൽ ഗ്ലാസ്സുമായി പതിയെ അവൾ എന്റെ അടുത്തേക്ക് വന്നു. മുഖം നാണം കൊണ്ട് ചുവന്നിരുന്നു. ഞാൻ പാൽ ഗ്ലാസ്സ് വാങ്ങി ടേബിളിൽ വച്ച ശേഷം അവളെ പൊക്കിയെടുത്ത് വട്ടം കറക്കി ശേഷം ബെഡിൽ കിടത്തി.
“എന്താ ഉദ്ദേശം ?”
ഒരു നാണം നിറഞ്ഞ ചിയോടെ അവൾ ചോദിച്ചു.
” എന്റെ മുത്തിന് കുറച്ച് പുതിയ കാര്യങ്ങൾ പറഞ്ഞു തരാൻ പോകുവാ … ”
ഞാനതും പറഞ്ഞ് ബെഡിലേക്ക് കയറി അവളെ ചുറ്റിവരിഞ്ഞു……. അവളുടെ മുഖത്ത് ഞാൻ ആ പഴയ പുഞ്ചിരി വീണ്ടും കണ്ടു.
ജീവിതത്തിന്റെ ഒരു പുതിയ അദ്യായം ഇവിടെ തുടങ്ങുകയാണ് . യഥാർത്ഥത്തിൽ പ്രണയിച്ച് ഒരു മനസ്സായി ജീവിക്കാൻ തുടങ്ങുകയാണ് . പ്രതീക്ഷകൾ അവസാനിക്കുന്ന ഇടത്തുനിന്ന് പുത്തൻ പ്രതീക്ഷകൾ നമുക്കായി കടന്നുവരും എന്ന പ്രതീക്ഷയോടെ ……
ശുഭം ………..
ഞാൻ എഴുതുന്നതെല്ലാം ചെറുകഥകളാണ്. ഈ ചെറിയ കഥയും നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്ന് കരുതിക്കൊണ്ട് ……
സ്നേഹത്തോടെ …..
[ ചെകുത്താനെ സ്നേഹിച്ച മാലാഖ,vichu]*******************
Nice story mahn ❤️
Super.we are expecting next episode
TWist കുറച്ചു കൂടി ഡാർക്ക് ആക്കാമായിരുന്നു
Pranyamenna vikaram paranjariyikkan kazhiyatha oru pratheka feelings anu. Athinu kaalamo, praayamo, sahacharyamo oru vishyamalla. Anganeyulla oru feeling kadhakaliloode ezhuthi vayankkarude hrdayathil pathipppikkunna thankalkku ente hrdayathil ninnum hats off!!!
Muwtheeee oru partum കൂടെ എഴുതുവോ വിരോധം ഇല്ലെങ്കിൽ ?????
എഴുതാം ഇപ്പോൾ മറ്റൊരു കഥയുടെ തിരക്കിലാണ് അത് നീർന്നിട്ട് എഴുതാം????
Good story brooooo
Ennalum entho pole ithinte bakki oru part koodi ezhuthamo bro please please please please please
❤️❤️❤️❤️
ബ്രോ സംഭവം കളർ ആയി
ഗുഡ് സ്റ്റോറി❤️❤️❤️❤️
ശരിക്കും കഥ കംപ്ലീറ്റ് ആയില്ല ബ്രോ
ഒരു പാർട്ടും കൂടെ എഴുത് ബ്രോ
അവരുടെ പ്രണയം ഉൾപെടുത്തി ഒരു പാർട്ട്
❤️❤️❤️❤️ എഴുതും എന്നു വിശ്വസിക്കുന്നു
– akhi
മുത്തേ ഒരു പാർട്ട് കൂടെ എഴുതണം
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤
Bro ee kadhaye kurichum endha paraya manoharam?❤️
Machan ezuthunna kadhakal oru moonn part okke indavukayullu bt athra mathrm mathi vayanakkarante manass nirakkan?
Idhupolulla kadhakalumayi veendum varum enn pratheekshikkunnu?
Snehathoode…… ❤️
Nice bro well ended
Sad ending or happy
അടിപൊളി കഥ ബ്രോ. പക്ഷെ ഇതൊക്കെ real life നടക്കുമോ.
ഈ സൈറ്റ് ഇൽ വന്നു കഥ വായിച്ചിട്ട് മനസ്സ് നിറഞ്ഞു കരഞ്ഞത് ആദ്യമാണ് അത്രയ്ക്ക് മനസ്സിനെ സ്പർശിച്ചു സൂപ്പർ ❤️❤️❤️
ഇന്നാണ് താങ്കളുടെ എല്ലാ കഥകളും വായിക്കാൻ സാധിച്ചത് മൂന്നും അടിപൊളി കഥകൾ 2,3 പാർട്ട് മാത്രം ഉള്ളൂ എങ്കിലും വായിക്കുന്നവന്റെ മനസ്സ് നിറയ്ക്കാൻ അത് മതിയാകും കാത്തിരിക്കുന്നു അടുത്ത കഥയ്ക്കായി
Pwolichu mwuthee pwolichu
Ellathinum oru avasanam undavumallo
Ith enthayalum shubham ayallo
Santhosham
❤️❤️❤️
ചുരുങ്ങിയ വാക്കുകളിൽ വളരെ മനോഹരമായി തന്നെ അവസാനിപ്പിച്ചു. പൊളി. അടുത്ത കഥയുമായി പെട്ടന്ന് വന്നേക്കണം ????
സൂപ്പർ.പകരം തരാൻ ഹൃദയംനിറഞ്ഞ നന്ദി മാത്രം.ഇനിയും മനോഹരങ്ങളായ കഥയുമായി വാ…
നന്നായിട്ടുണ്ട് ? ? ?
വളരെ മനോഹരം ആയി തന്നെ അവതരിപ്പിച്ചു.
വളരെ അധികം ഇഷ്ടപ്പെട്ടു ❤️?
?
♡♡♡♡
??????❤❤❤❤
Nice
Nice