??കാലം കരുതിവച്ച പ്രണയം 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax] 812

അതൊരു വലിയ ചോദ്യമായി എന്റെ മുൻപിൽ നിന്നു. പക്ഷെ അതിന്റെ ഉത്തരം കണ്ടുപിടിക്കാൻ എനിക്ക് സാധിച്ചില്ല ……

റൂമിന്റെ ഡോറ് തുറക്കുന്ന ശബ്ദം കേട്ടപ്പോൾ എന്റെ ശ്രദ്ധ അങ്ങോട്ട് പോയി. കയറി വന്നയാളുടെ വേഷം കണ്ടപ്പോൾ തന്നെ അത് ഒരു ഡോക്ടർ ആണെന്ന് എനിക്ക് മനസ്സിലായി . നല്ല പ്രായം തോന്നിക്കുന്ന മുടിയൊക്കെ നരച്ച ഒരു സീനിയർ ഡോക്ടറാണ് അയാൾ എന്ന് കണ്ടാൽ തന്നെ അറിയാം. അയാൾ വന്ന് എന്റെ ശരീരം മുഴുവൻ നിരീക്ഷിച്ച ശേഷം നഴ്സിന്റെ കയ്യിൽ നിന്ന് ഫയൽ വാങ്ങി എന്തൊക്കെയോ വായിച്ചു നോക്കി  , പിന്നീട് കൈ നാടി പിടിച്ച് വാച്ചിലെ സമയമൊക്കെ നോക്കുന്നു ശേഷം എന്തൊക്കെയോ ആ ഫയലിൽ എഴുതി പിടിപ്പിച്ചു.

അതൊക്കെ നോക്കി നിന്നപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് എത്തിയത് , ചില കാര്യങ്ങൾ എന്റെ ഓർമ്മയിലേക്ക് വന്നത് ….

“അമ്മ …….. പപ്പ  ……… നീനു ……… പിന്നെ ഞാൻ കാണാൻ ആഗ്രഹിച്ച അവൾ ആരതി ……….. ഇന്ന് അവളുടെ വിവാഹമല്ലേ , ഞാനവളെ വിളിച്ചിറക്കാമെന്ന് വാക്ക് കൊടുത്തതല്ലേ ……. അവളുടെ കരച്ചിൽ ഞാൻ കേട്ടതല്ലേ …….  ആ ഞാൻ ഇപ്പോൾ ഈ ……. അവസ്ഥയിൽ .”

ഞാൻ സ്വയം എന്നോട് തന്നെ പറഞ്ഞു.

അത് ഒരു വലിയ സങ്കടമായി എന്നിൽ നിറഞ്ഞു. എനിക്ക് എന്ത് ചെയ്യണമെന്ന് ഒരു എത്തും പിടിയുമില്ല.

ഞാൻ ആ റൂമിൽ നിന്ന് പുറത്തിറങ്ങി. ഒന്നിലും സ്പർശിക്കാൻ സാധിക്കാത്ത എനിക്ക് ആ ഡോർ ഒരു തടസ്സമായിരുന്നില്ല. പുറത്തെ നിരത്തിയിട്ടിരിക്കുന്ന ആ കസേരകളിൽ കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി  ചുണ്ടിൽ പ്രാർത്ഥനയുമായി എന്റെ മടങ്ങി വരവിന് കാത്തിരിക്കുന്ന എന്റെ അമ്മയെയും പപ്പയെയും കുഞ്ഞ് പെങ്ങളെയും ഞാൻ കണ്ടു.

“അമ്മേ………….”

ഞാൻ ഉറക്കെ വിളിച്ചു. പക്ഷെ എന്റെ ആ നിലവിളി ആർക്കും കേൾക്കാൻ സാധിക്കില്ല എന്ന്
ഞാൻ പതിയെ മനസ്സിലാക്കി. ഞാൻ അതോർത്ത് കരയുന്നുണ്ട് പക്ഷെ എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നില്ല.

കുറച്ച് അകലെ എന്തോ ആകുലതയോടെ മൊബൈലിൽ തിരക്കിട്ട് സംസാരിക്കുകയാണ് അരുൺ . അവന്റെ വേഷം കണ്ടാൽ തന്നെ അറിയാം പാതിരാത്രി എന്റെ അപകട വിവരം അറിഞ്ഞ് ഓടി പിടിച്ചിട്ടാണ് വന്നിട്ടുളളത് എന്ന്.

റൂമിൽ നിന്ന് ഇറങ്ങി വന്ന ആ ഡോക്ടറെ കണ്ട് പപ്പയും അമ്മയും എണീറ്റു. ഇതു കണ്ട അരുണും അവരുടെ അടുത്തേക്ക് ഓടി ചെന്നു.

” എങ്ങനെയുണ്ട് …… , എങ്ങനെയുണ്ട് ഡോക്ടറേ അവന് …… ?  എന്റെ മോന്    ………”

ഒരു വിങ്ങലോടെ പപ്പ ഡോക്ടറോട് കാര്യം തിരക്കി.

“നിങ്ങൾ വിഷമിക്കരുത് …. ക്രിട്ടിക്കൽ സ്റ്റേജ് പിന്നിട്ടു എങ്കിലും നീരജ് ഇപ്പോൾ കോമയിലാണ്. ദൈവത്തോട് പ്രാർത്ഥിക്കുക അതു മാത്രമേ നമുക്ക് ഇപ്പോൾ ചെയ്യാനാകൂ….. അവൻ തിരിച്ചു വരും. പ്രതീക്ഷ കൈവിടരുത് , ചിലപ്പോൾ ദിവസങ്ങൾ അല്ലെങ്കിൽ മാസങ്ങളെടുത്തേക്കാം …… ചിലപ്പോൾ അതിൽ കൂടുതൽ ……”

ആ ഡോക്ടർ പപ്പയുടെ തോളിൽ തട്ടി ഇത്രയും പറഞ്ഞ ശേഷം മുന്നോട്ട് നടന്നു നീങ്ങി. അവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകുന്നത് ഞാൻ കണ്ടു. അത് ഒരു നിലവിളിക്കും കരച്ചിലിനും വഴിയൊരുക്കി . അരുൺ അവരെ എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് . എനിക്ക് അതൊക്കെ നോക്കി നിൽക്കാൻ മാത്രമേ സാധിച്ചുള്ളൂ ……..
കാരണം ഞാൻ ഇപ്പോൾ വെറുമൊരു ആത്മാവ് മാത്രമാണ്. ആർക്കും കാണാനും കേൾക്കാനും കഴിയാത്ത ഒരു ആത്മാവ് , ഒരു പാഴ് വസ്തുവിന് തുല്യം …

അപ്പോഴാണ് ചുവരിൽ തറച്ചുവച്ചിരിക്കുന്ന ഒരു ക്ലോക്കിലേക്ക് എന്റെ ശ്രദ്ധ പോയത് സമയം രാവിലെ 9.30 ആയിരിക്കുന്നു . കുറച്ചു കൂടി കഴിയുമ്പോൾ അവളുടെ …. ആരതിയുടെ കഴുത്തിൽ  മറ്റൊരാൾ താലി ചാർത്തും . അവൾ എന്നിൽ നിന്ന് അകലും .

The Author

Vichu

62 Comments

Add a Comment
  1. Nice story mahn ❤️

  2. Super.we are expecting next episode

  3. TWist കുറച്ചു കൂടി ഡാർക്ക് ആക്കാമായിരുന്നു

  4. Pranyamenna vikaram paranjariyikkan kazhiyatha oru pratheka feelings anu. Athinu kaalamo, praayamo, sahacharyamo oru vishyamalla. Anganeyulla oru feeling kadhakaliloode ezhuthi vayankkarude hrdayathil pathipppikkunna thankalkku ente hrdayathil ninnum hats off!!!

  5. Muwtheeee oru partum കൂടെ എഴുതുവോ വിരോധം ഇല്ലെങ്കിൽ ?????

    1. എഴുതാം ഇപ്പോൾ മറ്റൊരു കഥയുടെ തിരക്കിലാണ് അത് നീർന്നിട്ട് എഴുതാം????

  6. Good story brooooo
    Ennalum entho pole ithinte bakki oru part koodi ezhuthamo bro please please please please please

  7. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️

  8. ബ്രോ സംഭവം കളർ ആയി

    ഗുഡ് സ്റ്റോറി❤️❤️❤️❤️

    ശരിക്കും കഥ കംപ്ലീറ്റ് ആയില്ല ബ്രോ
    ഒരു പാർട്ടും കൂടെ എഴുത് ബ്രോ
    അവരുടെ പ്രണയം ഉൾപെടുത്തി ഒരു പാർട്ട്
    ❤️❤️❤️❤️ എഴുതും എന്നു വിശ്വസിക്കുന്നു
    – akhi

    1. മുത്തേ ഒരു പാർട്ട് കൂടെ എഴുതണം
      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  9. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  10. Bro ee kadhaye kurichum endha paraya manoharam?❤️
    Machan ezuthunna kadhakal oru moonn part okke indavukayullu bt athra mathrm mathi vayanakkarante manass nirakkan?
    Idhupolulla kadhakalumayi veendum varum enn pratheekshikkunnu?
    Snehathoode…… ❤️

  11. മാർക്കോപോളോ

    Nice bro well ended

  12. Sad ending or happy

  13. അഗ്നിദേവ്

    അടിപൊളി കഥ ബ്രോ. പക്ഷെ ഇതൊക്കെ real life നടക്കുമോ.

  14. ഈ സൈറ്റ് ഇൽ വന്നു കഥ വായിച്ചിട്ട് മനസ്സ് നിറഞ്ഞു കരഞ്ഞത് ആദ്യമാണ് അത്രയ്ക്ക് മനസ്സിനെ സ്പർശിച്ചു സൂപ്പർ ❤️❤️❤️

  15. ഇന്നാണ് താങ്കളുടെ എല്ലാ കഥകളും വായിക്കാൻ സാധിച്ചത് മൂന്നും അടിപൊളി കഥകൾ 2,3 പാർട്ട് മാത്രം ഉള്ളൂ എങ്കിലും വായിക്കുന്നവന്റെ മനസ്സ് നിറയ്ക്കാൻ അത് മതിയാകും കാത്തിരിക്കുന്നു അടുത്ത കഥയ്ക്കായി

  16. Pwolichu mwuthee pwolichu
    Ellathinum oru avasanam undavumallo
    Ith enthayalum shubham ayallo
    Santhosham

  17. ❤️❤️❤️

  18. ചുരുങ്ങിയ വാക്കുകളിൽ വളരെ മനോഹരമായി തന്നെ അവസാനിപ്പിച്ചു. പൊളി. അടുത്ത കഥയുമായി പെട്ടന്ന് വന്നേക്കണം ????

  19. വേട്ടക്കാരൻ

    സൂപ്പർ.പകരം തരാൻ ഹൃദയംനിറഞ്ഞ നന്ദി മാത്രം.ഇനിയും മനോഹരങ്ങളായ കഥയുമായി വാ…

  20. നന്നായിട്ടുണ്ട് ? ? ?

  21. വളരെ മനോഹരം ആയി തന്നെ അവതരിപ്പിച്ചു.
    വളരെ അധികം ഇഷ്ടപ്പെട്ടു ❤️?

  22. ♡♡♡♡
    ??????❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *