??കാലം കരുതിവച്ച പ്രണയം 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax] 812

വിളിച്ചിറക്കാം എന്ന് വാക്കു പറഞ്ഞിട്ട് പറ്റിച്ച ഒരുത്തനെന്ന് അവൾ ചിലപ്പോൾ എന്നെ കുറിച്ച് ചിന്തിച്ചേക്കാം തെറ്റിദ്ധരിച്ചേക്കാം , ഞാനീ അവസ്ഥയിലാണെന്ന് അവൾക്കറിയില്ലല്ലോ?

ചിലപ്പോൾ എന്റെ അവസ്ഥ അറിയുമ്പോൾ ജീവൻ പോലും അവൾ അവസാനിപ്പിച്ചേക്കാം. അവൾക്ക് അത്രയ്ക്ക് പ്രണയമുണ്ട് എന്നോട്….

” അവളെ ഒന്നു കാണണം , ചിലപ്പോൾ ഇനി കാണാൻ സാധിച്ചില്ലെങ്കിലോ? പക്ഷെ എങ്ങനെ ?
എന്റെ ഈ അവസ്ഥ അതിനൊരു തടസ്സമാണ്.”

ഞാൻ എന്റെ മനസ്സിനോട്  തന്നെ പറഞ്ഞു..

“ദൈവമേ ……… എനിക്ക് ഈ വിധി തന്നത് എന്തിനാണ് ? ആ ട്രെയിൻ ഒരു നിമിഷം മുൻപ് വന്നിരുന്നുവെങ്കിൽ ഞാനിതൊന്നും അറിയാതെ മരിക്കുമായിരുന്നല്ലോ , ഇപ്പോൾ കുറച്ച് സമയം കൊണ്ട് ഏറെ ആശകൾ നൽകിയിട്ട് ഈ അവസ്ഥയാണല്ലോ നീ എനിക്ക് വിധിച്ചത്. അവളെ ഒന്ന് കാണാൻ പോലും പറ്റാതെ ……..”

എന്റെ മനസ്സിലെ വേദനകൾ ദൈവത്തോട് പറഞ്ഞു . കാരണം ഇനി ഞാൻ പറയുന്നത് മറ്റാർക്കും കേൾക്കാൻ സാധിക്കില്ല.

പെട്ടെന്ന് എന്റെ മുൻപിൽ ഒരു പുകമറ രൂപപ്പെട്ടു .എനിക്ക് ചുറ്റുമുള്ള   ഒന്നും കാണാൻ സാധിക്കുന്നില്ല. വെളുത്ത പുക എന്റെ കാഴ്ചയെ മറച്ചു. പതിയെ ആ  പുകമറ മാറി എന്റെ കണ്ണുകളിലേക്ക് കാഴ്ച കടന്നുവന്നു. പക്ഷെ ഞാൻ ഇപ്പോൾ നിൽക്കുന്നത് മറ്റൊരിടത്താണ്. എന്റെ മുൻപിൽ ഞാൻ കാണുന്നത് ആ പഴയ ഇല്ലം പോലെയുള്ള വീട് , അതെ ആരതിയുടെ വീട് . വീട് ആകെ അലങ്കരിച്ചിരിക്കുന്നു മുറ്റത്ത് ഒരു വിവാഹ പന്തൽ കാണുന്നുണ്ട് , നിറയെ ആളുകൾ ആ  വീടിന് ചുറ്റും ഉണ്ട് . അവരുടെ സംസാരങ്ങളും സന്തോഷവും    ആ അന്തരീക്ഷത്തിൽ  നിറഞ്ഞ് നിൽക്കുന്നു. ഞാൻ ആ വീടിന് കുറച്ച് ദൂരെയായാണ് നിൽക്കുന്നത്.

ആദ്യമായി ഞാൻ ഈ വീട്ടിൽ വന്നത് ഒന്നരയാഴ്ചയ്ക്ക് മുൻപാണ് . എന്റെ മനസ്സിലെ വേദനകളെയും സംശയങ്ങളെയും ആകുലതകളെയും പിന്നിലാക്കിക്കൊണ്ട് ആ ദിവസം എന്റെ ഓർമ്മയിലേക്ക് വന്നു. അന്ന് ജീവിതത്തിൽ ഞാൻ ഏറ്റുവും കൂടുതൽ  മനസ്സ് വേദനിച്ച ആ ദിവസം . ജീവിതം തന്നെ വെറുത്ത ആ ദിവസം

………………………………..

അന്ന് ഒരു ശനിയാഴ്ചയായിരുന്നു . ആരതി വിദേശത്തേക്ക് പോയിട്ട് മൂന്നു വർഷം കഴിഞ്ഞു . അവളെ കുറിച്ച്  ഒരു വിവരവുമില്ല. അന്ന് അവൾ പോയി എന്ന് അറിഞ്ഞ ആ ദിവസം അവളുടെ ഫോൺ നമ്പർ തേടിപിടിച്ച് വിളിച്ചു പക്ഷെ സ്വിച്ച് ഓഫ് അതായിരുന്നു മറുപടി. അവളുടെ വാട്സാപ്പും ഫൈസ്ബുക്കുമൊക്കെ ഞാൻ നോക്കി പക്ഷെ അവൾ ആക്ടീവല്ല എന്നാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്.

“ഒരു പക്ഷെ അവൾ ആ നമ്പർ ഉപേക്ഷിച്ചു കാണും . ”

അതായിരുന്നു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ മനസ്സിലാക്കിയത് , അല്ല കാലം എന്നെ പഠിപ്പിച്ചത്.

“ഞാൻ ഇങ്ങനെ കാത്തിരിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടോ? ഒരു പക്ഷേ അവിടെ വച്ച് അവളുടെ വിവാഹമെങ്ങാനും കഴിഞ്ഞു കാണുമോ ? എന്നെ മറന്നു കാണുമോ ? അല്ലെങ്കിൽ എന്നെ വെറുത്ത് കാണുമോ ?”

ദിവസങ്ങൾ കഴിയവെ എന്റെ മനസ്സിലെ സംശയങ്ങളും കൂടി കൂടി വന്നു.

ആദ്യ പ്രണയമായതുകൊണ്ടാകാം അവളെ കുറിച്ചുള്ള ഓർമ്മകളൊന്നും എന്റെ മനസ്സിൽ നിന്ന് മാഞ്ഞു പോയില്ല. അവളുടെ ചിരിക്കുന്ന ആ മുഖവും ആ നോട്ടവും അത് എന്റെ മനസ്സിൽ നിറഞ്ഞ് നിന്നു .

കഴിഞ്ഞ മൂന്നു വർഷവും ഒരു ജയിൽ വാസം പോലെയായിരുന്നു എന്റെ ജീവിതം .  മനസ്സ് തുറന്ന് ചിരിച്ചിട്ടില്ല. ജീവിതം ആകെ മാറി, വിദ്യാർത്ഥികളോട് പഴയ ആ കളിചിരി ഇല്ല. ശരീരത്തിൽ നിന്ന് എന്തോ നഷ്ടപെട്ട പോലെ .

The Author

Vichu

62 Comments

Add a Comment
  1. Nice story mahn ❤️

  2. Super.we are expecting next episode

  3. TWist കുറച്ചു കൂടി ഡാർക്ക് ആക്കാമായിരുന്നു

  4. Pranyamenna vikaram paranjariyikkan kazhiyatha oru pratheka feelings anu. Athinu kaalamo, praayamo, sahacharyamo oru vishyamalla. Anganeyulla oru feeling kadhakaliloode ezhuthi vayankkarude hrdayathil pathipppikkunna thankalkku ente hrdayathil ninnum hats off!!!

  5. Muwtheeee oru partum കൂടെ എഴുതുവോ വിരോധം ഇല്ലെങ്കിൽ ?????

    1. എഴുതാം ഇപ്പോൾ മറ്റൊരു കഥയുടെ തിരക്കിലാണ് അത് നീർന്നിട്ട് എഴുതാം????

  6. Good story brooooo
    Ennalum entho pole ithinte bakki oru part koodi ezhuthamo bro please please please please please

  7. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️

  8. ബ്രോ സംഭവം കളർ ആയി

    ഗുഡ് സ്റ്റോറി❤️❤️❤️❤️

    ശരിക്കും കഥ കംപ്ലീറ്റ് ആയില്ല ബ്രോ
    ഒരു പാർട്ടും കൂടെ എഴുത് ബ്രോ
    അവരുടെ പ്രണയം ഉൾപെടുത്തി ഒരു പാർട്ട്
    ❤️❤️❤️❤️ എഴുതും എന്നു വിശ്വസിക്കുന്നു
    – akhi

    1. മുത്തേ ഒരു പാർട്ട് കൂടെ എഴുതണം
      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  9. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  10. Bro ee kadhaye kurichum endha paraya manoharam?❤️
    Machan ezuthunna kadhakal oru moonn part okke indavukayullu bt athra mathrm mathi vayanakkarante manass nirakkan?
    Idhupolulla kadhakalumayi veendum varum enn pratheekshikkunnu?
    Snehathoode…… ❤️

  11. മാർക്കോപോളോ

    Nice bro well ended

  12. Sad ending or happy

  13. അഗ്നിദേവ്

    അടിപൊളി കഥ ബ്രോ. പക്ഷെ ഇതൊക്കെ real life നടക്കുമോ.

  14. ഈ സൈറ്റ് ഇൽ വന്നു കഥ വായിച്ചിട്ട് മനസ്സ് നിറഞ്ഞു കരഞ്ഞത് ആദ്യമാണ് അത്രയ്ക്ക് മനസ്സിനെ സ്പർശിച്ചു സൂപ്പർ ❤️❤️❤️

  15. ഇന്നാണ് താങ്കളുടെ എല്ലാ കഥകളും വായിക്കാൻ സാധിച്ചത് മൂന്നും അടിപൊളി കഥകൾ 2,3 പാർട്ട് മാത്രം ഉള്ളൂ എങ്കിലും വായിക്കുന്നവന്റെ മനസ്സ് നിറയ്ക്കാൻ അത് മതിയാകും കാത്തിരിക്കുന്നു അടുത്ത കഥയ്ക്കായി

  16. Pwolichu mwuthee pwolichu
    Ellathinum oru avasanam undavumallo
    Ith enthayalum shubham ayallo
    Santhosham

  17. ❤️❤️❤️

  18. ചുരുങ്ങിയ വാക്കുകളിൽ വളരെ മനോഹരമായി തന്നെ അവസാനിപ്പിച്ചു. പൊളി. അടുത്ത കഥയുമായി പെട്ടന്ന് വന്നേക്കണം ????

  19. വേട്ടക്കാരൻ

    സൂപ്പർ.പകരം തരാൻ ഹൃദയംനിറഞ്ഞ നന്ദി മാത്രം.ഇനിയും മനോഹരങ്ങളായ കഥയുമായി വാ…

  20. നന്നായിട്ടുണ്ട് ? ? ?

  21. വളരെ മനോഹരം ആയി തന്നെ അവതരിപ്പിച്ചു.
    വളരെ അധികം ഇഷ്ടപ്പെട്ടു ❤️?

  22. ♡♡♡♡
    ??????❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *