??കാലം കരുതിവച്ച പ്രണയം 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax] 812

എന്റെ ഉള്ളിലെ കുറ്റബോധം അത് എന്നെ വേട്ടയാടി കൊണ്ടിരുന്നു. പക്ഷെ നീനു അവൾ എനിക്ക് ശക്തി പകർന്നുകൊണ്ടിരുന്നു. അവളുടെ വാക്കുകൾ  വീണ്ടും ആരതിയെ കാത്തിരിക്കാനുള്ള ഊർജം എനിക്ക് പകർന്നു..

സമയം ഉച്ച കഴിഞ്ഞ്  2 മണി ആയി .. വേറെ ജോലിയൊന്നുമില്ലാത്ത കാരണം ഞാൻ ബെഡിൽ പാതിമയക്കത്തിൽ കിടക്കുകയായിരുന്നു. പെട്ടെന്നാണ് നീനു കതക് തള്ളി തുറന്ന് റൂമിനുള്ളിലേക്ക് കയറി വന്നത് . അവൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. അവൾ കതക് തള്ളി
തുറന്ന് വരുന്ന ശബ്ദം കേട്ട് ഞാൻ മയക്കത്തിൽ നിന്ന് ഉണർന്നിരുന്നു.

“ചേട്ടാ …… ”

അവൾ ഒരു ചിരിയോടെ എന്നാൽ ഓടികിതച്ച് വന്ന ആ കിതപ്പോടെ എന്നെ വിളിച്ചു.

” എന്താടി നീ കിടന്ന് കിതയ്ക്കുന്നേ …… കൂട്ടുകാരികളോടൊപ്പം ഷോപ്പിങിന് പോകന്നൂന്ന് പറഞ്ഞിട്ട് നേരത്തെ എത്തയോ ? ”

ഞാൻ ബഡ്ഡിൽ നിന്ന് കണ്ണും തിരുമ്മിക്കൊണ്ട് എണീക്കുന്നതിനിടയ്ക്ക്  ചോദിച്ചു.

“ചേട്ടാ….. ചേട്ടാ ….. ഞാൻ ആരതി ചേച്ചിയെ കണ്ടു…….”

അവൾ ആ കിതപ്പോടെ എന്നോട് പറഞ്ഞു…

“നീ എന്താ പറഞ്ഞേ  ? ”

ഞാൻ അവൾ പറഞ്ഞ വാക്കുകൾ കേട്ട് ഒരു അമ്പരപ്പോടെ കാര്യം തിരക്കി.

“അതെ ചേട്ടാ , ഷോപ്പിംങ് മാളിൽ വച്ച് ഞാൻ  ആരതി ചേചിയെ കണ്ടു. ”

“അവൾ നിന്നെ കണ്ടോ?”

“ഇല്ല , ഞാൻ ഉടനെ തന്നെ സ്കൂട്ടി എടുത്ത് ഇങ്ങ് പോന്നു. ആരതി ചേച്ചി ബിൽ പേ ചെയ്ത് ഇറങ്ങിയപ്പോഴാ ഞാൻ കണ്ടത് . ചിലപ്പപ്പോൾ ചേച്ചി ഇപ്പോ വീട്ടിൽ എത്തിക്കാണും . ചേട്ടന് വഴിയറിയാമല്ലോ ….  ഒന്ന് പോയി നേരിൽ കാണ് എന്നിട്ട് പറയ് സത്യം…. ഇനിയും ഇങ്ങനെ കിടന്ന് നീറി ജീവിക്കാതെ ..”

“ഇപ്പൊ തന്നെ വേണോ?”

“വേണം ഞാനാ പറയുന്നേ . ”

നീനു അത് പറഞ്ഞപ്പോൾ ശരിയാണെന്ന് എനിക്കും തോന്നി.

ഞാൻ വേഗം റെഡിയായി ബൈക്കുമെടുത്ത് പുറപ്പെട്ടു . വഴി അറിയാമെങ്കിലും ആ വീട്ടിൽ ഞാൻ ഇതുവരെ പോയിട്ടില്ല. മനസ്സിൽ വല്ലാത്ത സന്തോഷവും ഒപ്പം ആശയകുഴപ്പങ്ങളും കലങ്ങി മറിഞ്ഞു കൊണ്ടിരുന്നു … എന്തായാലും എന്ത് വന്നാലും സത്യം തുറന്ന് പറയണം , എനിക്ക് ഇനി ഈ കുറ്റബോധത്തോടെ ജീവിക്കാർ വയ്യ ….

ഓരോന്ന് ആലോചിച്ചപ്പോഴേക്കും സ്ഥലം എത്തിയിരുന്നു. ഒരു ഇല്ലം പോലുള്ള പഴയ വീടാണ്. സിറ്റിയിൽ നിന്നൊക്കെ മാറി ഗ്രാമീണത തുളുമ്പുന്ന  സ്ഥലം . വീടിന്റെ  മുറ്റത്ത് ഒരു സ്കൂട്ടി ഒതുക്കി വിച്ചിരിക്കുന്നു.

‘അത് അവളുടേതകാം’

ഞാൻ മനസ്സിൽ വിജാരിച്ചു , മുന്നോട്ട് നടന്നു. വീടിന്റെ മുൻപിൽ സ്ഥാപിച്ചിരിക്കുന്ന കോളിങ് ബല്ലിൽ എന്റെ വിരലുകൾ അമർന്നു. എന്റെ നെഞ്ചിടിപ്പിന്റെ വേഗത വർദ്ധിച്ചു. സംഭരിച്ചു വച്ച ശക്തിയൊക്കെ കൊഴിഞ്ഞു പോയ പോലെ തോന്നി.

അൽപം കഴിഞ്ഞതും വീടിന്റെ മുൻപിലെ വാതിലുകൾ തുറന്ന് വന്നയാളെ കണ്ട് ഞാൻ ഒന്ന് ഞെട്ടി, അത് അവൾ ആയിരുന്നു ആരതി. വർഷങ്ങൾക്ക് ശേഷം ഞാൻ അവളെ കണ്ടു .
അവൾ എന്നെ ഏതോ ഭാവത്തിൽ നോക്കി. സന്തോഷും എന്നാൽ അതിലുപരി സങ്കടവും നിറഞ്ഞ ഭാവം അവളുടെ മുഖത്ത് വന്ന് നിറഞ്ഞു.

“ആ സാറോ ?  ഓ.. ഐ ആം സോറി  , സാർ ഇപ്പോൾ എന്നെ പഠിപ്പിക്കുന്ന അദ്ധ്യാപകനല്ലല്ലോ ? എന്ത് വേണം താങ്കൾ  എന്തിനാ വന്നത് ? ”

അവൾ ഒരു മങ്ങിയ ചിരിയോടെ എന്നോട് ചോദിച്ചു. അവളുടെ യഥാർത്ഥ പുഞ്ചിരിയും നോട്ടവുമൊക്കെ എവിടെയോ പോയി മറഞ്ഞിരിക്കുന്നു . അവൾ അന്ന് ഞാൻ പറഞ്ഞത് മനസ്സിൽ വച്ചാണ് എന്നോട് സംസാരിച്ചത് എന്ന് എനിക്ക് മനസ്സിലായി. അവളുടെ ആ വാക്കുകൾ എന്നെ കുത്തി നോവിപ്പിച്ചു.

” അത്  , തന്നെ ഒന്ന് കാണാൻ ”

The Author

Vichu

62 Comments

Add a Comment
  1. Nice story mahn ❤️

  2. Super.we are expecting next episode

  3. TWist കുറച്ചു കൂടി ഡാർക്ക് ആക്കാമായിരുന്നു

  4. Pranyamenna vikaram paranjariyikkan kazhiyatha oru pratheka feelings anu. Athinu kaalamo, praayamo, sahacharyamo oru vishyamalla. Anganeyulla oru feeling kadhakaliloode ezhuthi vayankkarude hrdayathil pathipppikkunna thankalkku ente hrdayathil ninnum hats off!!!

  5. Muwtheeee oru partum കൂടെ എഴുതുവോ വിരോധം ഇല്ലെങ്കിൽ ?????

    1. എഴുതാം ഇപ്പോൾ മറ്റൊരു കഥയുടെ തിരക്കിലാണ് അത് നീർന്നിട്ട് എഴുതാം????

  6. Good story brooooo
    Ennalum entho pole ithinte bakki oru part koodi ezhuthamo bro please please please please please

  7. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️

  8. ബ്രോ സംഭവം കളർ ആയി

    ഗുഡ് സ്റ്റോറി❤️❤️❤️❤️

    ശരിക്കും കഥ കംപ്ലീറ്റ് ആയില്ല ബ്രോ
    ഒരു പാർട്ടും കൂടെ എഴുത് ബ്രോ
    അവരുടെ പ്രണയം ഉൾപെടുത്തി ഒരു പാർട്ട്
    ❤️❤️❤️❤️ എഴുതും എന്നു വിശ്വസിക്കുന്നു
    – akhi

    1. മുത്തേ ഒരു പാർട്ട് കൂടെ എഴുതണം
      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  9. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  10. Bro ee kadhaye kurichum endha paraya manoharam?❤️
    Machan ezuthunna kadhakal oru moonn part okke indavukayullu bt athra mathrm mathi vayanakkarante manass nirakkan?
    Idhupolulla kadhakalumayi veendum varum enn pratheekshikkunnu?
    Snehathoode…… ❤️

  11. മാർക്കോപോളോ

    Nice bro well ended

  12. Sad ending or happy

  13. അഗ്നിദേവ്

    അടിപൊളി കഥ ബ്രോ. പക്ഷെ ഇതൊക്കെ real life നടക്കുമോ.

  14. ഈ സൈറ്റ് ഇൽ വന്നു കഥ വായിച്ചിട്ട് മനസ്സ് നിറഞ്ഞു കരഞ്ഞത് ആദ്യമാണ് അത്രയ്ക്ക് മനസ്സിനെ സ്പർശിച്ചു സൂപ്പർ ❤️❤️❤️

  15. ഇന്നാണ് താങ്കളുടെ എല്ലാ കഥകളും വായിക്കാൻ സാധിച്ചത് മൂന്നും അടിപൊളി കഥകൾ 2,3 പാർട്ട് മാത്രം ഉള്ളൂ എങ്കിലും വായിക്കുന്നവന്റെ മനസ്സ് നിറയ്ക്കാൻ അത് മതിയാകും കാത്തിരിക്കുന്നു അടുത്ത കഥയ്ക്കായി

  16. Pwolichu mwuthee pwolichu
    Ellathinum oru avasanam undavumallo
    Ith enthayalum shubham ayallo
    Santhosham

  17. ❤️❤️❤️

  18. ചുരുങ്ങിയ വാക്കുകളിൽ വളരെ മനോഹരമായി തന്നെ അവസാനിപ്പിച്ചു. പൊളി. അടുത്ത കഥയുമായി പെട്ടന്ന് വന്നേക്കണം ????

  19. വേട്ടക്കാരൻ

    സൂപ്പർ.പകരം തരാൻ ഹൃദയംനിറഞ്ഞ നന്ദി മാത്രം.ഇനിയും മനോഹരങ്ങളായ കഥയുമായി വാ…

  20. നന്നായിട്ടുണ്ട് ? ? ?

  21. വളരെ മനോഹരം ആയി തന്നെ അവതരിപ്പിച്ചു.
    വളരെ അധികം ഇഷ്ടപ്പെട്ടു ❤️?

  22. ♡♡♡♡
    ??????❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *