??കാലം കരുതിവച്ച പ്രണയം 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax] 812

“എന്നെയോ …? എന്തിന് ? അതിന് നമ്മൾ തമ്മിൽ ഒരു ബന്ധവുമില്ലല്ലോ?”

“ആരതി ഐ ആം റിയലി സോറി, താൻ എന്നോട് ക്ഷമിക്കണം . അന്ന് എന്റെ മനസ്സിൽ പറയാൻ തോന്നിയത് അങ്ങനെയായിരുന്നു. അന്ന് ഞാൻ ഒരു അദ്യാപകന്റെ സ്ഥാനത്ത് നിന്ന് മാത്രമാണ് ചിന്തിച്ചത്. തന്നോട് അന്ന് ഞാൻ പറഞ്ഞത് കള്ളമാണ് , എനിക്ക് തന്നെ ഇഷ്ടമാണ് .
ഐ ലവ് യു …. തന്നെ ആദ്യം കണ്ട നിമിഷം തന്നെ എനിക്ക് ഇഷ്ടമായി പക്ഷെ ഞാൻ തന്റെ അദ്യാപനായി വരുമെന്ന് വിജാരിചില്ല. മനസ്സിലെ ഈഗോയാണ് അന്ന് എന്നെ അങ്ങനെയൊക്കെ സംസാരിപ്പിച്ചത്, മാപ്പ് അതു മാത്രമേ എനിക്കിപ്പോൾ പറയാനാകൂ . താനില്ലാതെ എനിക്ക് പറ്റില്ല….”

ഞാൻ എന്റെ മനസ്സിൽ വർഷങ്ങളായി പറയാനാഗ്രഹിച്ച സത്യം അവളോട് തുറന്നു പറഞ്ഞു. എന്റെ ശരീരം വിറച്ചില്ല , അവളുടെ കണ്ണുകളിൽ നോക്കി ഞാൻ പറഞ്ഞു.

ആരതിയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.  പക്ഷെ അവൾ അത് മറയ്ക്കാൻ ശ്രമിക്കുകയാണ്.

“ഇനി പറഞ്ഞിട്ട് കാര്യമില്ല വൈകിപ്പോയി ….. അന്ന് ഞാൻ ഇത് കേൾക്കാനാണ് നിങ്ങളുടെ മുൻപിൽ വന്നത്. വിദേശത്ത് പോയി പഠിക്കാനുള്ള വിസയും ടിക്കറ്റുമൊക്കെ കൈയ്യിൽ  കിട്ടിയ ശേഷമാണ് അച്ഛൻ എന്നോട് പറഞ്ഞത് ഉടനെ തന്നെ കോളേജിൽ നിന്ന് T C വാങ്ങണം ഇനി ഒരാഴ്ച കൂടിയെ സമയം ഉള്ളൂ എന്ന് … സത്യത്തിൽ അതെനിക്കൊരുഷോക്കായിരുന്നു. ഇവിടം വിട്ട് പോകുന്നതിലല്ല , സാറിനെ വിട്ട് പോകുന്നതിലായിരുന്നു എനിക്ക്  സങ്കടം . പിന്നെ അച്ഛന്റെ വാശിക്കു മുൻപിൽ പിടിച്ചു നിൽക്കാൻ സാധിക്കില്ല എന്ന അവസ്ഥ വന്നപ്പോഴാണ് സാറിനോട് ഉള്ള ശക്തി മൊത്തം സംഭരിച്ച് മനസ്സിലെ ഇഷ്ടം തുറന്ന് പറഞ്ഞത്. അഥവാ സാറും ഇഷ്ടമാണെന്ന് പറഞ്ഞാൽ കാത്തിരിക്കണം എന്നു പറയാൻ , ഞാൻ തിരിച്ച് വരും എന്ന് പറയാൻ . പിന്നീട് ഒരു നഷ്ടബോധം എന്റെ മനസ്സിൽ തോന്നാതിരിക്കാൻ . എപ്പോഴാണ് ഞാൻ സാറിനെ പ്രണയിച്ച് തുടങ്ങിയത് എന്ന് എനിക്കറിയില്ല അതിന്റെ കരണവും എനിക്കറിയില്ല പക്ഷെ മനസ്സിൽ നിറയെ  ഈ മുഖമായിരുന്നു . പക്ഷെ സാർ അന്നു പറഞ്ഞ വാക്കുകൾ എനിക്കേകിയ വേദന കുറച്ചൊന്നുമല്ല , മനസ്സ് മുഴുവൻ ഒരു നീറ്റലായിരുന്നു. അതുകൊണ്ടാണ് ഞാൻ പിന്നെ അച്ഛന്റെ തീരുമാനം അതേപ്പോലെ അനുസരിച്ചത്…… ഉടനെ തന്നെ TC വാങ്ങി പോയത്. ”

അവളുടെ ആ വാക്കുകൾ ഒരു ഇടി തീ പോലെ എന്റെ തലയിൽ വന്ന് പതിച്ചു . എന്റെ ശരീരം തളരുന്ന പോലെ എനിക്ക് തോന്നി , വീടിനുമുന്നിലെ തൂണിലേക്ക് ഞാൻ അറിയാതെ തന്നെ ചാരി നിന്നു പോയി.

“ആരാ മോളേ ഇത് ? ”

പുറത്ത് നിന്ന് വന്ന മധ്യവയസ്കനായ ഒരാൾ ആരതിയോട് ചോദിച്ചു.  അത് അവളുടെ അച്ഛനാണെന്ന് എനിക്ക് ആ വിളി  കേട്ടപ്പോൾ തന്നെ മനസ്സിലായി.

ആരതി ഒന്നും മിണ്ടാതെ തല കുനിച്ച് നിന്നു . അയാൾ എന്റെ മുഖത്തേക്ക് നോക്കി.

“ഞാൻ ആരതിയെ കോളേജിൽ പഠിപ്പിച്ചിരുന്ന അദ്യാപകനാണ്, നീരജ് .”

ആരതി ഉത്തരം പറയാത്തതുകൊണ്ട് ഞാൻ പറഞ്ഞു.

“ആഹാ….. ആ നാറി നീയാണോ …. നിനക്കെങ്ങനെ ധൈര്യം വന്നു ഈ മുറ്റത്ത് കാല് വയ്ക്കാൻ . നീ കോളേജിൽ പ്രേമിക്കാനാണോ പഠിപ്പിക്കുന്നേ … ഇനി മേലിൽ ഈ പരിസരത്തോ ഇവളുടെ  കൺമുന്നിലോ കണ്ടു പോകരുത്. ഇറങ്ങി പോടാ നായേ …..”

അയാൾ ശബ്ദമുയർത്തി ദേഷ്യഭാവത്തിൽ എന്നോട്  കയർത്ത് സംസാരിച്ചു . കാര്യം എന്താണെന്ന് എനിക്കൊന്നും മനസ്സിലായില്ല ..

“എന്നെ എന്തിനാണ് ഇയാൾ ഇങ്ങനെ വഴക്കുപറയുന്നത്.”

ഞാൻ മനസ്സിൽ വിജാരിച്ചു. മറിച്ചൊന്നും പറയാൻ എനിക്ക് കഴിഞ്ഞില്ല . ആരതി അപ്പോഴും നിശബ്ദയായി നിൽക്കുകയാണ്.

“നിനക്ക് പറഞ്ഞത് മനസ്സിലായില്ലേടാ ….. അടുത്തയാഴ്ച ഇവളുടെ വിവാഹമാണ് . നീ എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാൽ വിവരമറിയും. ഇനി ഇവൾ പറഞ്ഞാലേ നീ പോകൂ എങ്കിൽ ഇവൾ പറയും നിന്നോട് ഇറങ്ങി പോകാൻ .   ”

അയാൾ അതും പറഞ്ഞ് ദേഷ്യഭാവത്തിൽ ആരതിയെ നോക്കി . അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

The Author

Vichu

62 Comments

Add a Comment
  1. Nice story mahn ❤️

  2. Super.we are expecting next episode

  3. TWist കുറച്ചു കൂടി ഡാർക്ക് ആക്കാമായിരുന്നു

  4. Pranyamenna vikaram paranjariyikkan kazhiyatha oru pratheka feelings anu. Athinu kaalamo, praayamo, sahacharyamo oru vishyamalla. Anganeyulla oru feeling kadhakaliloode ezhuthi vayankkarude hrdayathil pathipppikkunna thankalkku ente hrdayathil ninnum hats off!!!

  5. Muwtheeee oru partum കൂടെ എഴുതുവോ വിരോധം ഇല്ലെങ്കിൽ ?????

    1. എഴുതാം ഇപ്പോൾ മറ്റൊരു കഥയുടെ തിരക്കിലാണ് അത് നീർന്നിട്ട് എഴുതാം????

  6. Good story brooooo
    Ennalum entho pole ithinte bakki oru part koodi ezhuthamo bro please please please please please

  7. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️

  8. ബ്രോ സംഭവം കളർ ആയി

    ഗുഡ് സ്റ്റോറി❤️❤️❤️❤️

    ശരിക്കും കഥ കംപ്ലീറ്റ് ആയില്ല ബ്രോ
    ഒരു പാർട്ടും കൂടെ എഴുത് ബ്രോ
    അവരുടെ പ്രണയം ഉൾപെടുത്തി ഒരു പാർട്ട്
    ❤️❤️❤️❤️ എഴുതും എന്നു വിശ്വസിക്കുന്നു
    – akhi

    1. മുത്തേ ഒരു പാർട്ട് കൂടെ എഴുതണം
      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  9. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  10. Bro ee kadhaye kurichum endha paraya manoharam?❤️
    Machan ezuthunna kadhakal oru moonn part okke indavukayullu bt athra mathrm mathi vayanakkarante manass nirakkan?
    Idhupolulla kadhakalumayi veendum varum enn pratheekshikkunnu?
    Snehathoode…… ❤️

  11. മാർക്കോപോളോ

    Nice bro well ended

  12. Sad ending or happy

  13. അഗ്നിദേവ്

    അടിപൊളി കഥ ബ്രോ. പക്ഷെ ഇതൊക്കെ real life നടക്കുമോ.

  14. ഈ സൈറ്റ് ഇൽ വന്നു കഥ വായിച്ചിട്ട് മനസ്സ് നിറഞ്ഞു കരഞ്ഞത് ആദ്യമാണ് അത്രയ്ക്ക് മനസ്സിനെ സ്പർശിച്ചു സൂപ്പർ ❤️❤️❤️

  15. ഇന്നാണ് താങ്കളുടെ എല്ലാ കഥകളും വായിക്കാൻ സാധിച്ചത് മൂന്നും അടിപൊളി കഥകൾ 2,3 പാർട്ട് മാത്രം ഉള്ളൂ എങ്കിലും വായിക്കുന്നവന്റെ മനസ്സ് നിറയ്ക്കാൻ അത് മതിയാകും കാത്തിരിക്കുന്നു അടുത്ത കഥയ്ക്കായി

  16. Pwolichu mwuthee pwolichu
    Ellathinum oru avasanam undavumallo
    Ith enthayalum shubham ayallo
    Santhosham

  17. ❤️❤️❤️

  18. ചുരുങ്ങിയ വാക്കുകളിൽ വളരെ മനോഹരമായി തന്നെ അവസാനിപ്പിച്ചു. പൊളി. അടുത്ത കഥയുമായി പെട്ടന്ന് വന്നേക്കണം ????

  19. വേട്ടക്കാരൻ

    സൂപ്പർ.പകരം തരാൻ ഹൃദയംനിറഞ്ഞ നന്ദി മാത്രം.ഇനിയും മനോഹരങ്ങളായ കഥയുമായി വാ…

  20. നന്നായിട്ടുണ്ട് ? ? ?

  21. വളരെ മനോഹരം ആയി തന്നെ അവതരിപ്പിച്ചു.
    വളരെ അധികം ഇഷ്ടപ്പെട്ടു ❤️?

  22. ♡♡♡♡
    ??????❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *