??കാലം കരുതിവച്ച പ്രണയം 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax] 812

“ബോധം വന്നോ , ഇന്നലെ അരുണേട്ടൻ ഇവിടെ ചേട്ടനെ എത്തിച്ചപ്പോൾ ചേട്ടൻ നാല് കാലിലായിരുന്നു. ഒരു ദുശീലവും ഇല്ലാതിരുന്നിട്ട് ഇപ്പോ  കുടിച്ച് പൂസായി വന്നിരിക്കുന്നു . ചേട്ടന് എന്താ പറ്റിയേ , ഇന്നലെ ആരതി ചേച്ചിയെ കാണാൻ പോയ ചേട്ടനെന്തിനാ ബാറിൽ പോയി കുടിച്ചേ …… ?  ചേട്ടൻ ആരതി ചേച്ചിയെ കണ്ടില്ലേ … എന്തുണ്ടായി ……?

ബെഡ്ഡിൽ  നിന്ന് എണീറ്റ ഉടനെ നീനു  ഒരായിരം ചോദ്യങ്ങൾ എന്നോട് ചോദിച്ചു. ഞാൻ ഒന്നിനും ഉത്തരം പറയാതെ നേരെ മാറാനുള്ള ഡ്രസ്സും എടുത്ത് ബാത്ത്റൂമിൽ കയറി ഫ്രെഷായി.. ശരീരത്തിൽ നിന്ന് വമിക്കുന്ന മദ്യത്തിന്റെ രൂക്ഷഗന്ധവും  എന്റെ സങ്കടങ്ങളും ഞാൻ കഴുകി കളഞ്ഞു. ഡ്രസ് മാറി ഒരു ടി ഷർട്ടും പാന്റും ധരിച്ച് ഞാൻ ബാത്ത്റൂമിൽ നിന്ന് പുറത്തിറങ്ങി. അപ്പോഴും നീനു എന്നെ കാത്ത് ബഡ്ഡിൽ തന്നെ ഇരുപ്പുണ്ട് …….

“ചേട്ടൻ ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞില്ല. ”

നീനുവിന്റെ ആ വാക്കുകളിൽ ഒരു ദേഷ്യഭാവം കലർന്നിരുന്നു.

“ഞാൻ ഇന്നലെ എത്ര സങ്കടപ്പെട്ടന്ന് ചേട്ടനറിയോ ? നേരം വൈകിയപ്പോഴാ എന്തായി എന്നറിയാൻ വേണ്ടിയാ വിളിച്ചത് അപ്പൊ എടുത്തില്ല പിന്നീട് വിളിച്ചപ്പോൾ സ്വിച്ച് ഓഫും … രാതി ആയപ്പോൾ ബോധമില്ലാത്ത അവസ്ഥയിൽ അരുണേട്ടൻ ചേട്ടനെ ഇവിടെ കൊണ്ടുവന്നു. അരുണേട്ടനോട് ചോദിച്ചപ്പോൾ അരുണേട്ടനും ഒന്നുമറിയില്ല. ചേട്ടാ ഒന്ന് പറ ഇന്നലെ എന്താ ഉണ്ടായത്. ”

ഇത്രയും എന്നോട് പറഞ്ഞപ്പോൾ നീനുവിന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.

ഞാൻ പോയി അവളുടെ അടുത്ത് ഇരുന്നു.

” നീനു നീ കരയാതെ …. ആരതിയുടെ കല്യാണം ഉറപ്പിച്ചു …… അടുത്ത ആഴ്ചയാണ് അവളുടെ കല്യാണം. ചുരുക്കി പറഞ്ഞാൽ അവൾ എന്നെ മറന്നു. വർഷങ്ങൾ കാത്തിരുന്ന ഞാൻ വിഢി ”

ഞാനിത്രയും നീനുവിന്റോടെ പറഞ്ഞപ്പോൾ നീനു ഞെട്ടി എന്നെ നോക്കി.

” ആരതി ചേച്ചി കല്യാണത്തിന് സമ്മതിച്ചോ ?”

” മമ് ….. അതു മാത്രമല്ല ഇന്നലെ അവൾ എന്നോട് അവളുടെ വീട്ടിൽ നിന്ന് ഇറങ്ങി പോകാനും പറഞ്ഞു. ഇതിൽ കൂടുതൽ കാരണം വേണോ നീനു എനിക്ക് കുടിക്കാൻ……”

ഇത്രയും പറഞ്ഞ് ഞാൻ നീനുവിന്റെ തോളിൽ ചാരി ഇരുന്ന് പൊട്ടി കരഞ്ഞു.

“ചേട്ടാ കരയാതെ ….. നടന്നത് നടന്നു കഴിഞ്ഞതൊക്കെ ഇനി മറക്കാൻ ശ്രമിച്ചാൽ മതി അതോർത്ത് ഇനി ദു:ഖിച്ചിട്ട് പ്രയോജനമില്ല. പക്ഷെ എന്റെ മനസ്സ് പറയുന്നു മറ്റെന്തക്കയോ നടക്കാൻ പോകുന്നു എന്ന്”

നീനു എന്തൊക്കെയോ പറഞ്ഞ് എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.കുറച്ച് കഴിഞ്ഞ് അവൾ റൂമിന് പുറത്തേക്ക് പോയി….. ഞാൻ താഴേക്ക് ചെന്നപ്പോൾ പപ്പയും അമ്മയും ഹാളിൽ ഉണ്ടായിരുന്നു.

“എടാ കഴിഞ്ഞത് മറന്ന് കള അതോർത്ത് നീ കുടിച്ച് നശിക്കുന്നത് കാണാൻ ഈ അമ്മയ്ക്ക് കഴിയില്ല…”.

എന്നെ കണ്ടപാടെ കരഞ്ഞു കൊണ്ട് അമ്മ പറഞ്ഞു. പപ്പയോടും അമ്മയോടും നീനു കാര്യങ്ങൾ ഒക്കെ പറഞ്ഞു എന്ന് എനിക്ക് മനസ്സിലായി . അമ്മ പറഞ്ഞതിന് മറുപടി പറയാൻ എന്റെ കയ്യിൽ വാക്കുകൾ ഇല്ലായിരുന്നു….. പപ്പ ഒന്നും എന്നോട് സംസാരിച്ചില്ല. എന്റെ അവസ്ഥയിൽ സങ്കടപെട്ട് ഇരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി.

റൂമിൽ ഇരുന്നപ്പോൾ  ഇന്നലത്തെ കാര്യങ്ങൾ ഓർമ്മയിലേക്ക് വന്നു. പെട്ടെന്നാണ് അരുൺ ഡോറ് തുറന്ന് അകത്തേക്ക് വന്നത്.

“എടാ നീ ഇന്നലെ എന്താ കാണിച്ചേ ഇന്നലെ ഞാനവിടെ എത്തിയപ്പോൾ നീ ബോധമില്ലാതെ അവിടെ ചാരി ഇരിക്കുകയായിരുന്നു. അറിയാ മേലാഞ്ഞിട്ട് ചോദിക്കുവാ നിനക്ക് എന്താ പറ്റിയത്  ? ”

The Author

Vichu

62 Comments

Add a Comment
  1. Nice story mahn ❤️

  2. Super.we are expecting next episode

  3. TWist കുറച്ചു കൂടി ഡാർക്ക് ആക്കാമായിരുന്നു

  4. Pranyamenna vikaram paranjariyikkan kazhiyatha oru pratheka feelings anu. Athinu kaalamo, praayamo, sahacharyamo oru vishyamalla. Anganeyulla oru feeling kadhakaliloode ezhuthi vayankkarude hrdayathil pathipppikkunna thankalkku ente hrdayathil ninnum hats off!!!

  5. Muwtheeee oru partum കൂടെ എഴുതുവോ വിരോധം ഇല്ലെങ്കിൽ ?????

    1. എഴുതാം ഇപ്പോൾ മറ്റൊരു കഥയുടെ തിരക്കിലാണ് അത് നീർന്നിട്ട് എഴുതാം????

  6. Good story brooooo
    Ennalum entho pole ithinte bakki oru part koodi ezhuthamo bro please please please please please

  7. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️

  8. ബ്രോ സംഭവം കളർ ആയി

    ഗുഡ് സ്റ്റോറി❤️❤️❤️❤️

    ശരിക്കും കഥ കംപ്ലീറ്റ് ആയില്ല ബ്രോ
    ഒരു പാർട്ടും കൂടെ എഴുത് ബ്രോ
    അവരുടെ പ്രണയം ഉൾപെടുത്തി ഒരു പാർട്ട്
    ❤️❤️❤️❤️ എഴുതും എന്നു വിശ്വസിക്കുന്നു
    – akhi

    1. മുത്തേ ഒരു പാർട്ട് കൂടെ എഴുതണം
      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  9. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  10. Bro ee kadhaye kurichum endha paraya manoharam?❤️
    Machan ezuthunna kadhakal oru moonn part okke indavukayullu bt athra mathrm mathi vayanakkarante manass nirakkan?
    Idhupolulla kadhakalumayi veendum varum enn pratheekshikkunnu?
    Snehathoode…… ❤️

  11. മാർക്കോപോളോ

    Nice bro well ended

  12. Sad ending or happy

  13. അഗ്നിദേവ്

    അടിപൊളി കഥ ബ്രോ. പക്ഷെ ഇതൊക്കെ real life നടക്കുമോ.

  14. ഈ സൈറ്റ് ഇൽ വന്നു കഥ വായിച്ചിട്ട് മനസ്സ് നിറഞ്ഞു കരഞ്ഞത് ആദ്യമാണ് അത്രയ്ക്ക് മനസ്സിനെ സ്പർശിച്ചു സൂപ്പർ ❤️❤️❤️

  15. ഇന്നാണ് താങ്കളുടെ എല്ലാ കഥകളും വായിക്കാൻ സാധിച്ചത് മൂന്നും അടിപൊളി കഥകൾ 2,3 പാർട്ട് മാത്രം ഉള്ളൂ എങ്കിലും വായിക്കുന്നവന്റെ മനസ്സ് നിറയ്ക്കാൻ അത് മതിയാകും കാത്തിരിക്കുന്നു അടുത്ത കഥയ്ക്കായി

  16. Pwolichu mwuthee pwolichu
    Ellathinum oru avasanam undavumallo
    Ith enthayalum shubham ayallo
    Santhosham

  17. ❤️❤️❤️

  18. ചുരുങ്ങിയ വാക്കുകളിൽ വളരെ മനോഹരമായി തന്നെ അവസാനിപ്പിച്ചു. പൊളി. അടുത്ത കഥയുമായി പെട്ടന്ന് വന്നേക്കണം ????

  19. വേട്ടക്കാരൻ

    സൂപ്പർ.പകരം തരാൻ ഹൃദയംനിറഞ്ഞ നന്ദി മാത്രം.ഇനിയും മനോഹരങ്ങളായ കഥയുമായി വാ…

  20. നന്നായിട്ടുണ്ട് ? ? ?

  21. വളരെ മനോഹരം ആയി തന്നെ അവതരിപ്പിച്ചു.
    വളരെ അധികം ഇഷ്ടപ്പെട്ടു ❤️?

  22. ♡♡♡♡
    ??????❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *