??കാലം കരുതിവച്ച പ്രണയം 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax] 809

എല്ലാവർക്കും നമസ്കാരം,

കഥയുടെ ഈ ഭാഗം അൽപം താമസിച്ചു പോയി അതിന് ആദ്യമേ തന്നെ ക്ഷമ ചോദിക്കുന്നു. മറ്റ് ചില തിരക്കുകൾ ആണ് അതിന് കാരണം.
കഥയുടെ  ആദ്യ  ഭാഗങ്ങൾക്ക്   നിങ്ങൾ  നൽകിയ സപ്പോർട്ടിന് നന്ദി പറയുന്നു. തുടർന്നും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് കഥയുടെ ബാക്കി ഭാഗം ഇവിടെ തുടരുകയാണ് നിങ്ങളുടെ അഭിപ്രായം തീർച്ചയായും കമന്റുചെയണം . ഇത് കഥയുടെ അവസാന ഭാഗമാണ്.

കഥയുടെ കഴിഞ്ഞ ഭാഗം വായിച്ചപ്പോൾ പലയിടത്തും നിങ്ങൾക്ക് ഒരു
പൂർണ്ണതയില്ല എന്ന് തോന്നിയിട്ടുണ്ടാകും അതോടൊപ്പം പല സംശയങ്ങളും ഉണ്ടായിട്ടുണ്ടാകും  , ചില സംശയങ്ങൾ കമന്റു ബോക്സിൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് അതിന്റെ ഉത്തരം ഈ ഭാഗത്തുണ്ടാകും ……

എന്നാൽ തുടങ്ങട്ടെ ……,

Climax

??കാലം കരുതിവച്ച പ്രണയം 3 ??

Kaalam Karuthivacha Pranayam 3 | Author : Chekuthane Pranayicha Malakha

Previous Part

……………..

” എനിക്ക് ഏട്ടനില്ലാതെ ജീവിക്കാനാകില്ല .ഞാൻ ഇറങ്ങി വരാം എന്നെ വന്ന് വിളിക്ക്. എന്റെ അച്ഛനു വേണ്ടി ചേട്ടനെ ഉപേക്ഷിക്കാൻ എന്റെ മനസ്സും മനസാക്ഷിയും സമ്മതിക്കുന്നില്ല. എനിക്ക് ഏട്ടനില്ലാതെ പറ്റില്ല….”

അവളുടെ ആ വാക്കുകൾ എന്റെ ചെവികളിൽ മുഴങ്ങി, ഒപ്പം അവളുടെ ആ കരച്ചിലും …… അതിന്റെ തീവ്രത കൂടി വന്നു..

ഞാൻ ഞെട്ടി കണ്ണുകൾ തുറന്നു .  ചുറ്റും നോക്കിയപ്പോൾ ഞാൻ ഒരു ICCU റൂമിനുള്ളിലാണ് എന്ന് മനസ്സിലായി . ആ റൂമിൽ ഞാൻ മാത്രമേ ഉള്ളൂ പക്ഷെ എനിക്ക് വേദനയൊന്നും അനുഭവപ്പെടുന്നില്ല. ഞാൻ കട്ടിലിൽ നിന്ന് എണീറ്റു. പക്ഷെ എന്നിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചതു പോലെ ഒരു തോന്നൽ . റൂമിന്റെ ഉള്ളിലേക്ക് ഡോർ തുറന്ന് കയറി വന്ന ഒരു നേഴ്സ് എന്റെ ഉള്ളിലൂടെ കടന്ന് അപ്പുറത്തേക്ക്പോയി. ആ നേഴ്സ് എന്റെ ശരീരത്തിൽ സ്പർശിച്ചില്ല ആ സമയം അവിടെ ഞാൻ ഇല്ലാതിരുന്ന പോലെ , ഞാൻ പേടിച്ച് എന്താണ് നടന്നതെന്ന് മനസ്സിലാവാതെ പെട്ടെന്ന് തിരിഞ്ഞു നോക്കി. അപ്പോഴാണ് ഞാൻ കണ്ടത് കട്ടിലിൽ എന്റെ ശരീരം കിടക്കുകയാണ് ഹോസ്പിറ്റലിലെ ഡ്രസ് ഒക്കെ ധരിപ്പിച്ചിട്ടുണ്ട്, വെന്റിലേറ്ററിന്റെ ഉപകരണങ്ങൾ വായിലൂടെ കടത്തിവിട്ടിരിക്കുന്നു.  കയ്യിലൂടെ ട്രിപ്പ് കയറുന്നു , തലയിൽ വലിയ ഒരു കെട്ടും കൈയ്യിലും കാലിലുമൊക്കെ പ്ലാസ്റ്ററിട്ട് ഒരു പ്രതിമ കണക്കെ എന്റെ ശരീരം ബഡ്ഡിൽ തന്നെ കിടക്കുന്നു. ശ്വസിക്കുമ്പോഴുള്ള അനക്കമല്ലാതെ മറ്റൊന്നും എന്റെ ശരീരത്തിൽ ഇല്ല . ഞാൻ പതിയെ മനസ്സിലാക്കി എഴുന്നേറ്റ് നിൽക്കുന്നത് എന്റെ ആത്മാവാണെന്ന് ……. ആ ആക്സിഡന്റ് എന്നിൽ എന്തൊകെയോ മാറ്റം വരുത്തിയിരിക്കുന്നു എന്ന് ….

ഒരു ഞെട്ടലിലായിരുന്നു ഞാൻ , ചില സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ഒരു തരം അവസ്ഥ ഇപ്പോൾ ഞാൻ നേരിട്ട് അനുഭവിക്കുന്നു…… വർഷങ്ങളായി കാഴ്ചയില്ലാതിരുന്ന ഒരു വ്യക്തിക്ക് പെട്ടെന്ന് കാഴ്ച ലഭിക്കുമ്പോഴുള്ള ഒരു അമ്പരപ്പ് ഉണ്ടല്ലോ…..    അതേ അവസ്ഥയായിരുന്ന എനിക്കും . എനിക്ക് ഒന്നിലും സ്പർശിക്കാൻ കഴിയുന്നില്ല. ഞാൻ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും റൂമിൽ നിൽക്കുന്ന ആ നേഴ്സ് ഒന്നും കേൾക്കുന്നില്ല…. ആ നേഴ്സ് എന്റെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഇ.സി.ജി. മെഷീന്റെ റീഡിങ്ങും  പിന്നെ മറ്റെന്തൊക്കെയോ ഒരു ഫയലിൽ എഴുതിയെടുത്ത്ക്കൊണ്ടിരിക്കുകയാണ് …….

എനിക്ക് എന്ത് ചെയ്യണമെന്നറിയില്ല മനസ്സിൽ വെറും ശൂന്യത മാത്രം. ഒരു പേടിയും അമ്പരപ്പും എന്റെ ഉള്ളിൽ വന്ന് നിറഞ്ഞു അതോടൊപ്പം ഒരു കൂട്ടം ചോദ്യങ്ങളും ……

” ആ ആക്സിഡന്റ് എന്റെ സ്വപ്നങ്ങളെ നശിപ്പിച്ചോ…? എന്റെ ജീവിതം അവസാനിപ്പിച്ചോ ….? ”

” ഞാൻ മരിച്ചോ …….? ”

The Author

Vichu

62 Comments

Add a Comment
  1. Nice story mahn ❤️

  2. Super.we are expecting next episode

  3. TWist കുറച്ചു കൂടി ഡാർക്ക് ആക്കാമായിരുന്നു

  4. Pranyamenna vikaram paranjariyikkan kazhiyatha oru pratheka feelings anu. Athinu kaalamo, praayamo, sahacharyamo oru vishyamalla. Anganeyulla oru feeling kadhakaliloode ezhuthi vayankkarude hrdayathil pathipppikkunna thankalkku ente hrdayathil ninnum hats off!!!

  5. Muwtheeee oru partum കൂടെ എഴുതുവോ വിരോധം ഇല്ലെങ്കിൽ ?????

    1. എഴുതാം ഇപ്പോൾ മറ്റൊരു കഥയുടെ തിരക്കിലാണ് അത് നീർന്നിട്ട് എഴുതാം????

  6. Good story brooooo
    Ennalum entho pole ithinte bakki oru part koodi ezhuthamo bro please please please please please

  7. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️

  8. ബ്രോ സംഭവം കളർ ആയി

    ഗുഡ് സ്റ്റോറി❤️❤️❤️❤️

    ശരിക്കും കഥ കംപ്ലീറ്റ് ആയില്ല ബ്രോ
    ഒരു പാർട്ടും കൂടെ എഴുത് ബ്രോ
    അവരുടെ പ്രണയം ഉൾപെടുത്തി ഒരു പാർട്ട്
    ❤️❤️❤️❤️ എഴുതും എന്നു വിശ്വസിക്കുന്നു
    – akhi

    1. മുത്തേ ഒരു പാർട്ട് കൂടെ എഴുതണം
      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  9. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  10. Bro ee kadhaye kurichum endha paraya manoharam?❤️
    Machan ezuthunna kadhakal oru moonn part okke indavukayullu bt athra mathrm mathi vayanakkarante manass nirakkan?
    Idhupolulla kadhakalumayi veendum varum enn pratheekshikkunnu?
    Snehathoode…… ❤️

  11. മാർക്കോപോളോ

    Nice bro well ended

  12. Sad ending or happy

  13. അഗ്നിദേവ്

    അടിപൊളി കഥ ബ്രോ. പക്ഷെ ഇതൊക്കെ real life നടക്കുമോ.

  14. ഈ സൈറ്റ് ഇൽ വന്നു കഥ വായിച്ചിട്ട് മനസ്സ് നിറഞ്ഞു കരഞ്ഞത് ആദ്യമാണ് അത്രയ്ക്ക് മനസ്സിനെ സ്പർശിച്ചു സൂപ്പർ ❤️❤️❤️

  15. ഇന്നാണ് താങ്കളുടെ എല്ലാ കഥകളും വായിക്കാൻ സാധിച്ചത് മൂന്നും അടിപൊളി കഥകൾ 2,3 പാർട്ട് മാത്രം ഉള്ളൂ എങ്കിലും വായിക്കുന്നവന്റെ മനസ്സ് നിറയ്ക്കാൻ അത് മതിയാകും കാത്തിരിക്കുന്നു അടുത്ത കഥയ്ക്കായി

  16. Pwolichu mwuthee pwolichu
    Ellathinum oru avasanam undavumallo
    Ith enthayalum shubham ayallo
    Santhosham

  17. ❤️❤️❤️

  18. ചുരുങ്ങിയ വാക്കുകളിൽ വളരെ മനോഹരമായി തന്നെ അവസാനിപ്പിച്ചു. പൊളി. അടുത്ത കഥയുമായി പെട്ടന്ന് വന്നേക്കണം ????

  19. വേട്ടക്കാരൻ

    സൂപ്പർ.പകരം തരാൻ ഹൃദയംനിറഞ്ഞ നന്ദി മാത്രം.ഇനിയും മനോഹരങ്ങളായ കഥയുമായി വാ…

  20. നന്നായിട്ടുണ്ട് ? ? ?

  21. വളരെ മനോഹരം ആയി തന്നെ അവതരിപ്പിച്ചു.
    വളരെ അധികം ഇഷ്ടപ്പെട്ടു ❤️?

  22. ♡♡♡♡
    ??????❤❤❤❤

Leave a Reply to Dragons ? Cancel reply

Your email address will not be published. Required fields are marked *