അവളെ നോക്കി ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു.
“നാളെ എങ്ങനെ ഒണ്ടാരുന്നെന്ന് പറയണേ,”
“എന്ത് പറയണന്ന്?”
“ഫയര്‍!”
“നീ പോടാ ചെറുക്കാ…”
അവള്‍ ഗൌരവത്തില്‍ പറഞ്ഞു.
“ഉം ..ഉം…”
അവന്‍ അമര്‍ത്തി മൂളി.
“തെരക്കായി അല്ലെ? ഞാന്‍ പൊക്കോളാം…”
അത് പറഞ്ഞ് അവന്‍ പിന്തിരിഞ്ഞു.
അദ്ധ്യായം – മൂന്ന്‍
രണ്ടാമതും ഗ്രേസി ബോധം കെട്ടു വീണത് തിങ്കളാഴ്ച്ചയായിരുന്നു.
അപ്പോള്‍ അവളും ലിസിയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. അവര്‍ പണി കഴിഞ്ഞ് വന്ന്‍ അരമണിക്കൂര്‍ കഴിഞ്ഞിരിക്കണം. ലിസി ചായയുണ്ടാക്കി അവരിരുവരും വര്‍ത്തമാനം ഒക്കെ പറഞ്ഞ് കഴിക്കുമ്പോള്‍ ആണ് സംഭവം. കൊച്ചുകുട്ടന്‍ താഴെ വഴിയരികിലെ കലുങ്കില്‍ കൂട്ടുകാരോടൊത്ത് കളിചിരി പറഞ്ഞിരിക്കവേ ആണ് അതുണ്ടാകുന്നത്.
ഗ്രേസിയുടെ മുഖത്ത് വെള്ളം തളിച്ച് അവളെ ബോധത്തിലേക്ക് കൊണ്ടുവന്ന് ലിസി ഉടനെ വഴിയരികിലേക്ക് പോയി.
“ലിസി ചേച്ചി ആണല്ലോ കൊച്ചുകുട്ടാ ഓടി വരുന്നേ!”
ഷഫീക് പറഞ്ഞു.
കൊച്ചുകുട്ടന്‍ പെട്ടെന്ന് എഴുന്നേറ്റു അവളുടെ നേരെ ചെന്നു.
“എന്നാ ചേച്ചി?”
“അമ്മ പിന്നേം ബോധം കെട്ടെടാ…”
അവള്‍ പറഞ്ഞു.