“പെട്ടെന്ന് ആശൂത്രീല്‍ കൊണ്ടുപോണം…”
“ഞാനന്നാ കുഞ്ഞേപ്പിന്റെ ഓട്ടോ അവിടെയുണ്ടോ എന്ന് നോക്കട്ടെ…”
“ആം, പെട്ടെന്ന് വേണം,”
കൊച്ചുകുട്ടന്‍ അയല്‍വാസിയായ കുഞ്ഞേപ്പിന്റെ വീട്ടിലേക്കു പോയി. ഭാഗ്യത്തിന് ഷെഡില്‍ ഓട്ടോ കിടപ്പുണ്ടായിരുന്നു. വീടിന്‍റെ സിറ്റൌട്ടില്‍ കുഞ്ഞേപ്പും.
“എന്നാടാ?”
കൊച്ചുകുട്ടന്‍ ഓടി വരുന്നത് കണ്ട് കുഞ്ഞേപ്പ് ചോദിച്ചു.
“കുഞ്ഞേപ്പ് ചേട്ടാ അമ്മേനെ ആശൂത്രീല്‍ കൊണ്ടോണം,”
“എന്നാടാ, ഇന്നാളത്തേത് പോലെ പോതം കെട്ടോ…”
ഓട്ടോയുടെ നേരെ തിടുക്കത്തില്‍ നടന്നു കൊണ്ട് അയാള്‍ ചോദിച്ചു.
“ആ, ചേട്ടാ…”
അവന്‍ പറഞ്ഞു.
പിന്നെ അയാളോടൊപ്പം ഓട്ടോയില്‍ കയറി.
അപ്പോഴേക്കും ഗ്രേസിയേയും കൊണ്ട് ലിസി വഴിയരികിലേക്ക് വന്നിരുന്നു.
“ചേച്ചി അവടെ ഷഫീക് ഒണ്ട്…”
ആരും കേള്‍ക്കാതെ അവന്‍ ലിസിയുടെ ചെവിയില്‍ പറഞ്ഞു.
“വിളിച്ച് വീട്ടി കേറ്റ്വാണേല്‍ ആരും കാണരുത് കേട്ടോ,”
“പോടാ ഒന്ന്…”
ഗ്രേസി അകത്ത് കയറിയപ്പോള്‍ അവള്‍ പറഞ്ഞു.
“അമ്മേനേം കൊണ്ട് ഹോസ്പ്പിറ്റലില്‍ പോകുമ്പം എന്തായാലും അവരാതിക്കാന്‍ ഞാനില്ല…”
“എന്നാ പെങ്ങളും ആങ്ങളെയും കൂടി ഒരു കുശുകുശുപ്പ്?”
പുറത്തേക്ക് തല നീട്ടി കുഞ്ഞേപ്പ് ചോദിച്ചു.
“കാശ് വല്ലതും വേണോന്ന് ചോദിക്കരുന്നു ചേച്ചി…”