ഒരു ദിവസം അവന്‍ പറഞ്ഞു.
“രണ്ടായിരത്തി ഒന്നില്‍, അതായത് നെക്സ്റ്റ് ഇയര്‍ ഡിപ്ലോമ കയ്യി കിട്ടും. ഐസക്ക് മൊതലാളി ഒറപ്പ് തന്നിരിക്കുന്നതാ അവിടെ പുള്ളീടെ ചേട്ടന്‍റെ കമ്പനീല്‍ ജോലി..അതുകൊണ്ട് അമ്മ എന്‍റെ കാര്യത്തി ഒരു ബേജാറും വേണ്ട…”
കൂട്ടുകാരുടെ കൂടെ കറങ്ങി ഒരു ദിവസം താമസിച്ച് വീട്ടില്‍ വന്നപ്പോള്‍ ഗ്രേസി വഴക്ക് പറഞ്ഞു. അപ്പോളാണ് കൊച്ചുകുട്ടന്‍ മേല്‍പ്പടി ഡയലോഗ് കാച്ചിയത്.
“അടുത്ത കൊല്ലം കിട്ടുന്ന സര്‍ട്ടിഫിക്കറ്റില്‍ നല്ല മാര്‍ക്കും വേണം!”
അവള്‍ അല്‍പ്പം കടുപ്പിച്ചു പറഞ്ഞു.
“ഏത് സെമസ്റ്ററിലാ അമ്മെ എനിക്ക് മാര്‍ക്ക് കൊറഞ്ഞിട്ടുള്ളത്?”
“അവസാനക്കൊല്ലത്തേ മാര്‍ക്കാ വലുത്…”
അവസാനത്തെ പ്രതിരോധമെന്നോണം അവള്‍ പറഞ്ഞു.
“എന്നാലും നിന്‍റെ കറക്കം അവസാനിപ്പിക്കാന്‍ ഉദ്ധേശമില്ല!”
ഐസക്ക് പണം കൊടുത്തു കഴിഞ്ഞ് ഗ്രേസിയെ നോക്കി.
“എടീ വൈകുന്നേരം അങ്ങോട്ട് വന്നേക്കണേ! നിങ്ങള് വന്നു കഴിഞ്ഞേ ഞങ്ങള് ഇറങ്ങൂ…”
“വന്നേക്കാം!”
ഗ്രേസി പറഞ്ഞു.
“എടാ നീ പോയി അവളെ വിളിച്ചോണ്ട് വാ! എത്ര നേരവായി പോയിട്ട്!”
ഗ്രേസി കൊച്ചുകുട്ടനോട് പറഞ്ഞു.
അവന്‍ അനിഷ്ടം നിറഞ്ഞ മുഖത്തോടെ ഗ്രേസിയെ നോക്കി.
“ഈ അമ്മേടെ ഒരു കാര്യം!”
അങ്ങനെ പറഞ്ഞെങ്കിലും അവന്‍ ലീലാമണിയുടെ വീടിന് നേരെ ഇറങ്ങി.
ഐസക്ക് അപ്പോള്‍ ചുറ്റും ഒന്ന് നോക്കിയിട്ട് ഗ്രേസിയുടെ കയ്യില്‍ കയറിപ്പിടിച്ചു.
“മൊതലാളി!”
ഗ്രേസി പെട്ടെന്ന് കൈ വിടുവിച്ചു.