മജസ്റ്റിക് സ്റ്റേഷനിൽ വന്നിറങ്ങിയതും അവരെ കാത്ത് ജഗദീഷ് ഷെട്ടി എന്ന ജഗു ഭായ് നിൽക്കുന്നുണ്ടായിരുന്നു .
മുമ്പ് ഒരു ഇടപാടുമായി ബന്ധപ്പെട്ട് നാട്ടിൽ വന്ന ജഗു ഭായിയെ സഹായിച്ചത് ജയരാമനായിരുന്നു . അച്ഛൻ കന്നഡക്കാരനും അമ്മ മലയാളിയും ആയ ജഗു ഭായ് കല്യാണം കഴിച്ചതും കേരളത്തിൽ നിന്നാണ് ജയരാമൻ അന്നപൂർണയെ ജഗു ഭായ്ക് പരിചയപ്പെടുത്തി. അന്നപൂർണയെ അടിമുടി ഒന്ന് നോക്കിക്കൊണ്ട്
നിങ്ങളുടെ താമസം എല്ലാം ഞാൻ ശെരിയാക്കിയിട്ടുണ്ട്. ഞാൻ താമസിക്കുന്ന ഫ്ലാറ്റിൻ്റെ ഒപ്പോസിറ്റ് ഫ്‌ളാറ്റിലാണ് . നമ്മുടെ ഒരു പരിചയക്കാരൻ്റെ ഫ്‌ളാറ്റാണ്. പരിചയം എന്ന് പറഞ്ഞാല് അവൻ്റെ ബാപ്പ ഇവിടെ എൻ്റെ ബിസിനസ് പാർട്ണർ ആയിരുന്നു. ഒരു സ്ട്രോക്ക് വന്ന് ഇപ്പോൾ നാട്ടിൽ വിശ്രമ ജീവിതമാണ്.
ഇവിടത്തെ രണ്ട് മൂന്ന് ഹോട്ടലുകളും pG സെറ്റ് അപ്പ്കളുമായി എല്ലാം ഇപ്പൊ മകൻ ആണ് നോക്കി നടത്തുന്നത് , 23 വയസ്സുള്ള ചെറിയ പയ്യാനാണെകിലും മിടുക്കനാ…പോകുന്ന വഴിക്ക് അവൻ്റെ ഓഫീസിൽ കയറി കീ വാങ്ങാം . – ജഗു ഭായ് പറഞ്ഞു.
അങ്ങനെ ആവട്ടെ ഭായ് … ജയരാമനും ജഗ്ഗ് ഭായ്യും കൂടി പിന്നെ എന്തൊക്കെയോ ബിസിനസ് കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി.
അന്നപൂർണ്ണ വഴിയിലെ കാഴ്ച്ചകൾ നോക്കിയിരുന്നു.
വണ്ടി മെയിൻ റോഡിൽ നിന്ന് തിരക്കുള്ള ഒരു സ്‌ട്രീറ്റിലേക്ക് തിരിഞ്ഞു ഒരു ഹോട്ടലിൻ്റെ മുന്നിൽ നിർത്തി . ജഗുഭായിനെ കണ്ടതും തമ്പി ഇറങ്ങി കാറിനടുത്തേക്ക് വന്നു
തമ്പി : നമസ്കാരം ബോസെ.
ജഗ്ഗൂ: അവൻ ഇല്ലേ ഇവിടെ
