ജഗു : നിങ്ങൾ പഴയ സ്റ്റുഡൻ്റ് ടീച്ചർ കമ്പനി ആണെന്ന് ഉള്ളത് ഒരു ട്വിസ്റ്റ് ആയല്ലോ ..
മുബാറക് അവരോട് സംസാരിച്ചു സൗകര്യം പോലെ ഫ്ലാറ്റിലേക്ക് ഇറങ്ങാം എന്ന് പറഞ്ഞു. എന്തൊക്കെയോ പ്ലാൻ ചെയ്തന്ന പോലെ അവൻ ജഗുവിനെ നോക്കി
അവൻ്റെ നോട്ടത്തിൽ തന്നെ അന്നപൂർണയെ മുബാറക് സ്കെച്ച് ചെയ്തതെന്ന് മനസ്സിലായി .
ജഗു: നീ ഇവിടെ തന്നെ ഉണ്ടാകില്ലേ? ഞാൻ ഇവരെ ഒന്ന് പോയി സെറ്റിൽഡ് ആക്കിയിട്ട് തിരിച്ചു വരാം .
മുബാറക്: ശെരി ബോസ്സ് .നിങ്ങൾ പോയിട്ട് വാ
(തുടരും….)
അന്ന് രാത്രി ഹോസ്റ്റൽ മുറിയിൽ നിന്നും ഭക്ഷണം കഴിക്കാനായി കൂട്ടുകാരി വർഷയുടെ ഒപ്പം അപ്സര പുറത്തേക്ക് നടക്കാൻ തുടങ്ങുമ്പോഴാണ് കിരണിൻ്റെ ഒരു വോയ്സ് മെസ്സേജ് അവൾക്ക് വന്നത്. അവള് അത് ഓപ്പൺ ചെയ്ത് കേട്ടു…
കിരൺ : അപ്പൂസെ ഒരു കാര്യം പറയാൻ മറന്നു എൻ്റെ കസിൻ ചേട്ടൻ ഇല്ലേ ജയരാമൻ. പുള്ളിയും വൈഫും ഇപ്പൊ ബാംഗ്ലൂർ വന്നിട്ടുണ്ട് . കുറച്ച് നാൾ അവിടെ തന്നെ കാണുമെന്നാണ് പറഞ്ഞത്
നീ പറ്റിയാൽ അവരെ പോയി ഒന്ന് മീറ്റ് ചെയ്യ്. നല്ല ആൾക്കാരാണ് അവർക്ക് അവിടെ വേറെ ആരെയും പരിചയവും ഇല്ല.
