കാമാനുരാഗം [സ്പൾബർ] 532

ഊട്ടിയിലെത്തുമ്പോൾ നാല്മണി.നല്ല സുന്ദരമായ തണുപ്പുള്ള കാലാവസ്ഥ. ടൗണിലൂടെ ഒന്ന് കറങ്ങി മേട്ടുപ്പാളയം റൂട്ടിലേക്ക് കയറി. ഇവിടെ നിന്ന് ഇരുപത്ത് കിലോമീറ്റർ ദൂരമുണ്ട്. നല്ല റോഡാണ്. കുറേ ദൂരം പോയപ്പോൾ വലിയൊരു ബോർഡ് കണ്ടു.’ സൂര്യ ഫോറസ്റ്റ് റിസോർട്ട്’. വലിയൊരു മതിലും ഗേറ്റും. അടച്ചിട്ട ഗേറ്റിന് മുന്നിൽ സനൂപ് വണ്ടി നിർത്തി. രണ്ട് സെക്യൂരിറ്റിക്കാർ വണ്ടിക്കടുത്തേക്ക് വന്നു. സനൂപ് മൊബൈലെടുത്ത് ബുക്കിംഗ് ഡീറ്റയിൽസ് അവർക്ക് കാണിച്ച് കൊടുത്തു. അതിലൊരാൾ തമിഴിൽ പറഞ്ഞു.
“ സാർ… പതിനൊന്നാം നമ്പർ കോട്ടേജാണ് താങ്കൾക്ക് വേണ്ടി ബുക്ക് ചെയ്തിരിക്കുന്നത്. നേരെ ഒരു കിലോമീറ്റർ പോയി വലത്തേക്ക് തിരിഞ്ഞാൽ മതി അവിടെ ആളുണ്ടാവും. താങ്ക്യൂ സാർ…”

അവർ ഗേറ്റ് തുറന്ന് കൊടുത്തു .സനൂപ് വണ്ടിയെടുത്തു. ഇൻ്റർലോക്ക് വിരിച്ച, ഇരുവശവും സുന്ദരമായി ലാൻ്റ്സ്കേപ്പ് ചെയ്ത് ഭംഗിയാക്കിയ പാത. നിഷ കൗതുകത്തോടെ പുറത്തേക്ക് നോക്കി. എല്ലായിടവും വൃത്തിയോടെയും ഭംഗിയോടെയും ഒരുക്കി വെച്ചിട്ടുണ്ട്. പക്ഷേ തീർത്തും വിജനത. എവിടെയും ഒരു മനുഷ്യക്കുഞ്ഞ് പോലുമില്ല. ഇതേതായാലും തങ്ങൾക്ക് പറ്റിയ സ്ഥലം തന്നെ. കുറച്ച് കൂടി മുന്നോട്ട് പോയപ്പോൾ ഒരാൾ നിൽക്കുന്നത് കണ്ടു. സനൂപ് വണ്ടി നിർത്തി. അയാൾ അടുത്ത് വന്ന് പറഞ്ഞു.

“ വെൽക്കം സാർ… ഇതിലെ നേരെ പോയാൽ അവസാനം കാണുന്നതാണ് താങ്കളുടെ കോട്ടേജ്. വണ്ടി അവിടെ പാർക്ക് ചെയ്യാം. അവിടെ ആളുണ്ടാവും.. താങ്ക്യൂ.. സാർ…”

സനൂപ് വണ്ടി വലത്തേക്ക് തിരിച്ചു. നിരനിരയായി കോട്ടേജുകൾ. പക്ഷേ ഉയരം കൂടിയ മതിൽ മാത്രമേ കാണുന്നുള്ളൂ. ആ പാത ചെന്നവസാനിക്കുന്നിടത്ത് വലത്തേക്കൊരു ഗേറ്റ്. അവൻ വണ്ടി അതിലൂടെ അകത്തേക്ക് കയറ്റി.
മനോഹരമായി പുൽത്തകിടി പിടിച്ച വിശാലമായമുറ്റവും, അങ്ങേ അറ്റത്ത് സുന്ദരമായ ഒരു കൊച്ചു വീടും.
തൂണിൽ ഉയർന്ന് നിൽക്കുന്ന തരം വീടാണ്. അടിയിൽ വണ്ടി നിർത്തിയിടാം. നല്ല റിച്ചായി വസ്ത്രം ധരിച്ച ഒരു സ്ത്രീയും, ഒരു പുരുഷനും അവിടെ നിൽക്കുന്നുണ്ട്. അവർ വണ്ടി പാർക്ക് ചെയ്യാനുള്ള സ്ഥലം കാണിച്ചു കൊടുത്തു. സനൂപ് അവിടെ വണ്ടി നിർത്തി.

The Author

Spulber

12 Comments

Add a Comment
  1. നന്ദുസ്

    പൊളി സാനം.. ഒരു രക്ഷയുമില്ല saho… 💚💚💚

  2. Ethinte bakki eyuthumoo

  3. Please note that two different names are being used interchangeably

  4. അതുവരെ അടിപൊളി ആയി എഴുതിട്ട്. കളി fast ആക്കിയത് ശരിയായില്ല. രണ്ടാളുടേം ആവേശം ഒന്നുടെ ഉഷാറാക്കി എഴുതാമായിരുന്നു

  5. Super writing 👍 കളി കുറച്ചുകൂടി ആവാമായിരുന്നു….

  6. ഒരു നിലമ്പൂര്‍ കാരന്‍ 🥰🥰

    1. ഞാനും😀

      1. ഞാനും 😜

  7. ആട് തോമ

    കൊള്ളാം തട്ടിക്കൂട്ട് ഇങ്ങനെ ആണെങ്കിൽ നല്ല ഒരു കഥ എഴുതിയാൽ എന്താവും അവസ്ഥ 😍😍😍😍

  8. āmęŗįçāŋ ŋįgђţ māķęŗ

    Mass Entertainment amazing working 💞💞

  9. ഈ കഥ തട്ടിക്കൂട്ട് ഒന്നും അല്ല അത്യുഗ്രൻ ആണ് കളി വിസ്തരിച്ചില്ല എന്ന് ഒരു വിഷമം മാത്രം ❤️❤️❤️❤️

  10. Poli ഒരു രക്ഷയുമില്ല, ഫോട്ടോസ് add ചെയ്താൽ ഒന്നുകൂടി പൊളിക്കും ബ്രോ

Leave a Reply

Your email address will not be published. Required fields are marked *