ഇരുവരും നടന്നു ചേതനയറ്റ ചേതനയറ്റ ശരീരത്തിന്റെ അടുത്തെത്തി.
ദീപക്കിനെ കണ്ടപ്പോൾ തന്നെ അരുണിമ ബോധം കെട്ടു വീണു. അരുൺ അവളെ താങ്ങിയെടുത്ത് അടുത്തുള്ളൊരു കസേരയിൽ ഇരുത്തി.
മുഖത്ത് വെള്ളം തളിച്ചാണ് അവളെ എണീപ്പിച്ചത്.
ബോധം വന്നപ്പോ തൊട്ട് നിറുത്താതെ കരയുകയാണ് അരുണിമ. എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ അരുണും.
_______
അരുണിമ കയറി വരുന്നത് ദീപക്ക് കണ്ടു.
ആദ്യമായി അവൾ തന്റെ വീടിന്റെ പടി കടക്കുന്നത് ഇങ്ങനെയായി പോയല്ലോ ദൈവമേ.
അവളുടെ അടുത്തേക്ക് ദീപക് ഓടിച്ചെന്നു. അവളോട് സംസാരിക്കാനും തൊടാനുമെല്ലാം അവന് ശ്രമിച്ചു.
തന്റെ അസ്ഥിത്വം നഷ്ടമായതിന്റെ യാഥാർത്ഥ്യം അവന് ഇപ്പോഴും മനസ്സിലായിട്ടില്ല.
തന്റെ വാക്കുകൾ അരുണിമ കേൾക്കുന്നില്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കിയ ദീപക് അവിടെ നിലത്തു മുട്ടു കുത്തി കരയാൻ തുടങ്ങി.
വൈകുന്നേരമായപ്പോൾ ദീപക്കിന്റെ ശരീരം ചിതയിലേക്കു എടുത്തു.
ദീപക്കിന്റെ വീടിനു പുറകിൽ ഒരു പുഴയൊഴുകുന്നുണ്ട്. അതിന് സമീപത്തായി ഒരുക്കിയ ചിതയും.
വിറയ്ക്കുന്ന കൈകളോടെ അച്ഛൻ ആണ് കൊള്ളിവെച്ചത്. ദൂരെ മാറി നിന്നു കരയുന്ന അരുണിമ.
അവളെ ചേർത്തു നിറുത്തി കെട്ടിപിടിച്ചു ആശ്വസിപ്പിക്കുന്ന അരുൺ.
ചടങ്ങുകൾ കഴിഞ്ഞപ്പോഴേക്കും എല്ലാരും അവിടെ നിന്നും പോയിത്തുടങ്ങിയിരുന്നു.
ഇനി താൻ ഒരു ഓർമ്മ മാത്രം. ദീപക് എറിഞ്ഞമരുന്ന സ്വന്തം ചിതയിൽ നോക്കി നെടുവീർപെട്ടു.
തുടരും…

നല്ല തുടക്കം ഈ കഥ മുന്നോട്ട് പോട്ടെ 👍🤤
ഇതെന്താ മെഗാ സീരിയലോ… ദീപു മരിക്കാൻടായിരുന്നു.. അപ്പുവിന്റെ മുൻപിൽ വെച്ചു അരുണിമായേ കളിക്കുന്നതും ഒരു ത്രീസോംമും ഒക്കെ വെക്കാമായിരുന്നു
Super bro👍
Keep going
I love this story and I love last part
I love it
വളരെ ഇൻ്ററസ്റ്റിങ് ആയ തുടക്കം. നല്ല എഴുത്തുശൈലി. തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഓൾ ദി ബെസ്റ്റ്. 👍