“എന്ന് തൊട്ടുതുടങ്ങിയതാ ഇത്? ഞാൻ ഒരാഴ്ചയായിട്ട് ശ്രദ്ധിക്കുന്നു.”
“ഇപ്പോ ഒരു 4 മാസം കഴിഞ്ഞുകാണും. കോളേജിൽ കയറിയിട്ട് അധികം വൈകാതെ അവൻ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു.”
“അപ്പോ ഇടക്കിടക്ക് എന്നെ കോളേജിന്റെ മുന്നിൽ പോസ്റ്റ് ആക്കി നിർത്തിയത് അവനുമായിട്ട് സംസാരിക്കാൻ ആയിരുന്നല്ലേ. അതായിരുന്നോ സ്പെഷ്യൽ ക്ലാസ്?”
“സോറി ഡാ. നിന്നോട് പറയണം എന്ന് എന്നും വിചാരിക്കും, പക്ഷേ നീ വീട്ടിൽ പറഞ്ഞാലോ എന്ന് പേടിച്ചിട്ടാണ്.”
“എന്നെ അങ്ങനെ ആണോ ചേച്ചി മനസ്സിലാക്കിയേ. ചേച്ചിടെ മനസ്സ് നോവിക്കുന്ന എന്തെങ്കിലും കാര്യം ഞാൻ ചെയ്യുമെന്ന് തോന്നുന്നുണ്ടോ?”
“ഇല്ലെടാ. എന്നാലും ഒരു പേടി. അതാ. നീ ഷമിക്ക്.”
“വീടെത്തി. അമ്മയുണ്ടെന്ന് തോന്നുന്നു അകത്ത്.”
ഇരുവരും വീട്ടിലേക്ക് കയറി. രാധ അവർക്ക് ചായയും പലഹാരവും ഉണ്ടാക്കുന്ന തിരക്കിലായിരുന്നു.
“അമ്മേ, ഞാൻ ഗ്രൗണ്ടിലേക്ക് പോകുവാണ്. “
സ്കൂളിൽ നിന്നും വന്നാൽ അരുൺ നേരെ ഗ്രൗണ്ടിലേക്ക് പോകും. ഫുട്ബോൾ കളിക്കാൻ ഒരു സംഘമുണ്ട് അവിടെ.
രാധ: “ചായ കുടിച്ചിട്ട് പോയാൽ മതി “
അരുൺ മുകളിലെ നിലയിലേക്ക് ഓടിപ്പോയി. ഡ്രസ്സ് മാറിയിട്ട് പോകാൻ തയ്യാറാവണം. അരുണിമ അമ്മയെന്താ ഉണ്ടാക്കുന്നത് എന്നുകാണാൻ അടുക്കളയിലേക്ക് കയറി.
“ഏയ്, ഇന്നു പഴംപൊരിയാണല്ലോ.” ഒരെണ്ണമെടുത്ത് കഴിച്ചോണ്ട് അരുണിമ പറഞ്ഞു.
ഒരെണ്ണം കൂടെ കയ്യിലെടുത്ത് അവൾ മുകളിലേക്ക് നടന്നു. അപ്പുവിന് പഴം പൊരി വലിയ ഇഷ്ടമാണെന്ന് അവൾക്കറിയാം.
അത് കൊടുത്ത് ചെറുതായി സോപ്പിടണം.

നല്ല തുടക്കം ഈ കഥ മുന്നോട്ട് പോട്ടെ 👍🤤
ഇതെന്താ മെഗാ സീരിയലോ… ദീപു മരിക്കാൻടായിരുന്നു.. അപ്പുവിന്റെ മുൻപിൽ വെച്ചു അരുണിമായേ കളിക്കുന്നതും ഒരു ത്രീസോംമും ഒക്കെ വെക്കാമായിരുന്നു
Super bro👍
Keep going
I love this story and I love last part
I love it
വളരെ ഇൻ്ററസ്റ്റിങ് ആയ തുടക്കം. നല്ല എഴുത്തുശൈലി. തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഓൾ ദി ബെസ്റ്റ്. 👍