അതൊരു അത്യാവശ്യം വലിയ പെട്ടിയായിരുന്നു. ‘ഇതിനുമാത്രം എന്തായിരിക്കും അതിൽ..’ എന്നു ഞാനാലോചിക്കാതിരുന്നില്ല. ശിൽപ്പ ചേച്ചി കത്തികൊണ്ട് വന്നു. ചേച്ചി അത് വാങ്ങി പെട്ടിയിൽ കെട്ടിയിരുന്ന ഓരോ കയറുകളും അറുത്ത് വിട്ടു. ആ സമയത്താണ് എന്റെ പോക്കറ്റിൽ ഇരുന്ന ഫോൺ അടിച്ചത്. ഫോൺ എടുത്ത് നോക്കിയപ്പോൾ അമ്മയാണ്.
“ഹലോ.. എന്താ അമ്മെ..?” എന്റെ ചോദ്യം കേട്ട ചേച്ചി എന്നെ ഒന്ന് തിരിഞ്ഞു നോക്കി.
“അച്ഛൻ റോഡിൽ വെള്ളമടിച്ച് ആരോടോ അടിയുണ്ടാക്കിയെന്ന്… ആ മെമ്പർ വിളിച്ച് പറഞ്ഞതാ…”
“ഹേ… എപ്പോ..?” എന്റെ ആശ്ചര്യം കണ്ടിട്ടാണെന്ന് തോന്നുന്നു ചേച്ചി എന്റെ അടുത്തേക്ക് വന്നു.
“ദേ.. ഇപ്പോഴാ അവൻ വിളിച്ച് പറഞ്ഞെ.. നീയൊന്ന് പോയി നോക്കിയേ..”
“ഞാൻ പോവാം…”
“എന്താടാ.. പ്രശ്നം..” ഫോൺ വെച്ചപ്പോൾ അഞ്ചു ചേച്ചി ചോദിച്ചു.
“അച്ഛൻ വെള്ളമടിച്ച് വഴിയിലാരോടോ വഴക്കുണ്ടാക്കീന്ന്… ‘അമ്മ ഒന്ന് പോയി നോക്കാൻ..” ഒട്ടും താല്പര്യമില്ലാത്ത മട്ടിൽ ഞാൻ പറഞ്ഞു.
“ഈ.. അച്ഛനെക്കൊണ്ട് വല്യ ശല്യമായല്ലോ..” എന്നും പറഞ്ഞ് ചേച്ചി സോഫയിലേക്കിരുന്നു. ഞങ്ങളുടെ സംസാരമെല്ലാം കേട്ട് കൊണ്ട് ശിൽപച്ചേച്ചി അടുത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു.
“ചേച്ചി…ഞാൻ എന്ന..പോയിനോക്കട്ടെ…” ഒട്ടും താത്പര്യമില്ലാത്ത മട്ടിലായിരുന്നു അത് പറഞ്ഞത്.
“മ്മ്..” ചേച്ചി ഒന്ന് മൂളി. അത് വരെ ഉണ്ടായിരുന്ന ചേച്ചിയുടെ മുഖം പാടെ മാറിയിരുന്നു. ഞാൻ ശില്പചേച്ചിയോട് യാത്രപറഞ്ഞ് ഇറങ്ങി. വാതിലിനടുത്തെത്തിയപ്പോൾ അഞ്ചു ചേച്ചി എന്റെ അടുത്തേക്ക് വന്നു.
“ഡാ.. നീ അവിടെ എത്തീട്ട് വിളിക്ക്… പിന്നെ വൈകീട്ട് ഞാൻ എങ്ങനേലും അങ് വന്നേക്കാം..”
“മ്മ്..” ഞാൻ ഫ്ലാറ്റിൽ നിന്നും ഇറങ്ങി.
തിരിച്ച് വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ എന്റെയുള്ളിൽ ആ പെട്ടിക്കകത്തെ വിദേശ സാധങ്ങൾ എന്തൊക്കെയായിരിക്കുമെന്ന ചിന്തയിലായിരുന്നു. അച്ഛൻ വെള്ളമടിച്ച് പ്രശനമുണ്ടാക്കിയതൊന്നും എനിക്ക് പ്രശ്നമല്ലായിരുന്നു. അച്ഛൻ തന്നെ എനിക്ക് അത്ര വിലയുള്ളതായി തോന്നിയില്ല. കാരണം എന്റെ ജീവിതത്തിൽ ഒരു തരത്തിലും അച്ഛൻ സ്വാധീനിച്ചിരുന്നില്ല എന്ന് മാത്രമല്ല, വെറുക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നു താനും.
ഞങ്ങളുടെ കവലയിലെത്തുമ്പോൾ അച്ഛൻ അവിടെ ഉണ്ടായിരുന്നില്ല. തൊട്ടടുത്തെ റേഷൻകടയിലെ ദിവാകരൻ ചേട്ടന്റെ അടുത്തേക്ക് ചെന്നു.
“ദിവാകരേട്ടാ.. അച്ഛനെ കണ്ടോ..?”
ബാക്കി വരില്ലേ
Bro baki evide
Ithinte backi ezhuthu
Next part
Too much days r waiting
Backi ezhuthu chetta
Bhaki?