“ഡാ.. നിങ്ങൾ രണ്ടു പേരും ഒരേ വയസ്സാണ്… മാത്രവുമല്ല അവളുടെ കുടുമ്പം നമ്മളെക്കാൾ സാമ്പത്തികമായി കുറെ കൂടെ മെച്ചപ്പെട്ടതുമാണ്.. അത് കൊണ്ട് അവളുടെ വീട്ട്ക്കാർ അവളെ നിനക്ക് തരും എന്ന് തോന്നുന്നുണ്ടോ..?” ചേച്ചി പറയുമ്പോഴായിരുന്നു അത്തരം കാര്യങ്ങളെ കുറിച്ച് ഞാനും ചിന്തിക്കുന്നത്.
“അത് അപ്പോഴല്ലേ… അപ്പൊ നോക്കാം…” ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു.
“അങ്ങനെ അല്ല അഭീ… ഇത് നീ ഇപ്പോയെ സീരിയസായി കാണണം, ഇല്ലെങ്കിൽ ആ സമയത്ത് സങ്കടപെടേണ്ടി വരും…” ചേച്ചി എന്റെ കണ്ണിലേക്ക് ഉറ്റു നോക്കി കൊണ്ട് പറഞ്ഞു.
“ഞാൻ എന്ത് ചെയ്യണമെന്നാണ് ചേച്ചി പറയുന്നത്..” മറ്റൊരു മറുപടിയില്ലാതെ ഞാൻ ചോദിച്ചു.
“നിനക്ക് അവളോട് ആത്മാർത്ഥത ഉണ്ടെകിലും അത് അവൾക്ക് തിരിച്ചുമുണ്ടോ എന്ന് നീ അവളോട് ചോദിച്ച് മനസ്സിലാക്കണം… വല്ല ഗവണ്മെന്റ് ഉദ്യോഗസ്ഥതന്റെയോ ഗൾഫ് കാരന്റെയോ മറ്റോ വിവാഹാലോചന വന്നാൽ അവൾ നിന്നേം കളഞ്ഞിട്ട് പോകില്ലെന്ന് നീ ഉറപ്പ് വരുത്തണം… എന്നിട്ട് ഭാവിയെ കുറിച്ച് ഒരു ധാരണയിൽ എത്തണം..”
“അവൾ അങ്ങനെയൊന്നും പോകില്ല…” എനിക്ക് അത്ര ഉറപ്പില്ലായിരുന്നിട്ട് കൂടി അങ്ങനെ പറയാനാണ് തോന്നിയത്.
“ആയിരിക്കും… എന്നാലും സംസാരിച്ച് ഒരു ധാരണയാവണമെന്നേ ഞാൻ പറഞ്ഞോളു… മാത്രമല്ല… വീട്ട് കാരിൽ നിന്ന് ഒരു പ്രഷർ ഉണ്ടായാൽ പോലും അവൾക്ക് ധൈര്യമായി എതിർത്ത് പിടിച്ച് നിൽക്കണമെങ്കിൽ നിന്റെ ഭാഗത്ത് നിന്ന് ഒരു ഉറപ്പ് അവൾക്ക് കൊടുക്കണം.. നിന്റെയും അവളുടെയും ജീവിതത്തെ മോശമായി ബാധിക്കാൻ പാടില്ല..”
ആലോചിച്ചപ്പോൾ ചേച്ചി പറഞ്ഞത് അത്രയും ശെരിയായിരുന്നു. എന്നാലും എന്താണ് ഞാൻ ചെയ്‌യേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു.
“ഞാൻ എന്താ ചേച്ചി ചെയേണ്ടത്…” ഞാൻ എന്റെ അജ്ഞാത മറച്ച് വെച്ചില്ല.
“നീ ദിവ്യയെ വിളിക്ക്…”
“ഇപ്പോയോ..?”
“ആഹ്.. ഇപ്പൊ തന്നെ..” ഞാൻ ഫോൺ എടുത്ത് ദിവ്യക്ക് ഡയൽ ചെയ്‌തു. ഒന്ന് രണ്ടു റിങ്ങിന് ശേഷം അവൾ ഫോൺ എടുത്തു.
“ഹലോ…”
“ആഹ്.. അഭി പറയടാ..”
“ചേച്ചിക്ക് നിന്നോട് എന്തോ പറയാനുണ്ട്.. ഞാൻ ചേച്ചിക്ക് ഫോൺ കൊടുക്കാം..” എന്നും പറഞ്ഞ് ഞാൻ ഫോൺ ലൗഡ് സ്പീക്കറിലിട്ട് കിടക്കയിൽ വെച്ചു. ഞാനും ചേച്ചിയും ഫോണും നോക്കി കമിഴ്ന്ന് കിടന്നു.
ബാക്കി വരില്ലേ
Bro baki evide
Ithinte backi ezhuthu
Next part
Too much days r waiting
Backi ezhuthu chetta
Bhaki?