ഇല്ല , ഞാൻ അങ്ങിനെവേണമെന്നുപോലും ചിന്തിച്ചിട്ടില്ല
ജോയ് : പക്ഷെ ഞാൻ ആഗ്രഹിച്ചത് അങ്ങിനെയാണ് എൻ്റെ ആഗ്രഹങ്ങൾ എന്തെന്നും വേദനകൾ എന്തെന്നും , പ്രശ്നങ്ങൾ എന്തെന്നും ഞാൻ പറയുന്നത് കേൾക്കാനും ആശ്വസിപ്പിക്കാനും ഒരു കൂട്ട് . ആ കൂട്ട് എൻ്റെ ഭാര്യയിൽനിന്നും ഒരിക്കലും കിട്ടിയിട്ടില്ല ,
പറഞ്ഞത് സത്യമാണ് പക്ഷെ ഈ പറഞ്ഞപോലെ ഭാര്യമാർക്കും ഉണ്ടാകും ഈ പറഞ്ഞ എല്ലാത്തരം വികാരങ്ങളും അതും മനസ്സിലാക്കണം
ജോയ് : ആര് പറഞ്ഞു മനസിലാകുന്നില്ല എന്ന് മനസ്സിലാകുന്നുണ്ട് മനസ്സിലാക്കാൻ പരമാവധി ശ്രമിക്കുന്നു .
അങ്ങിനെ പറഞ്ഞാൽ ഒരു ഉത്തരമാകില്ല ചോദ്യങ്ങൾ മാത്രമാകും …
ജോയ് : പിന്നെ
എനിക്ക് തോന്നുന്നില്ല എല്ലാം ഒരു ഭാര്യക്ക്, തുറന്നുപറയാൻ കഴിയുമെന്ന്
ജോയ് : അതെന്താണ് കാരണം
ഞങൾ പെണ്ണുങ്ങൾ പറയുന്നത് നിങ്ങൾ ആണുങ്ങൾ എല്ലാം അതുപോലെ എടുക്കുമോ ? ഒരിക്കലും നടക്കില്ല . നിങ്ങൾ ആണുങ്ങൾക്ക് എന്തും തുറന്നു പറഞ്ഞാലും കുഴപ്പമില്ല അതുപോലെയല്ല ഞങ്ങൾക്ക്
ജോയ് : എങ്കിൽ ഞാനും ഒരാണ് തന്നെയാണ് പ്രിയയുടെ പ്രശ്നങ്ങൾ എന്താണെന്നു തുറന്നു പറയണം തുറന്നു പറഞ്ഞെന്നു കരുതി പ്രിയക്ക് ഒന്നും നഷ്ടപ്പെടില്ല
തുറന്നു പറയുന്നത് ഭർത്താവിനോടാണ് ?
ജോയ് : ഞാൻ എല്ലാം തുറന്നുപറയുന്ന ഭർത്താവിനെപോലെയാകാം അപ്പോൾ നമ്മളുടെ കുറച്ചു കുറവുകളും പ്രശ്ങ്ങളും കൂട്ടുകാരായ നമ്മുക്ക് പരിഹരിക്കാൻ കഴിഞ്ഞാലോ അതും ആരും അറിയാതെ …
എങ്കിൽ ഞാനും എല്ലാം കേൾക്കാനും പറയാനും കഴിയുന്ന ഭാര്യയാകും
ജോയ് : പക്ഷെ നമ്മൾ ചെയ്യുന്നതിൽ തെറ്റുപറ്റിയാൽ വെറും കോമാളിയാകും
വേറെ എന്തിലും ഒരു റീടേക്ക് എന്നൊരു ഓപ്ഷൻ ഉണ്ട് ജീവിതത്തിൽ ഇല്ല
ജോയ് : നടക്കുമോ എന്നറിയില്ല നമ്മൾ സ്വന്തം ഭാര്യയും ഭർത്താവും എങ്ങിനെയാണോ നമ്മൾ പറഞ്ഞതുപോലെ മനസുതുറന്നു സംസാരിക്കുന്നത് അതുപോലെ നമുക്ക് തുറന്നു സംസാരിക്കാം നിൻ്റെ തെറ്റ് ഞാൻ തിരുത്താം അതുപോലെ എൻ്റെ തെറ്റ് നീയും തിരുത്തുമെങ്കിൽ അങ്ങിനെ ചെയ്യുന്നതിൽ തെറ്റുണ്ടോ .നമ്മുടെ റിയൽ ജീവിതത്തിൽ നടത്തി ഒരു പക്ഷെ തോറ്റാൽ കുടുംബമില്ലാതാകാം ഇവിടെയാകുമ്പോൾ ഒന്നും രണ്ടുപേർക്കും നഷ്ടമാകില്ലല്ലോ ,ആദ്യം പ്രിയയുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും ചിന്താഗതികളും പറയൂ എന്നിട്ടു ഞാൻ പറയാം
എനിക്ക് അങ്ങിനെ അതികം ആഗ്രഹങ്ങളും ചിന്താഗതികളും ഉള്ള പെണ്ണല്ല ഞാൻ . ഒന്നാമത് ഞാൻ അത്യാവശ്യം തടിയുള്ള പെണ്ണാണ് വിവാഹം കഴിഞ്ഞ സമയത്തു ഇത്രയും ഉണ്ടായിരുന്നില്ലെങ്കിലും പയ്യെ പയ്യെ കൂടി , എന്തെങ്കിലും ജോലിചെയ്യാൻ വിടില്ല വീട്ടിൽ ഒതുങ്ങി ജീവിപ്പിക്കും പിന്നെ തടികൂടിയെന്നുപറഞ്ഞു കളിയാക്കും അത് എനിക്ക് തീരെ ഇഷ്ടമല്ല . രണ്ടാമത്തെ കാര്യം എന്തും തുറന്നു പറയാം പിന്നെ മറ്റുള്ളവർ കളിയാക്കുമ്പോൾ തണലാകണം അല്ലാതെ അവരെക്കാളും മത്സരിച്ചു കളിയാക്കരുത് .എടീ പോടീ എന്നിവ പരമാവധി ഒഴിവാക്കണം പ്രിയ എന്ന് വിളിക്കാൻ പരമാവധി ശ്രമിക്കണം ഇത്രയാണ് എൻ്റെ ആവശ്യങ്ങൾ പിന്നെ നല്ലതാണെകിൽ ഞാൻ നല്ലതെന്ന് പറയാം … ഇനി ജോയിച്ചൻ്റെയോ
Super
Sarikkum enikku othiri ishtayi parichayapoedan thalparyam
വായിക്കാൻ വൈകി.. അടിപൊളി കഥ.. നല്ല സാഹചര്യങ്ങളിൽ അവരുടെ ഒത്തു കൂടലും സംഗമവും.. ഇതുപോലെ പോവട്ടെ