കാണാമറയത്ത് 2 [രേഖ] 317

ജോയ് : പ്രിയ എൻ്റെ ഫേവറൈറ്റ് ആണ് ഇത്

അതെനിക്കറിയാമല്ലോ അതുകൊണ്ടുതന്നെയാ ഞാൻ ഉണ്ടാക്കിയത്

ജോയ് : എനിക്കായാണോ ഉണ്ടാക്കിയത് ?

അതെ എൻ്റെ ജോയിച്ചന് മാത്രമായാണ് ഞാൻ ഉണ്ടാക്കിയത്

ജോയിച്ചൻ കഴിക്കുന്നത് കാണാൻതന്നെ എന്തൊരു ചേല് … നമ്മൾ ആർക്കുവേണ്ടിയാണോ ഭക്ഷണം ഉണ്ടാക്കുന്നത് അത് അവർ മനസ്സറിഞ്ഞു കഴിക്കുന്നത് കാണുമ്പോൾ കിട്ടുന്ന ഒരു സുഖം അത് എത്ര മനോഹരമാണ്

ജോയ് : ആൻസിപോലും എൻ്റെ ഇഷ്ടങ്ങൾനോക്കി ഉണ്ടാക്കിത്തരാറില്ല … ഞാൻ ഓരോന്നും പറഞ്ഞു ചെയ്യിപ്പിക്കണം …

ഇനി ജോയിച്ചൻ , എന്നതിനാ വിഷമിക്കണേ … ജോയിച്ചൻ്റെ പെണ്ണ് ഇപ്പോൾ ഞാനല്ലേ ഈ ഞാനുള്ളപ്പോൾ ജോയിച്ചൻ എന്ത് വേണം എന്നുപറഞ്ഞാലും ഉണ്ടാക്കിത്തരില്ലേ . അത് പറഞ്ഞില്ലേലും അറിയുന്നതെല്ലാം ഉണ്ടാക്കിത്തരില്ലേ …

ജോയിച്ച എനിക്ക് ജോയിച്ചൻ ഇല്ലാതെ ഇനി ജീവിക്കാൻ പറ്റില്ല . ഒരുപക്ഷെ പത്താംക്‌ളാസ്സ് പെൺകുട്ടിയെപോലെ ജീവിതം തിരിച്ചറിയാതെ പൊള്ളയായി പറയുന്ന വാക്കായി ജോയിച്ചന് തോന്നാം … പക്ഷെ അങ്ങിനെയല്ല ജീവിതത്തിൽ ഞാൻ ആദ്യമായി ഒരു പുരുഷനെ ഇഷ്ടപെടുന്നു …

ഞാൻ ഇത്രയും കാലം മോഹനേട്ടന് ഭാര്യ എന്ന മെഷീൻ അല്ലെങ്കിൽ ഒരു പാവ ആയിരുന്നു . മോഹനേട്ടൻ പറയുന്നതെല്ലാം അനുസരിച്ചു ഒരു മുടക്കവുമില്ലാതെ . ഭർത്താവിൻ്റെ കാര്യങ്ങൾക്ക് ഞാൻ ഇന്നുവരെ ഒരു കുറവും വരുത്തിച്ചിട്ടില്ല മക്കളുടെ കാര്യത്തിനും …. പക്ഷെ അദ്ദേഹം പറയുന്നതിന് അനുസരിച്ചതല്ലാതെ ഇന്നുവരെ എതിർത്തിട്ടില്ല പക്ഷെ എനിക്ക് ഇന്നുവരെ സ്നേഹം കിട്ടിയോ … ഒരു പക്ഷെ മോഹനേട്ടന് എന്നെ ഇഷ്ടമാകും അത് പ്രകടിപ്പിക്കാത്തതാകും പ്രകടിപ്പിച്ചില്ലെങ്കിൽ ഞാൻ എങ്ങിനെ മനസ്സിലാകാനാ

അതുമല്ലെങ്കിൽ മോഹനേട്ടൻ ചിലവില്ലാത്ത ഒരു വീട് നോക്കുന്ന പട്ടിയെ ആകുമോ ഞാൻ എന്ന പെണ്ണിനെക്കൊണ്ടു ഉദ്ദേശിച്ചത് … എങ്കിൽ ഇത്രയുംകാലം ഞാൻ അതിന് നീതിപുലർത്തിയില്ലേ ജോയിച്ച…

ഞാൻ കരയാൻ തുടങ്ങിയപ്പോൾ ….

ജോയ് : നീ എന്തിനാണ് കരയുന്നത് … നിനക്ക് ചെയുന്നത് തെറ്റാണ് എന്ന കുറ്റബോധമാണോ ?

ഞാൻ മനസ്സറിഞ്ഞു തന്നെയാണ് ഈ കാര്യങ്ങൾ എല്ലാം ചെയുന്നത് ഞാൻ ഇത്രയും കാലം മോഹനേട്ടനും മക്കൾക്കുവേണ്ടി മാത്രമാണ് ജീവിച്ചത് പതിനാലു വർഷത്തോളമായി ഞാൻ ഇവിടെ വന്നിട്ട് … ആ പതിനാലു വർഷം ഞാൻ ആസ്വദിക്കാത്ത സന്തോഷമാണ് എനിക്ക് ജോയിച്ചൻ തന്നത് അതുകൊണ്ടുതന്നെ ഞാൻ എനിക്കുംകൂടി വേണ്ടി ജീവിക്കാൻ ആഗ്രഹിക്കുന്നു
അടുത്ത ജന്മം ഉണ്ടാകുമോ ഇല്ലയോ എനിക്കറിയില്ല … ഉണ്ടെങ്കിൽ എനിക്ക് മാത്രമായി ഈ ജോയിച്ചനെ തന്നേക്കണേ ?

ജോയ് : അടുത്ത ജന്മം വരെ കാത്തിരിക്കാൻ എനിക്കും ആവില്ല … ഈ ജന്മം മുഴുവനും ഞാൻ നിൻ്റെതാണ് നിൻ്റെതുമാത്രം

എൻ്റെ കണ്ണുനീർ ജോയിച്ചൻ തുടച്ചു

അയ്യോ കണ്ണ് നീറുന്നു … ആ മീൻകറി കൂടിയ കൈകൊണ്ടാണോ മനുഷ്യ കണ്ണുതുടക്കുന്നത് ഞാൻ വേഗംപോയി മുഖം കഴുകി .

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!

77 Comments

Add a Comment
  1. ഹായ് അനസ്

    റിയലി സോറി…. ഒരു വർഷത്തിന്ശേഷമുള്ള തിരിച്ചുവരവാണ് ഞാൻ വേഗം എഴുതി തരാം വീണ്ടും സോറി

  2. ഈ പെണ്ണു ഒരുത്തി എവിടെ പോയി കിടക്കുകയാണ്.നിർത്തിയെങ്കിൽ അത് പറയു’

  3. എവിടെ നിങ്ങൾ ഒരു വിവരുല്ലാല്ലോ.
    പെട്ടെന്ന് ആയിക്കോട്ടെന്ന് ‘

Leave a Reply

Your email address will not be published. Required fields are marked *