ജെസ്സിടെ കുടുംബം
ഭർത്താവ് മാത്യൂസ് പിന്നെ ഒരു മകൾ മധു.
മധു ആണ് നമ്മുടെ നായിക. മധു അലക്സ്നെ കാൽ 8 മാസം മൂത്തത് ആണ്. പക്ഷെ അതിന് ഇവിടെ പ്രസക്തി ഇല്ല.
കഥയിലേക്ക് തിരിച്ചു വരാം.
അലക്സ് വന്നതിന് ശേഷം ജെസ്സി സ്വന്തം മോനെ പോലെ തന്നെ അവനെ നോക്കി. സംസാരിക്കാൻ പ്രായം ആയപ്പോൾ അവൻ ജെസ്സിയമ്മ എന്ന് വിളിക്കാൻ തുടങ്ങി. അവന്റെ അമ്മയെ പോലെ തന്നെ അവൻ അവളെ സ്നേഹിച്ചു.
മധുവും അലക്സ് um ഭയങ്കര കൂട്ട് ആയിരുന്നു.
അങ്ങനെ മധുവിന് 4 വയസ്സ് ആയി അവളെ സ്കൂളിൽ ചേർക്കാറായി. അവളെ സ്കൂളിൽ ചേർത്തു. അപ്പോൾ നമ്മുടെ അലക്സ് കരച്ചിൽ തുടങ്ങി. മധു ഇല്ലാതെ അവൻ ഒറ്റക്ക് ഇരിക്കില്ല അവനും പോകേണം എന്ന്. ഒരു രക്ഷയും ഇല്ല. അലക്സ്ന് അപ്പോൾ 3 വയസ്സേ ഒള്ളു. പക്ഷെ പറഞ്ഞിട്ട് കാര്യം ഇല്ല. ഇവന്റെ കരച്ചിൽ കേട്ട് വർക്കി അവനെയും സ്കൂളിൽ ചേർത്തു. അങ്ങനെ അവർ രണ്ട് പേരും ദുബായിലെ ഒരു പേര് കേട്ട സ്കൂളിൽ ചേർന്നു.
അവര് രണ്ട് പേരും ഒരുമിച്ച് ആണ് വളർന്നത് എങ്കിലും സ്കൂളിൽ ചേർന്നപ്പോൾ ആണ് അവർ തമ്മിൽ യഥാർത്ഥ സൗഹൃദം സൃഷ്ടിക്കേപ്പെടുന്നത്. ഒരു ദിവസം സ്കൂളിൽ
മധു : അലെക്സി , ഇന്നലെ നമ്മുടെ ക്ലാസ്സിലെ റുബൻ എനിക്ക് ചോക്ലേറ്റ് തന്നു എന്നിട്ട് എന്നോട് പറഞ്ഞു ഞാൻ ആണ് അവന്റെ ഏറ്റവും നല്ല ഫ്രണ്ട് എന്ന്. നീ എനിക്ക് ഒന്നും തന്നിട്ട് ഇല്ലെല്ലോ. അപ്പൊ ഞാൻ നിന്റെ ഫ്രണ്ട് അല്ല, അല്ലെ…
കാര്യം ഒരു മിട്ടായി കേസ് ആണെങ്കിലും അലെക്സിന്റെ ആ കുഞ്ഞു മനസ്സിന് ഇത് വല്യ വേദന ആയിരുന്നു.
അന്ന് വീട്ടിൽ ചെന്നിട്ടും അവന്റെ മനസ്സിൽ നിന്ന് ഇത് പോയില്ല. അവൻ അവന്റെ അപ്പനോട് പറഞ്ഞു അന്ന് തന്നെ ചോക്ലേറ്റ് മേടിപ്പിച്ചു. എന്നിട്ട് പിറ്റേന്ന് സ്കൂളിൽ ചെന്നപ്പോൾ അവനു കൊടുത്തു..
അലക്സ് : ഇങ്ങനെ ഒന്നും ഇനിയും പറയല്ലേ കേട്ടോ മധു. എനിക്ക് ആകെ ഒള്ള മീറ്റർ ബെസ്റ്റ് ഫ്രണ്ട് ആണ് നീ. എനിക്ക് ഇനിയും വരെ ഒരു ഫ്രണ്ടും ഉണ്ടാകില്ല. നമ്മൾ രണ്ട് പേരും ആണ് ഇനിയും എന്നും ഫ്രണ്ട്‌സ്.
ഇത് കേട്ട മധുവിന് ഒരുപാട് സന്തോഷം ആയി. എന്തൊക്കെ പറഞ്ഞാലും അവൾക് അവളുടെ അലെക്സി കഴിഞ്ഞിട്ടേ ആരും ഒള്ളാരുന്നുള്ളു
മധു : എനിക്കും ഇനിയും വേറെ ഒരു ഫ്രണ്ടും ഉണ്ടാകില്ല. നമ്മൾ മാത്രം ആണ് ഫ്രണ്ട്‌സ്
അന്ന് ആരംഭിച്ചു അവരുടെ ആണ് സൗഹൃദം. അവരിൽ ആർക് എന്ത് കിട്ടിയാലും അത് രണ്ട് പേർക്കും ഉള്ളതാ. അതിൽ അവർ രണ്ട് പേരും മാറ്റം വെച്ചില്ല. ആവർ തമ്മിൽ അറിയാത്ത കാര്യം ഇല്ല. കാര്യം എന്ന് പറയുമ്പോൾ ഒരുപാട് ചിന്ധിക്കേണ്ട. രണ്ട് കുറുന്നഹൃദയങ്ങൾ തമ്മിൽ എന്ത് മറക്കാനാ.
അങ്ങനെ അവർ രണ്ടും ഒന്നാം ക്ലാസ്സിൽ പഠിക്കുകയാണ്.
ഒരു ദിവസം TV കണ്ടുകൊണ്ടിരുന്ന അലക്സ് ഒരു പുതിയ വാക്ക് കേട്ടു ‘പ്രണയം’. സംഭവം ഏതോ Black and white പടമാ. പക്ഷെ അവനെ അത് ഒരുപാട് ചിന്തിച്ചു. ഇപ്പോൾ നിങ്ങൾ വിചാരിക്കും, ഒന്നാം ക്ലാസ്സിൽ പഠിക്കുന്നവൻ എന്താ ഇത്ര ചിന്തിക്കാൻ എന്നല്ലേ. സത്യം ആണ് ഒരുപാട് ഒന്നും ഇല്ല. അവനും അങ്ങനെ ആരേലും ഉണ്ടോ എന്ന് ആണ് അവൻ ചിന്തിച്ചേ. അപ്പോൾ അവന്റെ മനസ്സിൽ ഒരു മുഖം മാത്രം ആണ് വന്നത്. അവൻ അത് ആരോടും പറഞ്ഞില്ല. പക്ഷെ അത് അവന്റെ മനസ്സിൽ കിടന്നു.
കാലം പിന്നെയും കടന്ന് പോയി.
Nannayittund bro ❤️
തുടക്കം ഗംഭീരം തുടർന്നു പേജ് കുട്ടി എഴുതുക.
താങ്ക്സ് ബ്രോ….പേജ് കൂട്ടാൻ മാക്സിമം ശ്രെമിക്കാം
Super adhikam delay aaakkaruth
ഒരുപാട് നന്ദി ഉണ്ട് ബ്രോ. Delay ആകാതെ ഇരിക്കാൻ ശ്രെമിക്കാം
അക്ഷരത്തെറ്റ് ഉണ്ട് പിന്നെ സ്പീഡ് ഇതെല്ലാം ശരിയാക്കിയാൽ നല്ല തുടക്കം ആണ് .. നന്നായിട്ടുണ്ട്
ബ്രോ.. ആദ്യത്തെ 2 3 പാർട്ട് കഥയുടെ ഒരു ആമുഖം ആണ്. അതായത് മെയിൻ പാർട്ടിലേക്ക് കഥയെ സപ്പോർട്ട് ചെയ്യുന്ന കാര്യങ്ങൾ മാത്രം ഉള്ളു. ആയതിനാൽ സ്പീഡ് അല്പം കൂടാം. ക്ഷമിക്കണം. അഭിപ്രാതിന് നന്ദി
തുടക്കം നന്നായിട്ടുണ്ട് അടുത്ത part വേഗം പോനോട്ടെ¡!
ഒരുപാട് നന്ദി. അടുത്ത പാർട്ട് താമസം ഇല്ലാതെ തന്നെ ഇടാൻ ശ്രെമിക്കാം