അത് ഒരു പുതിയ തുടക്കം ആയിരുന്നു. എന്നും ഒറ്റക്ക് മാത്രം നിന്ന് അലക്സ്‌നു കൂട്ടുകാർ ആരെങ്കിലും വേണം ഏന്മകജെ തോന്നിയ നിമിഷം ആയിരുന്നു അത്. അവൻ അവരുടെ കൂടെ കൂടി. ആ കൂട്ട് കേട്ട് അവനിൽ നല്ല മാറ്റം ഉണ്ടാക്കി. അവൻ വളരെ ആക്റ്റീവ് ആയി തുടങ്ങി. അവന്റെ കാര്യങ്ങൾ ആരോടും പറയെരുത് എന്നും പറഞ്ഞു. അവർ അവനു വാക്കും കൊടുത്തു.
അത് അവന്റെ അമ്മയ്ക്കും അച്ചാച്ചനും ഒരുപാട് സന്തോഷം ആയി. അവർ അഭിയേയും ദേവയെയും ആ വീട്ടിലെ ആൾക്കാരെ പോലെ കണ്ടു. അവർക്ക് രണ്ട് പേർക്കും അലെക്സിന്റെ വീട്ടിൽ അവനെ പോലെ അല്ലെങ്കിൽ അവനെ കാളും സ്വത്തിന്ദ്ര്യം ആയി.
സ്കൂളിൽ ആണെങ്കിലും അവൻ വളരെ വികൃതി ആയി. പടുത്തം മാത്രം അല്ല…. എല്ലാ കാര്യങ്ങളിലും അവൻ മുമ്പിൽ ആയി. അങ്ങനെ പതിവ് പോലെ ഒരു ദിവസം അവന്റെ വീട്ടിൽ ഇരിക്കുമ്പോൾ ആണ് അവന്റെ അമ്മ ഒരു കാര്യം പറയുന്നത്
അമ്മ : മക്കളെ, നിങ്ങൾക്ക് ഒരു കാര്യം അറിയാമോ….ഇവന്റെ ഈ സ്വഭാവം മാറാൻ ഇവന്റെ അപ്പൻ എന്താ ചെയ്തതെന്ന്…. ഇവനെ കൊണ്ട് കരാട്ടെ പഠിപ്പിച്ചിരിക്കുന്നു
ദേവ : ശെരിക്കും.. എന്നിട്ട് അവൻ ഇത് ഞങ്ങളോട് പറഞ്ഞില്ലല്ലോ
അമ്മ : പറയത്തില്ല…. അവൻ ആരോടും പറയത്തില്ല…അവനെ ഒരു മലയാളി മാഷ് ആരുന്നു പഠിപ്പിച്ചിരുന്നേ. പുള്ളിയെ അവനു വല്യ കാര്യം ആയിരുന്നു. അവൻ ബ്ലാക്ക് ബെൽറ്റ് ആയപ്പോൾ ഒരു ആക്‌സിഡന്റിൽ പുള്ളി മരിച്ചു പോയി. പിന്നെ അവന്റെ അപ്പൻ കൊറേ പറഞ്ഞതാ വീണ്ടും പഠിക്കാൻ പോവാൻ. പക്ഷെ അവൻ ഇനിയും കരാട്ടെ ഇല്ലാബന്ന് പറഞ്ഞു നിർത്തി. അവന്റെ മാഷ് അവനു കൊടുത്ത ഒരു ഉപദേശം ഉണ്ട്….’ ഒരാളുടെയും മുന്നിൽ ആളാവാൻ ഫൈറ്റ് ചെയ്യരുത് സ്വയരക്ഷക്കോ അല്ലെങ്കിൽ മറ്റുള്ളവരെ രക്ഷിക്കാനോ മാത്രമേ ഫൈറ്റ് ചെയ്യാവു ‘…. ഈ കാര്യം ഇവന്റെ മനസ്സിൽ നിന്ന് പോയില്ല. അതുകൊണ്ട് തന്നെ അവൻ ആരോടും പറയത്തില്ല.
അഭി : അപ്പൊ ആന്റി.. അവൻ ഫൈറ്റ് ചെയ്തിട്ടുണ്ടോ??
അമ്മ :ഫൈറ്റ് ചെയ്തിട്ടോണ്ടോ എന്നോ…വല്യ വല്യ ടൂർണമെന്റ് ഒകെ പോകുവാരുന്നു…അതും അവന്റെ രണ്ട് ഇരട്ടി വലിപ്പം ഉള്ളവരുടെ കൂടെ അടി ഉണ്ടാക്കാൻ…
ദേവ : അതെന്താ ആന്റി…. അത്രെയും വലിപ്പം ഉള്ളവരുടെ കൂടെ അടി ഉണ്ടാക്കുന്നെ… അവനു വട്ട് ആണോ
അമ്മ : ആദ്യം എനിക്കും തോന്നി.. അവനു വട്ട് ആണെന്ന്.. പിന്നെയാ അവന്റെ പ്രശ്നം മനസ്സിലായെ… അവനു ചെറുപ്പം മുതൽ ഒരു പ്രശ്നം ഉണ്ട്… അവനു പ്രായത്തിനു അനുസരിച് ഉണ്ടാകേണ്ടതിനേക്കാൾ weight കൂടുതലാ. പക്ഷെ അത് ശരീരത്തിൽ കാണിക്കത്തില്ല. സാധാരണ കുട്ടികൾക്കു 3kg തൂക്കം വരുന്ന പ്രായത്തിൽ അവനു 7kg ഉണ്ടായിരുന്നു. ഈ ടൂർണമെന്റിൽ ഒക്കെ പ്രായം അല്ല നോക്കുന്നെ.. തൂക്കം ആണ് നോക്കുന്നെ… ആ തൂക്കത്തിന് അനുസരിച്ചുള്ള എതിരാളികളെ ആണ് തിരഞ്ഞെടുക്കുന്നെ. പക്ഷെ അവൻ നല്ല ഇടി ആരുന്നു കേട്ടോ…അവന്റെ മമ്മി എപ്പോളും പറയും അവന്റെ ഫൈറ്റ് കാണാൻ പോകാൻ അവൾക് പേടി ആണെന്ന്. അവിടുന്ന് ഇഷ്ടം പോലെ ട്രോഫിയും കിട്ടിയിട്ടുണ്ട്… നിങ്ങൾക്ക് കാണണോ
ഇത് തുടക്കത്തിൽ സുഖമായി തോന്നിയില്ല…. ഇപ്പോൾ ഇത് ശരിയായ ട്രാക്കിൽ വരുന്നതായി തോന്നുന്നു.. ഫ്രണ്ട്ഷിപ്പും, പ്രണയവും ചേർത്ത് ഒരു നല്ല കഥ ആണെന്ന് ഒരു ഫീൽ…
All the best….
Bakki vegam poratte???
??
Nice ❤️
❤️?❤️?❤️?
Waiting for nxt part…………
വെയിറ്റ് ചെയ്യുന്നു ബ്രോ.. നല്ല കഥയാണുട്ടോ,, ❤❤❤
❤️?
Pwoli
Waiting for nxt part