കാത്തിരിപ്പിനു ശേഷം [ജിഷ്ണ] 150

 

അതിനർത്ഥം അവൻ ഇപ്പോഴും എന്നെ ഓർക്കുന്നു . എന്റെ മനസ്സിന്റെ പകുതി ഭാരം കുറഞ്ഞു .

ഒരു നിമിഷം എന്റെ കണ്ണിൽ കാർമേഘം ഉരുണ്ടു കൂടി , കുറച്ചു നേരത്തെ മൗനം . എന്റെ മെസ്സേജ് കിട്ടാത്തത് കൊണ്ടാണാവോ എന്തോ , അടുത്ത മെസ്സേജ്  വന്നു

ഇത്  അച്ചുവാണോ ..

ആ വിളി കേട്ടതും അണപൊട്ടി നിന്ന എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കവിളിലൂടെ എന്റെ നെഞ്ചിലേക്ക് എത്തി . ചുടുചോരയുടെ വിലയുള്ള ആ കണ്ണുനീർ ഒന്നിനും പകരം ആകില്ല എന്നറിയാം .

അതെ അച്ചുവാണ് ഞാൻ മൊഴിഞ്ഞു .

എന്നെ പറ്റിക്കുകയാണോ , ശരിക്കും ഇതാരാ .

ഞാൻ തന്നെടാ നിന്റെ അച്ചു , വിങ്ങിപൊട്ടുന്ന മനസോടെ ഞാൻ ഫോണിൽ കുത്തി

ചുമ്മാ പ്രാങ്ക് ചെയ്യല്ലേ .

അവനു വിശ്വസിക്കാൻ വിഷമം . കുറ്റംപറഞ്ഞിട്ട് കാര്യം ഇല്ല ഒരു സുപ്രഭാതത്തിൽ മെസ്സേജ് അയച്ചാൽ ആരും അങ്ങനെയേ വിചാരിക്കുകയുള്ളു .

അത് കേട്ടതും കലങ്ങിയ എന്റെ കണ്ണുകളിൽ ഒരു ചെറു പുഞ്ചിരി വന്നു .

നിനക്ക് ഇപ്പോഴും ഒരു മാറ്റവും ഇല്ലലോടാ , ഞാൻ ഇവിടെ വിഷമിച്ച ഇരിക്കുമ്പോൾ നീ കോമഡി പറയുന്നു . നീ പണ്ടും ഇങ്ങനെത്തന്നെ

സുഖാണോടീ നിനക്ക് ..

ആ , നിനക്കോ ..

 

ജീവിതം അല്ലെ ജീവിച്ചു തീർക്കുന്നു എന്ന് ഒരു കുത്തലോടെ പറഞ്ഞു .

 

നിന്റെ കല്യാണം കഴിഞ്ഞല്ലേ ഞാൻ ചോദിച്ചു .

ആ അതും നടന്നു . നീ വരും എന്നോർത്ത് വെയിറ്റ് ചെയ്തു . പിന്നെ എല്ലാരുടെയും നിർബന്ധം കൂടി ആയപ്പോ കഴിഞ്ഞു , അതുകൊണ്ട് ഇപ്പോഴെങ്കിലും പെണ്ണ് കിട്ടി . 30 കഴിഞ്ഞ ആണുങ്ങൾക് മാർക്കറ്റ് കുറവാണെന്നു ഞാൻ പിന്നെയാണെടീ മനസ്സിലാക്കിയേ . ഭാഗ്യത്തിന്  ഒരുത്തിയെ കിട്ടി .

The Author

ജിഷ്ണ

www.kkstories.com

1 Comment

Add a Comment
  1. എഴുത്ത് മനോഹരം💞💞💞💞

Leave a Reply

Your email address will not be published. Required fields are marked *