ഹസ്ബൻഡ് ഇപ്പോൾ വരും വന്നാൽ കഴിച്ചിട് തറവാട്ടിൽ പോകും .
അങ്ങനെ കുറച്ചു ചാറ്റിങ് ചെയ്ത ശേഷം പിന്ന്നെ കാണാം എന്ന് പറഞ്ഞു ബൈ പറഞ്ഞു .
ഇപ്പോൾ എന്തോ വല്ലാത്ത സന്തോഷത്തിൽ ആണ് ഞാൻ ഈ ഓണം ശരിക്കും ആഘോഷിച്ചു .രാത്രി എന്തോ ഉറക്കം വന്നില്ല . വീണ്ടും വീണ്ടും എത്ര പ്രാവശ്യം മെസ്സേജ് വായിച്ചെന്നു ഓര്മ ഇല്ല . വായിക്കും തോറും വീണ്ടും സന്തോഷം നിറയും .
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു ഞങൾ ചാറ്റിംഗ് ഇടക്ക് ചെയ്യും . ആദ്യമാദ്യം വല്ലപ്പോഴും എന്ന മെസ്സേജ് ദൂരം കുറഞ്ഞു വന്നു ഫ്രീ ആകുമ്പോൾ ഒക്കെ മെസ്സേജ് എന്ന രീതിയിൽ ആയ്യി .
അങ്ങനെ ഒരിക്കൽ ഒരു ചോദ്യം എടീ ഒന്നു നിന്റെ ശബ്ദം കേൾക്കാൻ പറ്റുമോ ?
ഞാൻ ആഗ്രഹിച്ചതായിരുന്നു അത് , പക്ഷെ ചോദിക്കാൻ ഒരു മടി .
ആ, ഞാൻ യ്ക്കിത് മെസ്സേജ് അയക്കാം അപ്പൊ മതി , ഇപ്പോൾ കുറച്ചു റിസ്ക് ആണ് .
അതിനുശേഷം സമയം വളരെ പതുക്കെ പോകുന്ന പോലെ എനിക്ക് തോന്നി . അങ്ങനെ ഒരു 3 ആകുമ്പോൾ ഞാൻ വിളിക്കാൻ പറഞ്ഞു മെസ്സേജ് അയച്ചു .
കാൽ റിങ് ചെയ്തു , എന്റെ ഹൃദയമിടിപ്പ് കൂടി .
ഹാലോ അങ്ങേ തലക്കിളിനു ശബ്ദം .
ഞാനും ഹാലോ പറഞ്ഞു ..
അച്ചുവാണോ …
അത് കേട്ടതും ഞാൻ വാവിട്ടു കരഞ്ഞു . ഈ വിളി കേൾക്കാൻ ഞാൻ എത്ര കൊതിച്ചതാ . എന്നെ നീ അല്ലാതെ ഇത്ര സ്നേഹത്തിൽ ആരും വിളിച്ചിട്ടില്ല , പൊട്ടുന്ന നെഞ്ചുമായി ഞാൻ വിതുമ്പി .
എടീ കരയല്ലേ .. ഞാൻ ചുമ്മാ വിളിച്ചതാ . ഇങ്ങനെ കറയാനാണെങ്കിൽ പിന്നെ വിളിച്ചത് അബദ്ധം ആയോ .

എഴുത്ത് മനോഹരം💞💞💞💞