പതിയെ തുടങ്ങിയ ചാറ്റ് എന്നും വൈകിട്ട് ഉള്ള ദിനചര്യ ആയി മാറിയത് ഞങ്ങൾ മനസിലാക്കിയേ ഇല്ല . അവൻ ഇപ്പോൾ പഠിക്കുക ആണെന്നും അവന്റെയും എന്റെയും ദിനജീവിത ചര്യകൾ ഞങ്ങൾ ദിവസേന പങ്കിട്ടതും ഞങ്ങളുടെ ഉള്ളിലെ അടുപ്പം ഒരു അഗാധമായ സുഹൃത് ബന്ധത്തിലോട്ട് ഞങ്ങളെ നയിച്ച് ,
കൂടെ ഉള്ള ഫ്രണ്ടിനെ കുറിച്ച് ഇടക്ക് ചോദിക്കുന്ന ഒരു വാക് മാത്രം . അവനോട് മാത്രം അല്ല , അക്കാലത്തു മെസ്സേജിങ് എന്നെത് വലിയ എന്തോ സംഭവം ആയതിനാൽ ദിവസവും ഏറ്റവും കൂടുതൽ മെസ്സേജ് അയക്കാൻ എല്ലാവരും മത്സരം ആയിരുന്നു .അതുകൊണ്ട് തന്നെ ഒരേ സമയം മെസ്സജ് അയക്കുന്നവരുടെ എണ്ണവും കൂടുതൽ ആയിരുന്നു
അങ്ങനെ ഒരു ദിവസം കൂടെ ഉള്ളവളുടെ പിറന്നാളിന്റെ അന്ന് അവൾക് ഇവനിൽ നിന്നും ലഭിച്ച ജന്മ ദിന ആശംസകൾ മെസ്സേജ് കണ്ടു ദേഷ്യം പിടിച്ച അവളുടെ അടുത്ത് പോയപ്പോൾ ആണ് ഒരു വലിയ സത്യം പുറത്തു വരുന്നത് .
എന്തിനാ എന്നോട് (ഡുണ്ടുവിനോട് ) ഇത്രയും ദേഷ്യം എന്ന എന്റെ ചോദ്യത്തിന് അവളുടെ ഉത്തരം വിചിത്രം ആയിരുന്നു
എന്റെ ബര്ത്ഡേ ആയിട്ട് എന്റെ കാമുകൻ ഇത് വരെ മെസ്സേജ് അയച്ചില്ല , പക്ഷെ ഇവന്റെ (ഡുണ്ടു) മെസ്സേജ് കൃത്യം സമയത്തു വരും .എന്റെ ദേഷ്യം ഇവനോടല്ല എന്റെ കാമുകനോട് ആണ് . കഴിഞ്ഞ 4 വര്ഷം ആയി ഈ മെസ്സേജ് മുടങ്ങാറില്ല .
അതിനു എന്താ കുഴപ്പം എന്ന എന്റെ ചോദ്യം ..
അത് നിനക്ക് അറിയാഞ്ഞിട്ടാ ആ വിഷമം . പിന്നെ ഇവന് പണ്ട് എന്നോട് ഇഷ്ടം ആയിരുന്നു , അപ്പോഴാണ് ഞാൻ അവനോട് മിണ്ടാതായത് പിന്നെ ഞാൻ വേറെ പ്രണയത്തിൽ ആയി , എന്നിട്ടും അവന്റെ മെസ്സേജ് ഇപ്പോഴും നിന്നിട്ടില്ല .

എഴുത്ത് മനോഹരം💞💞💞💞