ഒടുക്കം ആസ്വാദനത്തിന്റെ അവസാനമായി അവനെ എന്നിലോട്ട് ആവാഹിച്ചു എന്റെ ഉദരത്തിൽ അവന്റെ കുഞ്ഞിന് ഒരു സ്ഥാനം കൊടുത്തുകൊണ്ട് അവന്റെ ആയി മാറാൻ ഉള്ള വെമ്പൽ ആയിരുന്നു മനസ്സുമുഴുവൻ
അങ്ങനെ ഒരുപാട് ആഗ്രഹങ്ങൾ ഒതുക്കി വീർപ്പുമുട്ടി കഴിഞ്ഞുകൂടി
അതിനിടയിലെ കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും പരസ്പരം കൈ മാറിയ കത്തുകളും വിലയുള്ള ഓർമ്മകൾ ആയി അവശേഷിച്ചു .
ഇന്നോ നാളെയോ ഒന്നാകാൻ ആയി ഒന്നാകാൻ ഞങ്ങൾ കാത്തിരുന്നു
വിടപറയും കാലം :
കാത്തിരിപ്പിനു അവസാനം ആയത് അന്ന് വൈകിയിട്ട് എന്റെ എൻഗേജ്മെന് ഉറപ്പിച്ചത് അന്നാണ് .
അവന്റെ എക്സാം കഴിയുന്ന വരെ വെയിറ്റ് ചെയ്താണ് ഞാൻ ഈ വിവരം അറിയിക്കുന്നത് . അവൻ തകർന്നു പോകും എന്ന് നല്ല ബോധ്യം ഉണ്ടായിരുന്നു
വിചാരിച്ചതു പോലെ തന്നെ ആയിരുന്നു കാര്യങ്ങൾ . പിന്നീടുള്ള രാത്രികൾ ഞങ്ങള്ക് കാല രാത്രികൾ ആയിരുന്നു .
തർക്കങ്ങൾ കരച്ചിലുകൾ നിലവിളി , ആരും ഇല്ലാത്ത അവസ്ഥ അങ്ങനെ എന്റെ ജീവിതം വീട്ടിലെ ഇരുട്ടറക്കുളിൽ ആയി , ഇരുട്ടിനെ ഇഷ്ടപെട്ട ഞാൻ ഇപ്പോൾ ആ ഇരുട്ടിനെ ഭയക്കുന്നു ..
എനിക്ക് ഇതിനു താല്പര്യം ഇല്ല എന്ന് ഞാൻ പലരുടെ അടുത്തും കേണു അപേക്ഷിച്ചു . ഒടുവിൽ ഞാൻ ഈ വിവാഹത്തിൽ നിന്നും പിന്മാറാൻ എന്റെ വരും കാല ഭർത്താവിനോട് അപേക്ഷിച്ചു .
അയാൾ അതിനെ കണ്ടത് അയാൾക് എതിരെ ഉള്ള വെല്ലുവിളി ആയാണ് . ഇനി ഇപ്പോൾ ചത്താലും അയാൾ ആയിട്ട് പിന്മാറില്ല, നിനക്കു വേറെ അഫൈർ ഉണ്ടെകിലും അതെനിക് വിഷയം അല്ല, നിന്റെ വീട്ടുകാരോട് ഇവിടെ വന്നു മാപ് പറഞ്ഞു നീ ഒഴിഞ്ഞൊ , എന്ന് തീർത്തു പറഞ്ഞതോടെ ആ വഴിയും അടഞ്ഞു .

എഴുത്ത് മനോഹരം💞💞💞💞