കാട്ടിലെ പെൺകുട്ടി 2 [അമ്മു] 117

ഞാൻ : ഇല്ല്യ ഞാൻ ഒന്നും ആലോചിക്കുന്നില്യ.

 

ജിഷ്ണു : നീ എന്റെ അടുത്ത് കള്ളം പറയണ്ട. ഞാൻ ഇപ്പോഴൊന്നുമല്ലല്ലോ നിന്നെ കണ്ടുതുടങ്ങിയത്.

 

ഞാൻ : ഇനി ഞാൻ മറച്ചു വയ്ക്കുന്നില്യ. എനിക്ക് ഒരു കാര്യം പറയാന്നുണ്ട്. അതു നിങ്ങളോട് പറയണോ വേണ്ടയോ എന്നാലോചിക്കുകയാണ്.

 

ഞങളുടെ വർത്തമാനം കേട്ടു നീരജും അഭിനന്ദുവും കൃഷ്‌ദേവും ഞങളുടെ അടുത്തേക് വന്നു. “എന്താ ഞങ്ങൾ അറിയാതെ ഒരു പ്ലാൻ” കൃഷ്‌ണദേവ് ചോദിച്ചു.

 

ജിഷ്ണു : പ്ലാൻ ഒന്നുമല്ല.ഇവൻ നമ്മളിൽ നിന്നും എന്തോ മറയ്ക്കുന്നുണ്ട്. ഞാൻ പലവട്ടം ചോദിച്ചിട്ടും ഇവൻ ഒന്നും മിണ്ടുന്നില്ല. ഞാനറിയാതെ ഒരു രഹസ്യവും ഇതു വരെ ഇവന്റെ മനസ്സിൽ ഉണ്ടായിട്ടില്യ. ഇതിപ്പോ 2 ദിവസമായി ഇവന്റെ മുഖഭാവത്തിൽ എന്തോ മാറ്റം. ഞാനതു ശ്രദ്ധിക്കുനുണ്ടായിരുന്നു.

 

അവർ പലവട്ടം ചോദിച്ചു എന്താ കാര്യമെന്നു.അവസാനം ഞാൻ അവരോട് പറഞ്ഞു “എനിക്ക് ചെമ്പകത്തിനെ ഇഷ്ടമാണ്. എനിക്ക് അവളെ വിവാഹം ചെയ്ത കൊള്ളാമെന്നുണ്ട്. പക്ഷെ അവളോട് എന്റെ പ്രണയം പറയാൻ പേടിയാണ്. നേരത്തെ ഞാൻ പറയാൻ ഒരുങ്ങിയപ്പോഴാണ് നിങ്ങൾ എന്റെ അടുത്തേക്ക് വന്നത്. അതുകൊണ്ട് ഞാൻ പറഞ്ഞില്ല്യ.” ഇതു കേട്ടതും എല്ലാവരും ഒരു നിമിഷം അമ്പരന്ന് നിന്നു. എന്നിട്ട് തുടർന്നു,

 

ജിഷ്ണു (കസിൻ ) : ഇവർ ആദിവാസികളാണ്. നമ്മുടെ കുടുംബത്തിലേക്ക് ഇങ്ങനെ ഒരു കുട്ടിയെ കൊണ്ടു വരണോ?

 

കൂട്ടുകാരെല്ലാവരും ജിഷ്ണുവിന്റെ അഭിപ്രായത്തോട് യോജിച്ചു. അഭിനന്ദ് പറഞ്ഞു “നിനക്ക് നല്ല കുട്ടിയെ നാട്ടിൽ നിന്നും ഞങൾ കണ്ടുപിടിച്ചോളാം. നീ ചെമ്പകത്തെ മറന്നേക്ക്.”

 

ഞാൻ : മറക്കാൻ വേണ്ടിയില്ല ഞാൻ അവളെ സ്നേഹിച്ചത്. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഞാൻ അവളെ മാത്രമേ സ്നേഹിക്കൂ, അവളെ മാത്രമേ കല്യാണം കഴിക്കൂ.

 

നീരജ് : അങ്ങനെയെങ്കിൽ ഞങ്ങൾ എന്തു പറഞ്ഞാലും നീ ഇതിൽ നിന്നും പിന്മാറില്ല്യ. നിനക്ക് അവളെ ഇഷ്ടമാണെങ്കിൽ നിങ്ങളുടെ കല്യാണം ഞങ്ങൾ നടത്തി തരാം. പക്ഷെ നീ അവളോട്‌ കാണിക്കുന്ന ഈ സ്നേഹം അവൾക് നിന്നോട് ഉണ്ടെന്നു ഞങ്ങൾക്കറിയണം. അതിനായി ഞങ്ങൾ അവളോട്‌ ഒന്ന് സംസാരിക്കട്ടെ. എന്നിട്ട് തീരുമാനിക്കാം.

The Author

7 Comments

Add a Comment
  1. Ente veedinte aduth aadivasi chechiye oru bro kalyanam kazhichttund. Chechi poliyanu .

  2. മച്ചാനെ 2 ഭാഗവും ഒരുമിച്ചു വായിച്ചു അടിപൊളിയാണ് ഇഷ്ടപ്പെട്ടു. പക്ഷെ സ്പീഡ് ഒരു പ്രശ്നമാണ് കൂടാതെ കൂടുതൽ പേജുകൾ എഴുതാനും ശ്രമിക്കുക.

  3. Kadhayude theme kollam bro…
    Pukshe kurachude detail ayitt ezhuthiya nallatharikum…
    ❤️❤️❤️

  4. ബ്രോ..

    താങ്കൾക്ക് വിഷമമാകില്ലെങ്കിൽ കുറച്ചു കാര്യങ്ങൾ ചൂണ്ടിക്കാണിക്കട്ടെ..? ഇതൊരു വായനക്കാരാണെന്നുള്ള എക്സ്പീരിയൻസ് വെച്ച് പറയുന്നതാണ്.. സാധിക്കുമെങ്കിൽ ചെയ്യുക.

    കഥയുടെ അഖ്യാന രീതി വല്ലാത്ത സ്പീഡിലാണ് പോകുന്നത്.. ഒന്നും മുഴുവനാകാത്ത ഒരു ഫീൽ തോന്നാറുണ്ട് വായിക്കുമ്പോൾ..

    ഒരു ആൺകുട്ടിക്കു പെൺകുട്ടിയോടു പെട്ടെന്ന് ഇഷ്ടം തോന്നിയേക്കാം , അതുപോലെ അത്ര പെട്ടെന്നു തന്നെ നായികക്ക് ഇങ്ങോട്ടും ഇഷ്ടം തോന്നിയാൽ അതൊരു കല്ലുകടി തോന്നാൻ ചാൻസുണ്ട്..

    സ്പീഡ് കുറച്ചു,ഡീറ്റൈലിങ് കൂട്ടി എഴുതുകയാണെങ്കിൽ കുറച്ചു കൂടി ഫീൽ കഥക്കുണ്ടാകും.. പെട്ടെന്ന് പബ്ലിഷ് ചെയ്യാൻ വേണ്ടി പേജുകൾ കുറച്ചു എഴുതുന്നതിനു പകരം മെല്ലെ ഫീലോടു കൂടി എഴുതി പോസ്റ്റ്‌ ചെയ്താൽ മതി..

    നല്ലൊരു തീം താങ്കളുടെ കയ്യിൽ ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്, നന്നായി എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

    സ്നേഹപൂർവ്വം

    Fire blade ❤

  5. അവരുടെ പ്രണയ നിമക്ഷങ്ങക്കായ് കാത്തിരിക്കുകയാണ് ട്ടോ …. പിന്നേ അവർ തമ്മിൽ ഇഷ്ടത്തിലാവാനുള്ള കാരണം ശരിക്കും പറയണേ … അവനും അവളും ജീവിക്കുന്ന രീതി രണ്ട് തരത്തിലാണ് .. അവളുടേ ഉരിലേ നീയമങ്ങൾ അവരുടേ ഒത്ത് ചേരലിന് തടസം ആവുമോ . പുറം നാട്ടിൽ പഠിച്ച ആദ്യക്കുട്ടി അവൾ ആണന്ന് പറയുന്നുണ്ട് .. അതു പോലെ അവന്റെ വീട്ടുകാരുടേ പ്രതികരണം എല്ലാം മറി കടക്കണം … അതിനേ എല്ലാം മറികടന്ന് പ്രണയം എന്ന മായാനന്ദി നീന്തി കടന്ന് … വിവാഹം എന്ന ലക്ഷ്യ സ്ഥാനത്ത് അവർക്ക് എത്താൻ കഴിയട്ടേ… കാത്തിരിക്കുന്നു … മനോഹര മായ അവരുടേ ജീവിതം കാണാൻ …

  6. കൊള്ളാം ബ്രോ നന്നായിട്ടുണ്ട് പിന്നെ പേജ് കൂട്ടി എഴുതണം പേജ് കുറവായതിനാൽ വേറെ പറയാൻ ഇല്ല ‘പ്രണയം അങ്ങോട്ടു കൊഴുകട്ടെ?’❤️❤️ അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *