അന്നാകെ മൂന്നു പേരെ സ്റ്റേഷനിൽ ഉണ്ടായിരുന്നുള്ളൂ..
മറ്റൊരാൾ റൈട്ടർ ആയിരുന്നു…
ബാക്കിയുള്ളതിൽ കുറച്ചു പേർ ലീവിലും , മറ്റു ഡ്യൂട്ടികളിലും…
മഴ വീണ്ടും തുടങ്ങിയിരുന്നു…
നാലു മണി ആയപ്പോഴേക്കും ഇരുട്ടായിത്തുടങ്ങി..
“” താൻ സാധനം ഇരിപ്പുള്ളത് ഓരോന്ന് ഒഴിക്ക്…തണുപ്പടിച്ചിട്ടു പാടില്ല… “
ആന്റണി തന്റെ മുറിയിൽ നിന്നും പുറത്തേക്കു വന്നു.
അരവിന്ദൻ ചെന്ന് റം ഒഴിച്ചു വെച്ചിട്ട് ആന്റണിയെ വിളിച്ചു..
കഴിഞ്ഞയാഴ്ച വന്ന വിനോദ സഞ്ചാരികളിൽ നിന്നും റെയ്ഡു ചെയ്തു പിടിച്ച കുപ്പികൾ വേറെയും ഉണ്ടായിരുന്നു..
“” അല്ലാ താനീ വിവരം എങ്ങനെയാ അറിഞ്ഞത്… ?””
റം ഒരു വലിക്ക് ഇറക്കിക്കൊണ്ട് ആന്റണി ചോദിച്ചു…
“” ചായക്കടേന്ന്… ഏതാണ്ട് സീരിസിന്റെ ടീമാന്നാ പറഞ്ഞത്…””
“” എന്ത് സീരീസ്…… ?””
“” എനിക്കറിയാൻമേല സാറേ… ഏതാണ്ട് വെബ് സീരീസാന്നൊക്കെ അവിടിരിക്കുന്ന പിള്ളേര് പറയുന്നത് കേട്ടു………”…”
അരവിന്ദൻ വലിയ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു…
“” വെബ് സീരീസ്…… എന്നിട്ടു താനിത് നേരത്തെ എന്താ പറഞ്ഞുലത്താതിരുന്നത്… ?””
ആന്റണി ദേഷ്യപ്പെട്ടു……
“” എന്നതാ സാറേ… ?””
“” താൻ വണ്ടി എടുക്കാൻ നോക്ക്… ആ റമ്മും സാധനവും കൂടി എടുത്തോ………”
ആന്റണി പറഞ്ഞു……
എസ്.ഐ യെ ഒന്നു നോക്കിയ ശേഷം അരവിന്ദൻ ബൊലീറോയുടെ ചാവിയെടുത്തു…
കോടമഞ്ഞായിരുന്നു…
വനത്തിലേക്ക് കയറിപ്പോകുന്ന വളവും തിരിവുമുള്ള മൺറോഡിലൂടെ നിയന്ത്രണം നഷ്ടപ്പെട്ട ഇന്നോവ നിരങ്ങി മറിയുകയായിരുന്നു…
വലിയ ഒന്നുരണ്ടു കല്ലുകളിൽ തട്ടി ഒന്നുമലക്കം മറിഞ്ഞ വണ്ടി, പിന്നീട് പൊക്കമുള്ള പുല്ലിലൂടെ ഊർന്നിറങ്ങി , പുഴയുടെ സൈഡിലുണ്ടായിരുന്ന ഒരു വലിയ മരത്തിൽ വന്നിടിച്ചു നിന്നു…

ബാക്കി എവിടെ bro
സൂപ്പർ സ്റ്റോറി കലക്കി
മാധവൻ
വെബ് സീരിസിന്റെ പേര് “കാറ്റിലെ പുളി” എന്നായിരുന്നെങ്കിൽ സൂപ്പർ ആയിരുന്നു. കാറ്റത്തു വീഴുന്ന കാട്ടുപുളി ശേഖരിച്ചു വിൽക്കുന്ന സ്ത്രീകളുടെ കഥനകഥ.