ദയ ലക്ഷ്മിയെ നോക്കി…
“” വണ്ടി മറിച്ചിട്ടത് അവളല്ലേ…., അവളോട് ചോദിക്ക്… “
ലക്ഷ്മി പറഞ്ഞു……
“” ഞങ്ങൾക്ക് നാളെ വൈകുന്നേരമെങ്കിലും പോകണം മാഡം…… അല്ലെങ്കിൽ ശരിയാവില്ല… “
ശീതൾ ദയനീയമായി ലക്ഷ്മിയെ നോക്കി…
“” ആദ്യം ഇവിടെ നിന്ന് രക്ഷപ്പെടാൻ നോക്കാം… “
ലക്ഷ്മി പറഞ്ഞു…
തണുപ്പ് നന്നായി തന്നെ ഉണ്ടായിരുന്നു…
വണ്ടിയിലുണ്ടായിരുന്ന സ്വെറ്ററും കോട്ടും എല്ലാവരും എടുത്തു ധരിച്ചു…
സന്തോഷ് പുഴക്കരയിലുണ്ടായിരുന്ന ചങ്ങാടം കണ്ടു പിടിച്ചു…
“” നമുക്ക് അക്കരയ്ക്ക് പോയാലോ… ?””
“” അത് കാടാണ്… “”
ലക്ഷ്മി പറഞ്ഞു……
“” മനുഷ്യൻമാരുണ്ടാകും… അല്ലാതെ എങ്ങനെയാ ഈ ചങ്ങാടം ഇവിടെ വരുക…?”
“” നമുക്ക് പോയി നോക്കാമെന്നേ… പൊളി വൈബല്ലേ……….?;””
സുഹ്റയുടെ കിക്ക് ശരിക്കും വിട്ടിട്ടില്ലായിരുന്നു…
“” പോയി നോക്കാമല്ലേ മാഡം……? വണ്ടി വലിച്ചു കയറ്റാൻ ആരെയെങ്കിലും കിട്ടണ്ടേ……….?””
സന്തോഷ് ചോദിച്ചു…
എല്ലാവരും കൂടി ചങ്ങാടത്തിൽ കയറിപ്പറ്റി……
മുളങ്കോൽ എടുത്ത് തുഴഞ്ഞത് സന്തോഷായിരുന്നു……
ചങ്ങാടത്തിൽ അള്ളിപ്പിടിച്ചാണ് എല്ലാവരും ഇരുന്നത്…
പുഴയുടെ നടുക്ക് ഏകദേശം എത്തിയതും ഒരു നീർനായ, അവരെ നോക്കിക്കൊണ്ട് വെള്ളത്തിനു മീതെ തലയുയർത്തി ഒഴുകി പോയി…
അത്യാവശ്യം ഒഴുക്കുണ്ടായിരുന്നു പുഴയിൽ..
അതുകൊണ്ടു തന്നെ ചങ്ങാടം വളരെ കഷ്ടപ്പെട്ടാണ് സന്തോഷ് ബാലൻസ് ചെയ്തു നിർത്തിയത്……
മറുകര എത്തിയതും എല്ലാവരും ചാടിയിറങ്ങി..
ചങ്ങാടം വലിച്ച് കരയിലിട്ട ശേഷം എല്ലാവരും വഴിയറിയാതെ ചുറ്റിനും ഒന്നു കറങ്ങി…

ബാക്കി എവിടെ bro
സൂപ്പർ സ്റ്റോറി കലക്കി
മാധവൻ
വെബ് സീരിസിന്റെ പേര് “കാറ്റിലെ പുളി” എന്നായിരുന്നെങ്കിൽ സൂപ്പർ ആയിരുന്നു. കാറ്റത്തു വീഴുന്ന കാട്ടുപുളി ശേഖരിച്ചു വിൽക്കുന്ന സ്ത്രീകളുടെ കഥനകഥ.