ഒരു നടവഴി ദയയാണ് ആദ്യം കണ്ടുപിടിച്ചത്.
സന്തോഷിനു പിന്നാലെ എല്ലാവരും നടന്നു തുടങ്ങി…
പത്തുപതിനഞ്ചു മിനിറ്റു കഴിഞ്ഞ് അവർ ചെന്നു കയറിയത്, ആസ്ബറ്റോസോക്കെ ഇളകിപ്പറിഞ്ഞു പോയ ഒരു ഷെഡ്ഡിനു മുന്നിലായിരുന്നു…
ഇടിഞ്ഞു വീഴാറായ ഭിത്തികളിൽ മഴവെള്ളമൊലിച്ച പാടുകൾ…
മുറ്റത്ത് നെല്ല് മുളച്ചു കിടക്കുന്നു…
അരിഷ്ടത്തിന്റെയോ മദ്യത്തിന്റെയോ ഗന്ധം എല്ലാവർക്കും കിട്ടിയിരുന്നു…
“” നമുക്ക് തിരിച്ചു പോകാം സന്തോഷേ………”…”
ലക്ഷ്മി പറഞ്ഞു……
“” അതിന് ഞങ്ങൾ വിട്ടാലല്ലേ… ….””
പിന്നിൽ സ്വരം കേട്ട് എല്ലാവരും ഞെട്ടിത്തിരിഞ്ഞു…
നാടൻ തോക്കും നിലത്തു കുത്തിപ്പിടിച്ച് ഒരാൾ… !
അയാളുടെ മറ്റേ കയ്യിൽ പാതി തീർന്ന നാടൻ ചാരായത്തിന്റെ കുപ്പി…
സയനേഡ് രാജു…
ബാറ്ററി സൈമന്റെ അളിയൻ……….!!!
എല്ലാവരും ഒരു നിമിഷം പകച്ചു നിന്നു…
(തുടരും…)
പ്രിയ വായനക്കാരേ, ഞാൻ കഴിഞ്ഞ വർഷം എഴുതിയ ഒരു കഥ ലാസ്റ്റ് ഭാഗം വരാനുണ്ട്.
ഒട്ടും സമയമില്ലാത്തതു കൊണ്ടാണ് എഴുതാൻ പറ്റാതിരുന്നത്……
വായിക്കാത്തവർ ആ കഥ വായിച്ച് അഭിപ്രായം പറയൂ…
കാടുവെട്ട് എന്നാണ് കഥയുടെ പേര്..
എല്ലാവരും സപ്പോർട്ട് ചെയ്യണേ……….🙏

ബാക്കി എവിടെ bro
സൂപ്പർ സ്റ്റോറി കലക്കി
മാധവൻ
വെബ് സീരിസിന്റെ പേര് “കാറ്റിലെ പുളി” എന്നായിരുന്നെങ്കിൽ സൂപ്പർ ആയിരുന്നു. കാറ്റത്തു വീഴുന്ന കാട്ടുപുളി ശേഖരിച്ചു വിൽക്കുന്ന സ്ത്രീകളുടെ കഥനകഥ.