കാവ്യ ഭംഗി [Tjzad] 253

ഇതെല്ലാം സംസാരിച്ചു ഞാൻ നടക്കുന്ന വഴിയേ തന്നെ അവൾ നടന്നു.

ഇവിടെ അടുത്താണോ തന്റെ വീട്? സോറി പേര് ചോദിക്കാൻ മറന്നു. എന്താ പേര്?

എന്റേ പേര് കാർത്തിക. ഇവിടെ അടുത്താണ് വീട്. ആ കാണുന്ന പടത്തിനു ചേർന്ന റോഡിലൂടെ പോകണം.

പടച്ചവനെ.. എന്റെ നാട്ടിൽ തന്നെ ഇത്ര സുന്ദരിയായ കുട്ടി ഉണ്ടായിരുന്നോ? ഞാൻ മനസ്സിൽ വിചാരിച്ചു.

ആഹാ ഇവിടെ ആണോ വീട്. എന്നാൽ ഇനി എല്ലായിപ്പോഴും ഒരുമിച്ചു പോകാലോ.

അതിനു നമ്മൾ എന്നും ഒരുമിച്ചു തന്നെയാണ് പോകാറുള്ളത്. 6. 30 നുള്ള കെ എസ് ആർ ടി സി കുട്ടു ഇക്കാക്ക കയറുമ്പോൾ ഞാനും ഉണ്ടാകാറുണ്ട്. ഇക്കാക്ക ശ്രദ്ധിക്കാറില്ല.

പലരും എന്നെ ഇക്കാക്ക എന്ന് വിളിക്കാറുണ്ടേലും അവളുടെ ആ വിളി എന്നെ ഒരുപാട് സന്തോഷവാനാക്കി.

അവൾക് തിരിയാൻ ഉള്ള വഴിയെത്തി. അവൾ ബൈ പറഞ്ഞു റോഡ് ക്രോസ്സ് ചെയ്തു. പോകാൻ നേരം ഒരു ബൈ കൂടി തന്നു. ഞാൻ നോക്കി നിന്നും. അപ്പോൾ അവൾ എന്തോ മറന്ന പോലെ തിരികെ വന്നു എന്നെ കൈ കൊണ്ട് അടുത്തേക്ക് വിളിച്ചു. ഞാൻ റോഡ് മുറിച്ചു അവളുടെ അടുത്തേക്ക് പോയി.

ഇക്കാക്കടെ നമ്പർ തരുമോ? ഞാൻ ആദ്യമായിട്ടാ ഇത്ര ദൂരം ഒക്കെ പോയി വരാനുള്ളത്. അമ്മക്ക് കൊടുക്കാൻ ആണ്. അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട് ഇക്കാക്കയെ കുറിച്.

ഒരുപാട് ചോദ്യങ്ങൾ എനിക്ക് ചോദിക്കാൻ ഉണ്ടായിരുന്നു എങ്കിലും ഒട്ടും വയക്കാതെ തന്നെ ഞാൻ എന്റെ നമ്പർ പറഞ്ഞു കൊടുത്തു.

അവൾ വീണ്ടും ബൈ പറഞ്ഞു നടന്നകന്നു. ആ നടപ്പ് കാണാൻ തന്നെ ഭംഗി ആണ്. ഇത്ര അച്ചടകത്തോടെ ഉള്ള നടത്തം ഞാൻ കണ്ടിട്ടില്ല. എനിക്ക് അവിടെ നിന്നും 1 കിലോമീറ്റർ നടക്കാൻ ഉണ്ട്. നടന് വീട്ടിൽ എത്തിയപ്പോഴേക്കും സമയം ഒരുപാടായി. 7.30 ആയി. കുളിച്ചു ഫ്രഷ് ആ യി ഭക്ഷണം കഴിച്ചു കിടന്നു. ഡിഗ്രി തോറ്റു എന്നാ കാരണം കൊണ്ട് വീട്ടിൽ ഒരുപാട് മാനസികമായ പ്രയാസങ്ങൾ ഉണ്ടായി. വാപ്പയോടും ഉമ്മയോടും ഇക്കയോടും സംസാരിക്കാറില്ല. ഇക്കയുമായി പണ്ടേ ഒരു ചേർച്ചക്കുറവ് ഉണ്ട്. ചേടത്തിയുമായും അങ്ങിനെ തന്നെ. ഒരു ഒറ്റപ്പെട്ട ജീവിതം.

The Author

3 Comments

Add a Comment
  1. ഒരുപാട് ഇഷ്ടമായി😇

  2. കഥ കൊള്ളാം, കളി കുറച്ച് fast ആയ പോലെ. അക്ഷരതെറ്റും ഉണ്ട്, അതും ശ്രദ്ധിക്കണം

    1. ആദ്യ പോസ്റ്റിങ്ങ്‌ ആണ്. റിയൽ സ്റ്റോറി ആണ്. ഒരുപാട് വലിച്ചു നീട്ടൽ വന്നു എന്ന് തോന്നിയപ്പോൾ ചുരുക്കിയതാണ്. അടുത്ത പാർട്ട്‌ ഉടനെ ഇടാം.

Leave a Reply

Your email address will not be published. Required fields are marked *