കടൽക്ഷോഭം 6 [അപ്പു] 983

ഞങ്ങളങ്ങനെ ഒന്നും രണ്ടും പറഞ്ഞിരുന്ന് ചേച്ചിയെനിക്ക് പുട്ട് എടുത്ത് തന്ന് ഞാനത് കഴിച്ചോണ്ടിരിക്കുമ്പോഴാണ് ജേക്കബേട്ടൻ ഫോൺ ചെയ്തത്….
” ഹലോ.. ആ ഏട്ടാ പറ ” എന്നോട് മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ചു ചേച്ചി ഫോണിൽ സംസാരിച്ചു… പെട്ടന്ന് ചേച്ചിയൊന്ന് ഞെട്ടിയ പോലെനിക്ക് തോന്നി
” അയ്യോ……. എപ്പോ…… എങ്ങനെ സംഭവിച്ചു… അയ്യോ… എന്നിട്ട് അവളെവിടെ…..

ഏട്ടാ ഞാനങ്ങോട്ട് വരാം….. ഇല്ല എന്ത് പറഞ്ഞാലും പറ്റില്ല എനിക്കവളെ കാണണം “… ഇടവിട്ടാണ് ചേച്ചി സംസാരിച്ചത്… എന്തോ പന്തികേടുണ്ടെന്ന് എനിക്ക് മനസിലായി ആരോ തട്ടിപ്പോയിട്ടുണ്ട് സാധാരണ അങ്ങനുള്ള സന്ദർഭങ്ങളിൽ മാത്രം കാണുന്ന ഭാവങ്ങളാണ് മുഖത്ത് … പക്ഷെ ഈ അവളാരാ? ഞാൻ എന്നോട് തന്നെ ഓരോന്ന് ചോദിച്ചു.. ചേച്ചി ഫോൺ വെച്ചു… വെപ്രാളം പിടിച്ചപോലെ എന്തൊക്കെയോ ചെയ്യുന്നു കരയുന്നു

” എന്താ പറ്റിയെ ചേച്ചി എന്തിനാ കരയണേ? ” ഞാൻ ചോദിച്ചു

” എടാ എന്റെ ചേട്ടനില്ലേ. രണ്ടു വർഷമായി കിടപ്പിലായിരുന്ന… ചേട്ടനെ ഇന്നലെ ആരോ തലക്കടിച്ചുന്ന് … നട്ടെല്ല് തളർന്നു കിടപ്പാരുന്നു പാവം… എന്റെ നാത്തൂൻ വീട്ടിലില്ലാഞ്ഞ സമയത്ത് മോഷ്ടിക്കാൻ കേറിയ ആരോ തലക്കടിച്ചതാണെന്നാ ഏട്ടൻ പറഞ്ഞത് …ആൾക്ക് സീരിയസ് ആണ്.. എനിക്ക് എന്ത് ചെയ്യണമെന്നറിഞ്ഞുടടാ…എനിക്കവളെ കാണണം.. ഒട്ടും മനക്കട്ടിയില്ലാത്ത കൊച്ചാ.. “.ചേച്ചി കരച്ചിൽ തന്നെ

“ചേച്ചി വേഗം ഡ്രസ്സ്‌ മാറ് ഞാനും വരാം.. “

” അപ്പൊ പിള്ളാരൊ.. നിന്റെ വീട്ടിലും ആരും ഇല്ലല്ലോ അവര് ഇപ്പ വരുവോ? ”
” ഏയ്യ് അവര് ഇപ്പൊ വരില്ല… ചേച്ചിയൊരു കാര്യം ചെയ് ഞാനൊരു കാർ വിളിച്ചു തരാം ചേച്ചി പോയിട്ട് വാ പിള്ളേരെ ഞാൻ നോക്കിക്കോളാം എന്റടുത്തു നല്ല പിള്ളേരായിട്ട് ഇരുന്നോളും “.. ഞാൻ പറഞ്ഞു

” എടാ നീയൊറ്റക്ക്? ” ചേച്ചി ചോദിച്ചു

” എന്തേലും ഉണ്ടേൽ വിളിച്ചാ മതി ഇവരുടെ കാര്യം ഞാൻ നോക്കിക്കോളാം “… ഞാൻ അങ്ങനെ പറഞ്ഞ് ചേച്ചിക്ക് കാറും വിളിച്ചുകൊടുത്ത് പറഞ്ഞുവിട്ടു.. ചേച്ചിയുടെ പിള്ളാരൊന്നും വലിയ അലമ്പില്ലാത്തതുകൊണ്ട് എനിക്ക് ഇഷ്ടമായിരുന്നു.. അവർക്കും എന്നെ വല്യ കാര്യമായിരുന്നു.. ഇനി ചിലപ്പോ ഇന്ന് അവരവിടെ തന്നെ കൂടുമായിരിക്കും പിള്ളേരെ കൊണ്ട് വിടേണ്ടി വരുമോ എന്നൊക്കെ ആലോചിച്ചു ഞാൻ അവിടെയിരുന്നു…. ഇളയ കുട്ടിക്ക് ഉറക്കം വന്നപ്പോൾ അവളെ ഉറക്കി.. അപ്പൊ മൂത്തവളും വന്നു.. അങ്ങനെ അവരുടെ കൂടെ ഞാനും ഉറങ്ങിപ്പോയി…

എപ്പോഴോ ആരോ തട്ടിവിളിച്ചിട്ടാണ് ഞാൻ ഞെട്ടി എഴുന്നേറ്റത്… നോക്കുമ്പോ ചേച്ചിയും ജേക്കബേട്ടനും കൂടെ വന്നതാണ് പിള്ളേരെ കൊണ്ട് പോകാൻ… ഷൈനി ചേച്ചിയുടെ ആ ചേട്ടൻ മരിച്ചുപോയി.. അപ്പോൾ തന്നെ മരിച്ചതാണത്രേ ചേച്ചിയോട് പറഞ്ഞില്ലെന്നേ ഉള്ളു… അവര് രണ്ട് ദിവസം അവിടെയായിരിക്കുമെന്ന് പറഞ്ഞു… ആ ഒരു അവസ്ഥയിൽ ഞാൻ കൂടുതലൊന്നും ചോദിച്ചില്ല.. ഞാൻ വീട്ടിലേക്ക് പോന്നു…

The Author

61 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക
    ?????

Leave a Reply

Your email address will not be published. Required fields are marked *