കടമ [Colony Sonu] 5181

അമ്മ: ഡാ, നിനക്ക് 32 വയസ്സ് ആയതോന്നും അവിടെ പറഞ്ഞിട്ടില്ല. 30 ആകുന്നതെ ഉള്ളൂ എന്ന് വേണം പറയാൻ.

ഞാൻ: നിങ്ങൾ ഇത് എന്ത് പരിപാടിയ കാണിക്കുന്നത്. ഇതിനും മുമ്പ് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ വയസ്സ് കുറച്ചു ഒരിടവും പറയരുതെന്ന്.

അമ്മ: അതൊന്നും കുഴപ്പമില്ല, ഒരുപാട് ഒന്നും അല്ലല്ലോ, 2 വയസ്സല്ലേ കുറച്ചത്. നിന്നെ കണ്ടാലും ഒരുപാട് പ്രായം തോന്നിക്കില്ല. മാത്രമല്ല ജോലി ഉള്ളത് കാരണം ഇനി നിൻ്റെ സർട്ടിഫിക്കറ്റ് നോക്കി വയസ്സ് കണ്ടുപിടിക്കാനും അവർ പോകുന്നില്ല.

ഞാൻ: മും… ഇന്നലെ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞു എന്ന് കരുതി ഇന്ന് തന്നെ ഇത്ര തൃതി കൂട്ടി പെണ്ണുകാണാൻ പോകേണ്ട കാര്യമില്ലായിരുന്നു.

അമ്മ: അതൊന്നും കുഴപ്പമില്ല. പ്രായം കൂടുകയാണ്, കുറയുകയല്ല ചെയ്യുന്നത്. ജീവിതത്തിൽ ഓരോ പ്രായത്തിൽ കിട്ടേണ്ടത്തും ചെയ്യേണ്ടതുമായ കാര്യങ്ങൽ അതേ പ്രായത്തിൽ തന്നെ നടക്കണം.

ഞാൻ: (ഗൗരവത്തിൽ) ഞാൻ ഇന്നലെ അമ്മയോട് പറഞ്ഞത് ആണ്, എനിക്ക് ഒന്നിനും മുട്ടി നിൽക്കുന്നില്ല എന്ന്.

അമ്മ: അയ്യേ ഞാൻ അങ്ങനെ ഉദ്ദേശിച്ചത് അല്ല. വയസ്സ് കൂടിയാൽ പിന്നെ പെണ്ണുകിട്ടാൻ പ്രയാസം ആണ്.

ഞാൻ: ഞാൻ നടത്തിയ പെണ്ണുകാണലുകളിൽ  വയസല്ലല്ലോ വിഷയം ആയിരുന്നത്. എൻ്റെ ഈ കളർ അല്ലെ.

അമ്മ: നിൻ്റെ ഈ കളറിന് എന്താണ് പ്രശ്നം. നിൻ്റെ അച്ഛനും നിന്നെ പോലെ തന്നല്ലോ, അദ്ദേഹത്തിൻ്റെ കളർ തന്നെ ആണ് എനിക്കും ഇഷ്ടമായത് അന്ന്.

ഞാൻ: അതു അന്നത്തെ കാലം, ഇന്നത്തെ പിള്ളേർ അങ്ങനെ അല്ലല്ലോ.

അമ്മ: അതൊക്കെ നിനക്ക് തോന്നൽ ആണ്. പെൺകുട്ടികൾക്ക് കൂടുതലും അൽപ്പം കളർ കുറഞ്ഞ പയ്യന്മാരെ ആണ് ഇഷ്ടം.

The Author

42 Comments

Add a Comment
  1. എഴുതി തുടങ്ങിയോ ബ്രോ.. കട്ട waiting ആണേ.

  2. Nthai bro, Any Updates ?

    1. March മാസം ഒന്ന് കഴിയട്ടെ ബ്രോ…

      1. Eppozhatheku pretheekshiklam??

Leave a Reply

Your email address will not be published. Required fields are marked *