നൈറ്റ് ഷിഫ്റ്റ് ഉള്ളത് കൊണ്ട് ഉച്ചയ്ക്ക് വീട്ടിൽ വന്നു ഭക്ഷണം കഴിച്ചു ഞാൻ കിടന്നു ഉറങ്ങി. വൈകുന്നേരം അഞ്ച് മണി കഴിഞ്ഞപ്പോൾ ഞാൻ എഴുന്നേറ്റു ആദ്യം അമ്മയോട് അന്വേഷിച്ചത് ഇന്ന് കാണാൻ പോയ പെണ്ണ് വീട്ടുകാർ ബ്രോക്കറിനോട് എന്തെങ്കിലും പറഞ്ഞോ എന്നാണ്. അതും മുടങ്ങിയ ലക്ഷണമാണ് അമ്മയുടെ മുഖം കണ്ടപ്പോൾ എനിക്ക് മനസിലായത്. എന്നെ സംബന്ധിച്ച് ഇത് അത്ര വലിയ കാര്യം ഒന്നുമല്ല. ഇതുവരെ കണ്ടതിൽ വച്ച് ചില പെണ്ണ്കാണലുകളിൽ പെണ്ണിനും പെണ്ണിൻ്റെ വീട്ടുകാർക്ക് എന്നെ ഇഷ്ടപെട്ടിട്ടുണ്ട്, എന്നാൽ സ്ത്രീധനം കുറവ് എന്ന പേരിൽ എൻ്റെ അമ്മ തന്നെ ആണ് അതിനെല്ലാം മുടക്കം നിന്നിട്ടുള്ളത്. ട്രെയിനിംഗ് കഴിഞ്ഞ് വന്നതിന്റെ ചില അവശത്തകളും കരിവാലിപ്പും ബാഹ്യമായി എന്നിൽ പ്രകടമാണ്. അതിനാൽ ഇതെല്ലാം ഞാൻ നിസ്സാരമായി തന്നെ കണ്ടൂ. എന്നാൽ അമ്മയ്ക്ക് അങ്ങനെ ആയിരുന്നില്ല, എന്തോ ഒരു വിഷമം അമ്മയിൽ ഉണ്ടായിരുന്നു. അതു ഒരു പക്ഷെ ഒരു സമയത്ത് ഇങ്ങോട്ട് വന്ന അല്ലോചനകൾ വേണ്ടെന്ന് വച്ചതിൻ്റെ പശ്ചാത്താപം ആയിരിക്കാം…..
ഞാൻ: നിങ്ങൾ എന്തിനാ ഇങ്ങനെ കപ്പൽ മറിഞ്ഞ കണക്കിന് ഇരിക്കുന്നത്. എനിക്ക് ഇല്ലാത്ത വിഷമം അമ്മയ്ക്കെന്തിന? ബ്രോക്കറോട് ഇനിയും ഏതെങ്കിലും വരുമ്പോൾ അറിയിക്കാൻ പറഞാൽ മതി.
അമ്മ: ഒരുപാട് ആലോചനകൾ നമ്മെ തേടി വന്നപ്പോൾ എൻ്റെ സ്വാർഥത കാരണം ഞാൻ വേണ്ടെന്ന് വച്ചു. അതു എൻ്റെ മകൻ്റെ ഭാവിയെ ഇത്രയും മാത്രം ബാധിക്കുമെന്ന് എന്ന് ഞാൻ അറിഞ്ഞിരുന്നില്ല.
ഞാൻ: പിന്നെ! ഇതൊക്കെ വലിയ കാര്യം അല്ലെ. എല്ലാത്തിനും അതിൻ്റേതായ സമയം ഉണ്ട് ദാസി. നമുക്ക് ഇനിയും നോക്കാം. ഇനി ഏതെങ്കിലും പെണ്ണ് കാണൽ ഉണ്ടെങ്കിൽ മുൻകൂട്ടി തന്നെ എൻ്റെ ഫോട്ടോ അവരെ കാണിക്കാൻ ബ്രോക്കാരോട് പറയണം. ഇതിനുമുമ്പും ബ്രോക്കരോട് അതു പറഞ്ഞിട്ടുള്ളത് ആണ്. എന്നിട്ടും അയ്യാൾ അതു ചെയുന്നില്ല എന്ന് തോന്നുന്നു.

എഴുതി തുടങ്ങിയോ ബ്രോ.. കട്ട waiting ആണേ.
Nthai bro, Any Updates ?
March മാസം ഒന്ന് കഴിയട്ടെ ബ്രോ…
Eppozhatheku pretheekshiklam??