കഥയ്ക്കു പിന്നിൽ … !! [ഉർവശി മനോജ്] 414

“സാറിന് പറയാനുള്ളത് ധൈര്യമായി പറയാം ഞങ്ങൾ അത് കേൾക്കുവാൻ ബാധ്യസ്ഥരാണ് “

ഇടയ്ക്ക് നിർത്തിയും അൽപ നേരം പുറത്തേക്ക് നോക്കിയിരുന്നു കൊണ്ടും പതിവു പോലെ നരച്ച താടി യിൽ ഇടതു കൈ വിരലുകൾ തലോടിക്കൊണ്ടു മാഷ് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു ,

“ഞാൻ മനസ്സിലാക്കിയടത്തോളം അധ്യാപക ജോലി എന്നു പറയുന്നത് നിങ്ങളെ സംബന്ധിച്ച് ഒരു സോഷ്യൽ സ്റ്റാറ്റസ് മാത്രമാണ്.. അതായത് അതിൽ നിന്ന് കിട്ടുന്ന ശമ്പളം കൊണ്ട് കഞ്ഞി കുടിച്ചു ജീവിക്കേണ്ട അവസ്ഥ നിങ്ങൾക്കില്ല എന്ന് സാരം … “

“എന്തായാലും സാർ പറഞ്ഞോളൂ .. “

പ്രശാന്ത് ഏട്ടൻ പറഞ്ഞു.

“ഇനി എനിക്ക് സർവീസ് അവശേഷിക്കുന്നത് മൂന്നു വർഷമാണ്  .. നിങ്ങളുടെ ഭാര്യക്ക് വേണ്ടി ഒരു ലീവെടുത്ത് ഞാൻ മാറി നിന്നാൽ .. നിങ്ങളുടെ ഭാര്യക്ക് ലഭിക്കുന്ന ശമ്പളം മാസാമാസം എനിക്കു തരുവാൻ സാധിക്കുമോ ?”

അതാ പറഞ്ഞു കഴിഞ്ഞതും സാറിൻറെ കണ്ണുകളിൽ ഒരു നനവ് പടരുന്നത് ഞാനറിഞ്ഞു. ഒരു പക്ഷേ അധ്യാപക ജീവിതത്തിന്

ചേരാത്ത ഒരു കാര്യം പറഞ്ഞതിനാൽ ആയിരിക്കാം അത്.

രണ്ടാമതൊന്ന് ആലോചിക്കാതെ പ്രശാന്ത് ഏട്ടൻ പറഞ്ഞു ,

“സാർ പറഞ്ഞ കാര്യം ഞങ്ങൾക്ക് നൂറു വട്ടം സമ്മതമാണ്  “

സാറിൻറെ തോളത്ത് നിന്നും കൈകൾ എടുത്തുകൊണ്ട് ഒരു ഡീൽ ഉറപ്പിച്ച ഭാവത്തിൽ ഒരു ഷേക്ക് ഹാൻഡ് നായി പ്രശാന്ത് ഏട്ടൻ അദ്ദേഹത്തിന് നേർക്ക് കൈകൾ നീട്ടി.

ചുളിവുകൾ വീണ,  നരച്ച താടിയുള്ള മുഖത്ത് സന്തോഷത്തിന്റെ ഒരു പുഞ്ചിരി വിടരുന്നത് ഞാൻ കണ്ടു.

പിന്നെയും കുറച്ചധികം നേരം സാറ് ഞങ്ങളോട് സംസാരിച്ചിരുന്നു. വർഷങ്ങൾക്കുമുൻപ് ഭാര്യ മരിച്ചു പോയ കാര്യവും , ഏക മകന് അടുത്ത സമയത്ത് ബാംഗ്ലൂരിൽ വച്ച് ആക്സിഡൻറ് ഉണ്ടായി വിശ്രമത്തിലാണ് എന്ന കാര്യവും എല്ലാം.

ഇടയ്ക്ക് അദ്ദേഹത്തിൻറെ മകനെ ഒന്ന് കാണണമെന്ന് പ്രശാന്ത് ഏട്ടൻ പറഞ്ഞപ്പോൾ , വിശ്രമത്തിൽ ഇരിക്കുന്ന അവസ്ഥയിൽ സന്ദർശകർ ചെല്ലുന്നത് അവന് തീരെ ഇഷ്ടമല്ല എന്നു പറഞ്ഞ് സാർ അത് വിലക്കി.

ഇറങ്ങുവാൻ നേരം ദേവു വിന്റെയും ആദി യുടെയും നെറുകയിൽ വാത്സല്യ പൂർവം തലോടി അവർക്ക് ഒരു ചായ പോലും കൊടുക്കുവാൻ സാധിക്കാത്തത് മൂലമുള്ള വിഷമവും സാർ പങ്കുവച്ചു.

തിരികെ വീട്ടിലേക്കുള്ള കാർ യാത്ര ആഘോഷത്തിലായിരുന്നു. നമ്പൂതിരി സാർ നാളെ കോളേജിലെത്തി ലോങ്ങ് ലീവ് ആപ്ലിക്കേഷൻ സമർപ്പിക്കും , അതു കഴിഞ്ഞാൽ പരമാവധി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ എനിക്ക് ജോലിയിൽ പ്രവേശിക്കാൻ സാധിക്കും.

49 Comments

Add a Comment
  1. samvidhana sahayi avasappichittu porayirunno ethu

    1. ഉർവശി മനോജ്

      സംവിധാന സഹായി പുതിയ ഭാഗം ഉടൻ ഉണ്ടാകും.

  2. വഴിവിളക്കുകൾ പാർട്ട് 3 എന്തായി,പോസ്റ്റ് ചെയ്യുമോ?

    1. ഉർവശി മനോജ്

      വഴിവിളക്കുകൾ പുതിയ ഭാഗം വരുന്നതാണ്.

  3. കൊള്ളാം അടിപൊളി ആയിട്ടുണ്ട്

    1. ഉർവശി മനോജ്

      നല്ല വാക്കുകൾക്ക് നന്ദി. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

    1. ഉർവശി മനോജ്

      Thank you.

  4. ഇഷ്ടപ്പെട്ടൂ ബ്രോ തുടക്കംതന്നെ നന്നായിട്ടുണ്ട്

    കോട്ടയം കൊല്ലം പാസഞ്ചറിനും അതുപോലെതന്നെ സംവിധാനസാഹിയിക്കും കാത്തിരിക്കുന്നു എഴുതിയോ ആ മുൾമുനയിൽ നിർത്തുന്ന ഭാഗം ഒന്നു എഴുതിപോസ്റ് ചെയ്യണേ..

    1. അഭിരാമി

      ഞാൻ പറയാൻ വച്ച കാര്യമാണ് താങ്കൾ പറഞ്ഞത്. എത്രയും പെട്ടന്ന്. അതിന്റെ ഒകെ അടുത്ത ഭാഗം വന്നിരുന്നേൽ നന്നായിരുന്നു

    2. ഉർവശി മനോജ്

      നല്ല വാക്കുകൾക്ക് നന്ദി കോട്ടയം കൊല്ലം പാസഞ്ചർ ഒൻപതാം ഭാഗം വന്ന ശേഷം അടുത്തത് സംവിധാന സഹായിയാണ്.

  5. ആ സിനിമാക്കഥ എന്തായി….
    മതിയാക്കിയോ..
    ഒരു ചെറിയ പ്രതീക്ഷ ഇപ്പോളും ഉണ്ട്…..

    1. ഉർവശി മനോജ്

      സിനിമാക്കഥ ഉപേക്ഷിച്ചിട്ടില്ല കഥകളെല്ലാം തന്നെ പൂർത്തിയാകുന്നതാണ് ഉടൻ വരുന്നതാണ്

  6. നന്നായിട്ടുണ്ട്

    1. ഉർവശി മനോജ്

      നല്ല വാക്കുകൾക്ക് നന്ദി. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

  7. നന്നായിട്ടുണ്ട് ശരിക്കും ഇഷ്ടപ്പെട്ടു ?താങ്കളുടെ അവതരണം നന്നായിട്ടുണ്ട് അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു

    1. ഉർവശി മനോജ്

      തീർച്ചയായും.

  8. പ്രവാസി അച്ചായൻ

    Nice story. Waiting for next parts.
    All the best.

    1. ഉർവശി മനോജ്

      Thank you ??

    2. ഉർവശി മനോജ്

      Thank you.

  9. കഥ വളരെ ഇഷ്ടപ്പെട്ടു… അടുത്ത ഭാഗങ്ങൾ ഉടൻ തന്നെ ഇടണേ ?

    1. ഉർവശി മനോജ്

      തീർച്ചയായും. നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

  10. Nice storY …..

    Nalla adipoli avathranam …..

    Waiting next part

    1. ഉർവശി മനോജ്

      Thank you

  11. രാജുമോന്‍

    തകര്‍ത്തു

    1. ഉർവശി മനോജ്

      നന്ദി.

  12. കൊള്ളാം നന്നായിട്ടുണ്ട്… വീണ തകർക്കും…

    1. ഉർവശി മനോജ്

      ഉറപ്പല്ലേ … തുടർന്ന് വായിക്കൂ. അഭിപ്രായങ്ങൾ ഒരു ഊർജം ആണ്.

  13. കൊള്ളാം, നല്ല ഒഴുക്കുള്ള അവതരണം, കഥ ഏത് കാറ്റഗറിയിൽ പെടുന്നതാണെന്ന് മനസ്സിലാവുന്നില്ല, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

    1. ഉർവശി മനോജ്

      സൂക്ഷ്മമായി കഥ വായിച്ചു എന്ന് മനസ്സിലായി. തുടർന്ന് വായിക്കൂ. അഭിപ്രായം അറിയിക്കുക. നല്ല അഭിപ്രായങ്ങൾ ഒരു ഊർജം ആണ്.

  14. മുസാഫിർ

    ഹോ…. വളരെ മനോഹരം, ശരിക്കും അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു….

    1. ഉർവശി മനോജ്

      നല്ല വാക്കുകൾക്ക് നന്ദി.

  15. Soopper story

    1. ഉർവശി മനോജ്

      Thank you.

  16. കഥ കൊള്ളാം mല്ല തീം സൂപ്പർ അവതരണം അടുത്ത ഭാഗം എത്രയും വേഗത്തിൽ പ്രേദിക്ഷിക്കുന്നു വഴിവിളക്ക് എന്ന കഥപ്പോലെ ഇടയ്ക്ക് വച്ചു നിർത്തി കളയരുത്

    1. ഉർവശി മനോജ്

      തീർച്ചയായും. വഴി വിളക്കുകൾ പുതിയ ഭാഗം ഉടൻ ഉണ്ടാകും.

  17. അഞ്ജാതവേലായുധൻ

    തുടക്കം നന്നായിട്ടുണ്ട് ബ്രോ.ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

    1. ഉർവശി മനോജ്

      നന്ദി.

  18. വളരെ നന്നായി എഴുതി. ഒരു തുടർക്കഥ പോലെ തോന്നുന്നു. താങ്കളുടെ എഴുത്തിൻറെ രീതി വളരെ ഇഷ്ടപ്പെട്ടു. ഒട്ടും ആവർത്തനവിരസത ഇല്ലാതെ വളരെ ഭംഗിയായി എഴുതി താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു

    1. ഉർവശി മനോജ്

      നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

  19. താങ്കളുടെ എഴുത്ത് ഇഷ്ടപ്പെട്ടു. ഇത് ഒരു തുടർക്കഥ ആണോ. അല്ലെങ്കിൽ നമ്പൂരി മാഷുമായുള്ള സംവാദം എല്ലാം അനാവശ്യമായിരുന്നു എന്ന് തോന്നി.

    ഞങ്ങളെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ആ തീവണ്ടി കഥ എന്തായി സുഹൃത്തേ.

    1. ഉർവശി മനോജ്

      തുടർ കഥയാണ്. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

  20. മനോജ്,

    ഇത്‌ ഒരു മനോഹരമായ കിടിലൻ കഥയുടെ ആദ്യത്തെ ഭാഗമാണെന്ന് കരുതുന്നു. തുടക്കം വളരെ നന്നായിട്ടുണ്ട്. പിന്നെ താങ്കളുടെ ഭാഷയും ശൈലിയും അനുപമം. വീണ പോലെയുള്ള നായിക! നമ്പൂതിരി സാറുമായി എന്തെങ്കിലും? ചോദിച്ചെന്നേ ഉള്ളൂ..?

    1. ഉർവശി മനോജ്

      കാത്തിരിക്കുക തുടർന്നുവായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

  21. നൈസ് സ്റ്റോറി

    1. ഉർവശി മനോജ്

      നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

  22. അറക്കളം പീലിച്ചായൻ

    ഇതെന്താണ് ,, ഒരന്തോം കുന്തോം പുടി കിട്ടുന്നില്ലല്ലോ

    1. ഉർവശി മനോജ്

      താങ്കൾക്ക് എന്താണ് പിടികിട്ടാത്തത്
      കഴിയുമെങ്കിൽ ഞാൻ വിശദമാക്കി തരാം

Leave a Reply

Your email address will not be published. Required fields are marked *