“അച്ഛനെയും അമ്മയെയും ധിക്കരിച്ചു എനിക്കൊന്നും ചെയ്യാൻ സാധിക്കില്ല .. വീട്ടിൽ വന്ന് പെണ്ണ് ചോദിച്ച് എന്റെ വീട്ടുകാർ സമ്മതിച്ചാൽ ഞാൻ എതിരു പറയില്ല “
“അതായത് .. തനിക്ക് എന്നെ ഇഷ്ടമാണ് എന്ന് അർത്ഥം “
“എന്ന് ഞാൻ പറഞ്ഞിട്ടില്ല .. ഇഷ്ടവും മനസ്സിൽ കയറി കൂടലും സ്വപ്നം കാണും ഒക്കെ വീട്ടുകാർ സമ്മതിച്ച ശേഷം “
ഇത്രയും പറഞ്ഞതുകൊണ്ട് ഞാൻ നടന്നകന്നു. അപ്പോഴത്തെ ഒരു ആവേശത്തിന് അങ്ങനെ പറഞ്ഞെങ്കിലും ഉള്ളിൽ എനിക്ക് എട്ടനോട് അന്നേ ഒരു ഇഷ്ടമുണ്ടായിരുന്നു അതാണ് സത്യം.
കോളേജിൽ നിന്നും വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ പൂമുഖത്ത് ഇരുന്ന് അച്ഛനോടും അമ്മയോടും സംസാരിക്കുന്ന പ്രശാന്ത് ഏട്ടനെ കണ്ടപ്പോൾ ഒന്ന് ഞെട്ടി .. ഇങ്ങേരു ഈ വൈകുന്നേരം വീട്ടിലേക്ക് കെട്ടി എടുക്കും എന്ന് ഞാൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല. മുഖം കുനിച്ച് അവരുടെ മുൻപിൽ കൂടി വീടിനകത്തേക്ക് കടക്കുവാൻ ഒരുങ്ങിയ എന്നെ അച്ഛൻറെ പിൻവിളി തടഞ്ഞു നിർത്തി.
“നിനക്ക് ഈ ഇരിക്കുന്ന പ്രശാന്തിനെ ഇഷ്ടമാണോ ?”
“അച്ഛന്റെയും അമ്മയുടെയും ഇഷ്ടത്തിനെതിരായി ഒരു തീരുമാനം ഞാൻ .. “
പറഞ്ഞു മുഴുമിപ്പിക്കും മുൻപേ അച്ഛൻറെ ശബ്ദം വീണ്ടും മുഴങ്ങി.
“എന്റെ ചോദ്യം നിനക്ക് ഈ പയ്യനെ ഇഷ്ടമാണോ എന്നാണ് “
“നീ അച്ഛൻ ചോദിച്ചതിന് മറുപടി കൊടുക്കൂ ഞങ്ങളുടെ തീരുമാനം ഞങ്ങൾ പിന്നീട് പറഞ്ഞോളാം”
അമ്മയും എന്നെ നോക്കി ശബ്ദമുയർത്തി.
എന്നെ ഈ ത്രിശങ്കു സ്വർഗത്തിൽ കൊണ്ട് നിർത്തിയ പ്രശാന്ത് ഏട്ടനെ ഉണ്ടക്കണ്ണുകൾ ഉരുട്ടിക്കൊണ്ട് ഞാൻ തറപ്പിച്ചു നോക്കി. ആ കണ്ണുകളിൽ ഒരു കൗതുകവും മുഖത്ത് കൂസലില്ലാത്ത ഒരു പുഞ്ചിരിയും മാത്രമാണ് അപ്പോൾ ഞാൻ കണ്ടത്.
“ബാക്കി കാര്യങ്ങളെല്ലാം ഒക്കെയാണെങ്കിൽ എനിക്ക് ഇഷ്ട്ട കുറവൊന്നുമില്ല “
തടഞ്ഞു നിന്ന വാക്കുകൾ പുറത്തേക്ക് എടുത്ത് ഇട്ടു കൊണ്ട് ഞാൻ വീടിനകത്തേക്ക് ഓടി കയറി.
തൊട്ട് പിന്നിലായി ഒരു കൂട്ടച്ചിരി മുഴങ്ങുന്നത് ഞാൻ കേട്ടു.
വീടിനകത്ത് നിന്നും അച്ഛൻറെ സംഭാഷണങ്ങൾക്ക് ഞാൻ ചെവിയോർത്തു.
“അപ്പോഴേ… പ്രശാന്ത് , ഞങ്ങൾക്ക് ഇവൾ ഒറ്റ മോൾ ആണ്. മനസ്സിലായിടത്തോളം നിങ്ങളും വീട്ടിൽ ഒറ്റ മോൻ ആണ് … കോളേജ് കാമ്പസിലെ മരം ചുറ്റി പ്രണയത്തിന് പിന്നാലെ പോകാതെ അന്തസ്സായി ഇവിടെ വന്ന പെണ്ണ് ചോദിക്കുവാനുള്ള നിങ്ങളുടെ ധൈര്യത്തെ എനിക്കിഷ്ടമായി. ഇവിടെ എനിക്ക് രണ്ട് നിബന്ധനകൾ ഉണ്ട്
Nannayittund
samvidhana sahayi avasappichittu porayirunno ethu
സംവിധാന സഹായി പുതിയ ഭാഗം ഉടൻ ഉണ്ടാകും.
വഴിവിളക്കുകൾ പാർട്ട് 3 എന്തായി,പോസ്റ്റ് ചെയ്യുമോ?
വഴിവിളക്കുകൾ പുതിയ ഭാഗം വരുന്നതാണ്.
കൊള്ളാം അടിപൊളി ആയിട്ടുണ്ട്
നല്ല വാക്കുകൾക്ക് നന്ദി. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക
Superb
Thank you.
ഇഷ്ടപ്പെട്ടൂ ബ്രോ തുടക്കംതന്നെ നന്നായിട്ടുണ്ട്
കോട്ടയം കൊല്ലം പാസഞ്ചറിനും അതുപോലെതന്നെ സംവിധാനസാഹിയിക്കും കാത്തിരിക്കുന്നു എഴുതിയോ ആ മുൾമുനയിൽ നിർത്തുന്ന ഭാഗം ഒന്നു എഴുതിപോസ്റ് ചെയ്യണേ..
ഞാൻ പറയാൻ വച്ച കാര്യമാണ് താങ്കൾ പറഞ്ഞത്. എത്രയും പെട്ടന്ന്. അതിന്റെ ഒകെ അടുത്ത ഭാഗം വന്നിരുന്നേൽ നന്നായിരുന്നു
നല്ല വാക്കുകൾക്ക് നന്ദി കോട്ടയം കൊല്ലം പാസഞ്ചർ ഒൻപതാം ഭാഗം വന്ന ശേഷം അടുത്തത് സംവിധാന സഹായിയാണ്.
ആ സിനിമാക്കഥ എന്തായി….
മതിയാക്കിയോ..
ഒരു ചെറിയ പ്രതീക്ഷ ഇപ്പോളും ഉണ്ട്…..
സിനിമാക്കഥ ഉപേക്ഷിച്ചിട്ടില്ല കഥകളെല്ലാം തന്നെ പൂർത്തിയാകുന്നതാണ് ഉടൻ വരുന്നതാണ്
നന്നായിട്ടുണ്ട്
നല്ല വാക്കുകൾക്ക് നന്ദി. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക
നന്നായിട്ടുണ്ട് ശരിക്കും ഇഷ്ടപ്പെട്ടു ?താങ്കളുടെ അവതരണം നന്നായിട്ടുണ്ട് അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു
തീർച്ചയായും.
Nice story. Waiting for next parts.
All the best.
Thank you ??
Thank you.
കഥ വളരെ ഇഷ്ടപ്പെട്ടു… അടുത്ത ഭാഗങ്ങൾ ഉടൻ തന്നെ ഇടണേ ?
തീർച്ചയായും. നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക
Nice storY …..
Nalla adipoli avathranam …..
Waiting next part
Thank you
തകര്ത്തു
നന്ദി.
കൊള്ളാം നന്നായിട്ടുണ്ട്… വീണ തകർക്കും…
ഉറപ്പല്ലേ … തുടർന്ന് വായിക്കൂ. അഭിപ്രായങ്ങൾ ഒരു ഊർജം ആണ്.
കൊള്ളാം, നല്ല ഒഴുക്കുള്ള അവതരണം, കഥ ഏത് കാറ്റഗറിയിൽ പെടുന്നതാണെന്ന് മനസ്സിലാവുന്നില്ല, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.
സൂക്ഷ്മമായി കഥ വായിച്ചു എന്ന് മനസ്സിലായി. തുടർന്ന് വായിക്കൂ. അഭിപ്രായം അറിയിക്കുക. നല്ല അഭിപ്രായങ്ങൾ ഒരു ഊർജം ആണ്.
ഹോ…. വളരെ മനോഹരം, ശരിക്കും അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു….
നല്ല വാക്കുകൾക്ക് നന്ദി.
Soopper story
Thank you.
കഥ കൊള്ളാം mല്ല തീം സൂപ്പർ അവതരണം അടുത്ത ഭാഗം എത്രയും വേഗത്തിൽ പ്രേദിക്ഷിക്കുന്നു വഴിവിളക്ക് എന്ന കഥപ്പോലെ ഇടയ്ക്ക് വച്ചു നിർത്തി കളയരുത്
തീർച്ചയായും. വഴി വിളക്കുകൾ പുതിയ ഭാഗം ഉടൻ ഉണ്ടാകും.
തുടക്കം നന്നായിട്ടുണ്ട് ബ്രോ.ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
നന്ദി.
വളരെ നന്നായി എഴുതി. ഒരു തുടർക്കഥ പോലെ തോന്നുന്നു. താങ്കളുടെ എഴുത്തിൻറെ രീതി വളരെ ഇഷ്ടപ്പെട്ടു. ഒട്ടും ആവർത്തനവിരസത ഇല്ലാതെ വളരെ ഭംഗിയായി എഴുതി താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു
നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക
താങ്കളുടെ എഴുത്ത് ഇഷ്ടപ്പെട്ടു. ഇത് ഒരു തുടർക്കഥ ആണോ. അല്ലെങ്കിൽ നമ്പൂരി മാഷുമായുള്ള സംവാദം എല്ലാം അനാവശ്യമായിരുന്നു എന്ന് തോന്നി.
ഞങ്ങളെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ആ തീവണ്ടി കഥ എന്തായി സുഹൃത്തേ.
തുടർ കഥയാണ്. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക
മനോജ്,
ഇത് ഒരു മനോഹരമായ കിടിലൻ കഥയുടെ ആദ്യത്തെ ഭാഗമാണെന്ന് കരുതുന്നു. തുടക്കം വളരെ നന്നായിട്ടുണ്ട്. പിന്നെ താങ്കളുടെ ഭാഷയും ശൈലിയും അനുപമം. വീണ പോലെയുള്ള നായിക! നമ്പൂതിരി സാറുമായി എന്തെങ്കിലും? ചോദിച്ചെന്നേ ഉള്ളൂ..?
കാത്തിരിക്കുക തുടർന്നുവായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക
നൈസ് സ്റ്റോറി
നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക
ഇതെന്താണ് ,, ഒരന്തോം കുന്തോം പുടി കിട്ടുന്നില്ലല്ലോ
താങ്കൾക്ക് എന്താണ് പിടികിട്ടാത്തത്
കഴിയുമെങ്കിൽ ഞാൻ വിശദമാക്കി തരാം