അദ്ദേഹത്തിൻറെ പ്രശംസാ വചനങ്ങൾ കേട്ട് എനിക്ക് എൻറെ മാതാപിതാക്കളെയും ഭർത്താവിനെ യും ഓർത്തു അഭിമാനം തോന്നി.
“ഭർത്താവ് അടുത്തുണ്ടോ ഉണ്ടെങ്കിൽ ഒന്ന് കൊടുക്കൂ അദ്ദേഹത്തോട് സംസാരിക്കുവാൻ സാധിച്ചാൽ വലിയ ഉപകാരമായി ..”
അദ്ദേഹം ചോദിച്ചു
“പ്രശാന്ത് ഏട്ടൻ ഇന്ന് രാവിലെ തിരികെ പോയി സർ . സാറിനെ കണ്ടിട്ട് വീട്ടിലേക്ക് വരുന്ന വഴി ചേട്ടന് കോൾ വന്നു അത്യാവശ്യമായി തിരികെ ചെല്ലണം എന്ന് പറഞ്ഞു.അതു കൊണ്ട് പെട്ടെന്ന് പോകേണ്ടി വന്നു “
ഞാൻ പറഞ്ഞു.
“അയ്യോ അത് വളരെ കഷ്ടവും സങ്കടകരവും ആയല്ലോ .. അദ്ദേഹം ഉണ്ടാകും എന്ന് കരുതിയാണ് അസമയത്ത് ആണെങ്കിലും ധൈര്യപൂർവ്വം ഞാൻ വിളിച്ചത് .. ഇതിപ്പോ ഭർത്താവിൻറെ അസാന്നിധ്യത്തിൽ വിരഹ ദുഃഖം അനുഭവിക്കുന്ന ഒരു സ്ത്രീയോട് രാത്രിയിൽ വിളിച്ചു സംസാരിക്കേണ്ട അവസ്ഥ വളരെ സങ്കടകരമായി പോയി .. എന്നോട് ക്ഷമിക്കുക. ഫോൺ വെക്കുകയാണ് , നാളെ രാവിലെ 11 മണിക്ക് പറഞ്ഞ സ്ഥലത്ത് വച്ച് നമുക്ക് കാണാം .. ശുഭരാത്രി “
മറുപടിക്ക് കാത്തു നിൽക്കാതെ നമ്പൂതിരി സാറ് ഫോൺ കട്ട് ചെയ്തു.
അദ്ദേഹം എനിക്കുമേൽ ചൊരിഞ്ഞ പ്രശംസ വചനങ്ങളുടെ ആലസ്യത്തിൽ നിന്നും ഞാൻ അപ്പോഴും മുക്ത ആയിരുന്നില്ല. നമ്പൂതിരി സാറിനെ പോലെ ഒരു വ്യക്തിയെ പരിചയപ്പെടുവാൻ സാധിച്ചത് തന്നെ വളരെ ഭാഗ്യമായി എനിക്ക് തോന്നി. എത്ര മാന്യമായാണ് അദ്ദേഹം സംസാരിക്കുന്നത് . പണം കടം ചോദിക്കുന്നതിൽ വരെ എത്ര മാന്യതയും കുലീനതയും ആണ് അദ്ദേഹം പിന്തുടരുന്നത്.
പെട്ടെന്ന് വീണ്ടും ഫോൺ റിങ് ചെയ്തു. ഇത്തവണ അത് പ്രശാന്ത് ഏട്ടൻ ആയിരുന്നു. അതീവ സന്തോഷത്തോടെ ഞാൻ ഫോൺ എടുത്തു.
“ഈ അസമയത്ത് നീ ആരോടാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത് .. ഞാൻ ഇത് എത്ര സമയം ആയി വിളിക്കുന്നു “
ഫോൺ എടുത്ത പാടെ ഉള്ള ഏട്ടന്റെ സംസാരം എനിക്ക് അലോരസം ഉണ്ടാക്കി.
“ഏട്ടാ .. അത് നമ്പൂതിരി സാർ ആയിരുന്നു … ”
ഞാൻ സംഭവിച്ച കാര്യങ്ങൾ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു.
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ പ്രശാന്ത് ഏട്ടന്റെ മറുപടി എന്നെ ഞെട്ടിച്ചു.
“അഞ്ചിന്റെ പൈസ കൊടുക്കേണ്ട കാര്യമൊന്നുമില്ല ആ നായിൻറെ മോന് .. അയാളോട് ലീവ് എടുത്തു വീട്ടിൽ ഇരിക്കാൻ പറഞ്ഞപ്പോൾ എന്തായിരുന്നു ഭാവാഭിനയം .. അവൻറെ അമ്മൂമ്മയുടെ പൊട്ട സാഹിത്യം കുടുംബ മഹിമ തേങ്ങാ കൊല .. മാസാമാസം കിട്ടുന്ന ശമ്പളം കൊടുക്കാമെന്ന് ഏറ്റിട്ടുണ്ടല്ലോ അത്രയും മതി “
ഏട്ടൻ എന്താണ് ഇങ്ങനെ മോശമായി സംസാരിക്കുന്നത് , അതും പ്രായമായ ഒരു മനുഷ്യനെ പറ്റി. എത്ര ബഹുമാനത്തോടെയാണ് അദ്ദേഹത്തിൻറെ മുമ്പിൽ ഏട്ടൻ ഇന്നലെ നിന്നത് .. ഇന്നിപ്പോൾ എന്താണ് ഏട്ടന് പറ്റിയത് .
“ഞാൻ പറയുന്നത് വല്ലോം നീ കേൾക്കുന്നുണ്ടോ .. പറഞ്ഞത് കേട്ടല്ലോ അഞ്ച് പൈസ കൊടുക്കേണ്ട കാര്യമില്ല “
പ്രശാന്ത് ഏട്ടൻറെ അരിശത്തോടെ ഉള്ള സംസാരമാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്.
“ഏട്ടൻ കുടിച്ചു അല്ലേ .. ?”
“ഞാൻ കുടിക്കുകയൊ പെടുക്കുകയോ ചെയ്യും അത് നീ അറിയേണ്ട കാര്യമില്ല ഞാൻ കുടിക്കുന്നത് എൻറെ പൈസക്കാണ് “
ഹലോ മനോജ് ..
ഞാൻ തന്നെ രാവണൻ കുറച്ചു തിരക്കിലായിരുന്നു കൊല്ലം കോട്ടയം പാസഞ്ചർ അടുത്ത ഭാഗത്തിനയി കാത്തിരിക്കുന്നു….പ്ലീസ്
നല്ല വാക്കുകൾക്ക് നന്ദി .. താമസിച്ചതിന് ആദ്യം തന്നെ ക്ഷമാപണം … ഉടൻ വരുന്നതാണ് തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.
വായനക്കാരിൽ താല്പര്യമുണർത്തും വിധം എഴുതിയിരിക്കുന്നു. എല്ലാ ആശംസകളും. അഭിനന്ദനങ്ങൾ.
നല്ല വാക്കുകൾക്ക് നന്ദി .. താമസിച്ചതിന് ആദ്യം തന്നെ ക്ഷമാപണം … ഉടൻ വരുന്നതാണ് തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.
Nalla kadha.next part speedup.
നല്ല വാക്കുകൾക്ക് നന്ദി അടുത്ത ഭാഗം ഉടൻ തന്നെ വരുന്നതാണ്.
മനോഹരമായ കഥ. ഇനിയും ഇടവേള വരാതെ അടുത്ത ഭാഗം കഴിയുമെങ്കിൽ കുറച്ചു കൂടെ പേജ് കൂട്ടി എഴുതണം എന്ന് മാത്രമേ പറയാനൊള്ളൂ.
അടുത്ത ഭാഗങ്ങളിൽ പേജ് കൂട്ടുന്നതിന് വേണ്ടി ശ്രമിക്കാം തുടർന്നു വായിക്കുക..
Waiting Your all storY
എല്ലാ കഥകളും അധികം താമസിക്കാതെ തന്നെ വരുന്നതാണ്.
കൊള്ളാം, കഥയുടെ പോക്ക് എങ്ങോട്ട് ആണെന്ന് മനസ്സിലാവുന്നില്ലല്ലോ
അത് ശരിയാ
നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.
veenayude al aranu ah payyano masho
അടുത്ത ഭാഗത്തിനായി കാത്തിരിക്കുക വിലയേറിയ അഭിപ്രായം അറിയിക്കുക
മനോജ്,
മനോഹരമായിട്ടുണ്ട്, അതികം വൈകിപ്പിക്കാതെ വരണം കേട്ടോ അടുത്ത ഭാഗവുമായി
തീർച്ചയായും. നല്ല വാക്കുകൾക്കു നന്ദി
ഈ പാർട്ടും ഇഷ്ടപ്പെട്ടു ബ്രോ
നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക
Manoj…..
Nannayirikkunnu kadha… Pakshe adhyabhagam orthedukkan purakottirangi vayikkendivannu. Ini engottan ithinte pokk enn akamshayund…
Kure kaalam aayallo kanditt… Ithevidarunnu.. Idakk nirthi poya mattoru kadhakoodi undallo…. Athinte karyam engana??
വൈകി പോയതിൽ ക്ഷമ ചോദിക്കുന്നു. മറ്റ് കഥകൾക്കും ഉടൻതന്നെ അടുത്ത ഭാഗം വരുന്നതാണ്. കഴിവതും വേഗം ബാക്കിയുള്ള ഭാഗങ്ങളും പോസ്റ്റ് ചെയ്യാം . തുടർന്നു വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.