രക്ഷിക്കാമെന്നു വാക്ക് കൊടുത്തുകൊണ്ട് ദേവൂട്ടി നാലുകെട്ടിന്റെ പുറത്തൂടെ വേഗം നടന്നു. ദേവൂട്ടിയുടെ മുതുകിൽ കണ്ട ബെൽറ്റിന്റെ അടികൊണ്ടുള്ള പാടിൽ സിന്ധുവമ്മയുടെ ക്രൂരത രേവതിക്കുട്ടി കണ്ണീരോടെ കണ്ടു. സിന്ധുവമ്മയും മങ്ങാട്ടമ്മയും ഒരു കാര്യം തീരുമാനിച്ചാൽ അതിനെ എതിർക്കാൻ ഇന്നാട്ടിൽ ആരുമില്ലെന്ന് സത്യമാണ്.
എന്നിട്ടും ദേവൂട്ടി തനിക്ക് തന്നു. എന്തെങ്കിലും വഴിയുണ്ടാക്കണേ കൃഷ്ണാ, എന്നവൾ ഉള്ളുരുകി പ്രാർഥിച്ചു.
“എടീ വാതിൽ തുറക്കാൻ….”
കതകിൽ മുട്ടുന്നത് മങ്ങാട്ടമ്മയായിരുന്നു.
രേവതിക്കുട്ടി വാതിൽ തുറന്നപ്പോൾ വെറ്റില മുറുക്കികൊണ്ട് മങ്ങാട്ടമ്മ മുറിയിലേക്ക് കയറി.
“മോങ്ങുന്നത് കണ്ടില്ലേ ശവം!, എടീ നാളെ ആ പൊട്ടൻ കണാരൻ നിന്നെ പെണ്ണ് കാണാൻ വരുന്നുണ്ട്, നിന്നോട് ഇനി പറഞ്ഞില്ലെന്നു വേണ്ട. അവനു നിന്നെ ഇഷ്ടപെട്ടാൽ ഈയാഴ്ച തന്നെ രണ്ടിന്റേം കെട്ടും നടത്തും ഞാൻ.”
സ്വത്തിന്റെയും നിലത്തിന്റെയും കണക്ക് ചോദിക്കുന്നവരെ മങ്ങാട്ടമ്മയ്ക്കും പഥ്യമില്ല. കണാരനു ആണെങ്കിൽ ചെറുപ്പത്തിൽ ബുദ്ധി ഭ്രമം ഉണ്ടായിരുന്നു. ഇപ്പൊ ഗുണ്ടല്പേട്ടോ മറ്റോ ഉരുളകിഴങ്ങ് കൃഷിയോ മറ്റോ ആണെന്ന് രേവതിക്കുട്ടി കേട്ടിരുന്നു. അവൾ തന്റെ വിധിയെ പഴിച്ചു, കിടക്കിയിലേക്ക് കമിഴ്ന്നു വീണുകൊണ്ട് വീണ്ടും കരയാൻ തുടങ്ങി.
**********************************************
സിന്ധുവമ്മയുടെ വീട്ടിലേക്ക് വരമ്പത്തൂടെ നടക്കുമ്പോ, നാട്ടുകാർ പലരും മൂക്കത്തു വിരൽ വെച്ച് ദേവൂട്ടിയെ പ്രാകി. കുളപ്പുരയിൽ വെച്ച് ഒരു “പെണ്ണും പെണ്ണും” തമ്മിൽ നടന്ന രാസലീല ആ നാടാകെ പാട്ടായിരുന്നു. സിന്ധുവമ്മയുടെ മരുമകൾ ആയതുകൊണ്ട് മാത്രം അവളെ നാട്ടുകാർ മൊട്ടയടിച്ചു കഴുതപ്പുറത്തിരുത്തിയില്ല എന്ന് മാത്രം. പക്ഷെ ഇതറിഞ്ഞ നിമിഷം സിന്ധുവമ്മ കലിപൂണ്ട് രാജന്റെ മുന്നിലിട്ടുകൊണ്ട് അവളെ ചവിട്ടുകയും ലെതറിന്റെ ബെൽറ്റ് കൊണ്ട് അവളെ നിരുപാധികം പെടക്കുകയും ചെയ്തു.
വീടിന്റെ ഉമ്മറപ്പടയിൽ വെച്ച് ബെൽറ്റ് കൊണ്ടുള്ള ഓരോ അടിയും ഏറ്റുവാങ്ങുമ്പോളും ദേവൂട്ടി, കരഞ്ഞതേയില്ല. അവളുടെ തല കുനിയാത്ത ശൗര്യം കണ്ടപ്പോൾ സുഗതന് ശെരിക്കും നൊന്തു. “പാവം പെണ്ണ്.” എന്നയാൾ ആത്മഗതം പറഞ്ഞു. അവളെ ഒന്നാശ്വസിപ്പിക്കാൻ പോലും ആ നിമിഷം സുഗതനായില്ല. കരുണയില്ലാത്ത സിന്ധുവമ്മയോടു പറഞ്ഞിട്ട് യാതൊരു കാര്യവുമില്ലെന്നു സുഗതൻ ആ നിമിഷം അവിടെ നിന്നും ഇറങ്ങി പോയി. രാജൻ പിന്നെ പണ്ടേ നപൂംസകം ആയതുകൊണ്ട് സിന്ധുവമ്മയുടെ മടിക്കുത്തിൽ കെട്ടി തൂങ്ങി ചത്തിരുന്നു.
സിന്ധുവമ്മ കൈ കഴക്കും വരെ തല്ലിയ ശേഷം, രാഘവനും ബീരാന്റെയുമൊപ്പം പുറത്തേക്കിറങ്ങി, കണ്ണീരടക്കി പിടിച്ചുകൊണ്ട് ദേവൂട്ടി ചിലതൊക്കെ മനസ്സിൽ കണക്കു കൂടിയിരുന്നു. അവൾ അവിടെ നിന്നും രേവതികുട്ടിയുടെ വീട്ടിലേക്ക് ചെന്നത്.
kolam super eavide next part
❤️❤️?
Wow…….. Super Part.
????
കൊള്ളാം. തുടരുക. ???
ഹെവി സാനം ???
ആശാനേ…❤❤❤
ആദ്യ പാർട്ടിന്റെ മൂഡ് തന്നെ മാറ്റിയ സെക്കന്റ് പാർട്ട്…
ഞാൻ നേരത്തെ പറഞ്ഞപോലെ 7 പേജുകൾ കണ്ടൊന്നു അമ്പരന്നു ബട്ട് കണ്ടെന്റ് കൊണ്ട് എല്ലാം മാറി.
കാരണം ഈ ഏഴു പേജിൽ ആശാൻ പറഞ്ഞു തീർത്തത് 70 പേജിൽ പറഞ്ഞാൽ ചിലപ്പോൾ ഏൽക്കില്ല…❤❤❤
ദേവൂട്ടിയും രേവതിക്കുട്ടിയും അവർ തമ്മിലുള്ള പ്രണയം അത് ശെരിക്കും ഡിവൈൻ ആണ് അത്ര മനോഹരം ആയിരുന്നു.
ലെസ്ബിയൻസ് ആവുമ്പോൾ ഒരാൾ മറ്റൊരാളെക്കാൾ കൂടുതൽ ബോൾഡ് ആവുന്നത് ഇവിടെ കണ്ടു.
രേവതിയെ കളിയാക്കിയവർക്ക് മുന്നിൽ കയറി ചുട്ട മറുപടി കൊടുത്ത ദേവൂ.
മങ്ങാട്ടമ്മ കയറി വന്നപ്പോൾ ദേവുവിലേക്ക് ഒതുങ്ങി കൂടിയ രേവതി,
ദേവുവിന്റെ പ്രണയം കരുതലിന്റേതാണെങ്കിൽ രേവതിയുടേത് ദേവുവിലുള്ള അവളുടെ വിധേയത്വം ആണ് അവളിൽ രേവതി കാണുന്നത് അവളുടെ അവകാശിയെയാണ്.
ദേവുവിന്റെ കഴിഞ്ഞ ഭാഗത്തു നിന്നും ഈ ഭാഗത്തേക്കുള്ള മാറ്റം evident ആണ്.
ബോൾഡ് ആയ ദേവു.
മുന്നോട്ടുള്ള കാര്യങ്ങൾക്ക് ഉറപ്പുള്ള ദേവു.
അതാണ് അവളെ സുഗതന്റെ മുന്നിൽ എത്തിച്ചത്. ബട്ട് അവിടെയും അവൾക് പതർച്ച ഇല്ല…
ഒരു കാര്യം മാത്രമേ പറയാനുള്ളു..
സിന്ധുവമ്മയുടെ വിധി ദേവു കുറിക്കുമ്പോൾ ,ഇനിയൊരിക്കൽ അടുത്ത സിന്ധുവമ്മയായി ദേവു വരാതിരിക്കട്ടെ എന്ന് മാത്രം…
സ്നേഹപൂർവ്വം…❤❤❤
Next part page kootti vegam postu. Super❤️
ho kinnam kachi kadha