പറഞ്ഞുന്നു…”
“അഹ് അങ്ങനെയൊരു മോഹമുണ്ട്, അതിപ്പൊ പറയാൻ എന്താ നിനക്ക്???”
“ആഹ്, ഞാനതിനു സമ്മതിക്കാം പക്ഷെ….”
“പക്ഷെ…?!!!!”
“അതിനു സിന്ധുവമ്മേ കൊല്ലാൻ പറ്റുമോ?!!!”
“എടി….” സുഗതനോന്നു ഞെട്ടിത്തരിച്ചു. ദേവൂട്ടിയുടെ കണ്ണിൽ ചോര നിറമായിരുന്നു.
“ഞാൻ കാര്യമായിട്ടാണ് പറഞ്ഞത്.” ദേവൂട്ടിയുടെ ശബ്ദമൊന്നുടെ കനത്തപ്പോൾ സുഗതൻ ശെരിക്കും പേടിച്ചു. ഒപ്പം ദേവൂട്ടി അവളുടെ കറുത്ത ബ്ലൗസ് ഒരല്പം നീക്കിയപ്പോൾ സിന്ധുവമ്മ അവളെ തീകൊണ്ട് പൊള്ളിച്ച പാട് കാണിച്ചു കൊടുത്തു. സുഗതൻ അത് കാണാൻ ശക്തിയില്ലതെ മുഖം വീർപ്പിച്ചപ്പോൾ ദേവൂട്ടി ഒരു ചിരിയിൽ ഒതുക്കി ബാക്കി പറഞ്ഞു.
“പറ്റുമെങ്കിൽ മതി, പിന്നെ അവളെയും വിളിച്ചിറക്കണം…”
“ഞാനൊന്നു പറഞ്ഞു നോക്കട്ടെ…”
സുഗതൻ തിരികെ ചീട്ടുകളിക്കുന്ന ഇടത്തിലേക്ക് നടന്നു. രാഘവനെയും ബീരാനെയും എണീപ്പിച്ചുകൊണ്ട് കാര്യം പറഞ്ഞു. കെട്ടുകഴിഞ്ഞപോ ബീരാൻ തല മാന്തി.
“സിന്ധുവമ്മയെ…യോ”
“അതിപ്പൊ…” രാഘവനും അമാന്തം!!!
“ദേവൂട്ടിയെ നിനക്ക് വേണോ ബീരാനെ, നിന്റെ അഭിപ്രായമെന്താണ് രാഘവാ.”
“സിന്ധുവിനെ തട്ടാതെ കിട്ടില്ലേ?!”
“ദേവൂട്ടിയൊരു സാധാരണ പെണ്ണല്ല, നീ കണ്ടില്ലേ സിന്ധു ഇന്നവളെ എന്തൊക്കെ ചെയ്തു, ഇതിന്റെ പേരിൽ അവളുടെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണീർ വീണോ?! ഇല്ല.
സിന്ധു ഇങ്ങനെ ദ്രോഹിക്കാൻ മാത്രമെന്താണ് ദേവൂട്ടി ചെയ്തത്. നിങ്ങൾക്കൊന്നും കണ്ണിൽ ചോരയില്ലെ?”
“ശെരി സമ്മതിച്ചു സുഗതാ, നമ്മളിപ്പോ സിന്ധുവിനെ തീർത്താൽ, ദേവൂട്ടി തരുമോ?!!
“നിങ്ങളിതുവരെ കണ്ട പെണ്ണിനെ പോലെയല്ല ദേവൂട്ടി, അവളാണ് പെണ്ണ്, അവൾ പറഞ്ഞാൽ പറഞ്ഞതാണ്….”
“ശെരി സമ്മതം”
(To be…Continued)
kolam super eavide next part
❤️❤️?
Wow…….. Super Part.
????
കൊള്ളാം. തുടരുക. ???
ഹെവി സാനം ???
ആശാനേ…❤❤❤
ആദ്യ പാർട്ടിന്റെ മൂഡ് തന്നെ മാറ്റിയ സെക്കന്റ് പാർട്ട്…
ഞാൻ നേരത്തെ പറഞ്ഞപോലെ 7 പേജുകൾ കണ്ടൊന്നു അമ്പരന്നു ബട്ട് കണ്ടെന്റ് കൊണ്ട് എല്ലാം മാറി.
കാരണം ഈ ഏഴു പേജിൽ ആശാൻ പറഞ്ഞു തീർത്തത് 70 പേജിൽ പറഞ്ഞാൽ ചിലപ്പോൾ ഏൽക്കില്ല…❤❤❤
ദേവൂട്ടിയും രേവതിക്കുട്ടിയും അവർ തമ്മിലുള്ള പ്രണയം അത് ശെരിക്കും ഡിവൈൻ ആണ് അത്ര മനോഹരം ആയിരുന്നു.
ലെസ്ബിയൻസ് ആവുമ്പോൾ ഒരാൾ മറ്റൊരാളെക്കാൾ കൂടുതൽ ബോൾഡ് ആവുന്നത് ഇവിടെ കണ്ടു.
രേവതിയെ കളിയാക്കിയവർക്ക് മുന്നിൽ കയറി ചുട്ട മറുപടി കൊടുത്ത ദേവൂ.
മങ്ങാട്ടമ്മ കയറി വന്നപ്പോൾ ദേവുവിലേക്ക് ഒതുങ്ങി കൂടിയ രേവതി,
ദേവുവിന്റെ പ്രണയം കരുതലിന്റേതാണെങ്കിൽ രേവതിയുടേത് ദേവുവിലുള്ള അവളുടെ വിധേയത്വം ആണ് അവളിൽ രേവതി കാണുന്നത് അവളുടെ അവകാശിയെയാണ്.
ദേവുവിന്റെ കഴിഞ്ഞ ഭാഗത്തു നിന്നും ഈ ഭാഗത്തേക്കുള്ള മാറ്റം evident ആണ്.
ബോൾഡ് ആയ ദേവു.
മുന്നോട്ടുള്ള കാര്യങ്ങൾക്ക് ഉറപ്പുള്ള ദേവു.
അതാണ് അവളെ സുഗതന്റെ മുന്നിൽ എത്തിച്ചത്. ബട്ട് അവിടെയും അവൾക് പതർച്ച ഇല്ല…
ഒരു കാര്യം മാത്രമേ പറയാനുള്ളു..
സിന്ധുവമ്മയുടെ വിധി ദേവു കുറിക്കുമ്പോൾ ,ഇനിയൊരിക്കൽ അടുത്ത സിന്ധുവമ്മയായി ദേവു വരാതിരിക്കട്ടെ എന്ന് മാത്രം…
സ്നേഹപൂർവ്വം…❤❤❤
Next part page kootti vegam postu. Super❤️
ho kinnam kachi kadha