കടുംകെട്ട് 10 [Arrow] 2974

പട്ടിണിയും പരിവട്ടവും കഷ്ടപ്പാട് തന്നെയാണ്, അവളുമാർക്ക് എല്ലാ സങ്കടങ്ങളും പറഞ്ഞു കരയാൻ അവരുടെ സങ്കടം കാണാൻ അവരുടെ അമ്മ കൂടെ ഉണ്ടായിരുന്നു, എന്നാ എന്റെ ചെറുപ്പത്തിൽ ഞാൻ കണ്ടത് എന്നെപോലെ കുരുത്തംകെട്ട  ഒരുത്തനെ എങ്ങനെ വളർത്തും എന്താ ഏതാ എന്ന് ബോധ്യം ഇല്ലാതെ സ്ട്രഗിൾ ചെയ്യുന്ന എന്റെ അച്ഛനെയാണ്, എന്നെ സിമ്പതിയോടെ മാത്രം നോക്കുന്ന ബന്ധുക്കളും കൂട്ടുകാരുടെ ഒറ്റപ്പെടുത്തൽ, ബുള്ളിയിങ്ങ്, ഹുമിലിയേഷൻ…. ഇതൊക്ക ആണ് എന്റെ ബാല്യം, അന്നൊക്കെ എന്റെ കൂടെ നിൽക്കാൻ എന്റെ നന്ദു ഇല്ലായിരുന്നെ എന്റെ അവസ്ഥ എന്താവും എന്ന് എനിക്ക് ഇപ്പോഴും ഒരു പിടിയില്ല.
So അവരുടെ കഷ്ട്ടപ്പാടിന്റെ കഥ എന്നോട് പറയരുത് ഇത്രയും പറഞ്ഞിട്ട് അങ്ങേര് എനിക്ക് ഓപ്പോസിറ്റ് ആയിട്ട് മുഖം വെട്ടിച്ചു. ആ കണ്ണുകൾ നിറഞ്ഞത് ഞാൻ കാണാതെ ഇരിക്കാൻ ആവും. ആ വാക്കുകൾ ഒക്കെ ഇടറി ഇരുന്നു. അതിന് ശേഷം ഞാനോ പുള്ളിയോ ഒന്നും പറഞ്ഞില്ല. പരസ്പരം മിണ്ടാതെ അങ്ങനെ ഇരുന്നു.
എന്തോ ഇപ്പൊ ഞാൻ വല്ലാതെ ഹാപ്പിയാണ്. ആദ്യമായി ആണ് പുള്ളി എന്നോട് മനസ്സ് തുറന്നു സംസാരിക്കുന്നത്. പുള്ളി  പുള്ളിയുടെ മനസ്സിൽ എനിക്ക് ഒരു സ്ഥാനം തന്നിരിക്കുന്നു എന്നല്ലേ ഇതിന്റ അർഥം. ഞാൻ എന്റെ കഴുത്തിൽ കിടക്കുന്ന താലിയിൽ പിടിച്ചു. എന്റെ ജീവിതത്തിന് മേൽ കെട്ടിയ കടുംകെട്ട്, അതിന് അപ്പുറം വാല്യൂ ഇതിന് കൊടുക്കണ്ട എന്നാണ് ഞാൻ വിചാരിചിരുന്നത് പക്ഷെഇപ്പൊ….
ഞാൻ അങ്ങേരെ നോക്കി. പുള്ളി ഒറക്കം പിടിച്ചിരിക്കുന്നു. യാത്രാ ഷീണം ഒക്കെ ഉണ്ടല്ലോ. ഞാൻ പുള്ളിയുടെ അടുത്തേക്ക് ചേർന്ന് ഇരുന്നു. അങ്ങേരുടെ തല പതിയെ പൊക്കി എന്റെ മടിയിൽ വെച്ചു, പുള്ളി ഒന്ന് അനങ്ങിയപ്പോ ഞാൻ ഓർത്ത് പുള്ളി ഉണർന്ന് എന്ന് പക്ഷെ ഭാഗ്യത്തിന് അത് ഉണ്ടായില്ല. പുള്ളി കിടപ്പ് കംഫർട്ടബിൾ ആക്കാൻ എന്നോളം തലയിൽ എന്റെ തുടയിൽ ഉരച്ചു പിന്നെ  മുഖത്തു വിരിഞ്ഞ പുഞ്ചിരിയോടെ ഗാഢമായ ഉറക്കത്തിലേക്ക് വീണു. ഞാൻ പുള്ളിയുടെ മുടിയിൽ കൂടി എന്റെ വിരൽ ഓടിച്ചു. ഇത്രയും ഒക്കെ ഉള്ളിൽ ഇട്ട് നീറ്റിയിട്ട് ആണ് പുറമെ മുരടൻ ആയി നടന്നത്. അമ്മയോട് ഉള്ള സ്നേഹം ആണ് സ്ത്രീകളോട് മുഴുവൻ ഉള്ള വെറുപ്പ് ആയിമാറി ഇരിക്കുന്നത്, ആ വെറുപ്പിന്റെ കാഡിന്യം ഇത്രയും കൂടിയതിൽ യാതൊരു അത്ഭുതവും ഇല്ല. നോക്കിക്കോ മനുഷ്യാ ഞാൻ അതൊക്കെ ഉരുകി കളയും. അല്ലേൽ എന്റെ പേര് ആരതി അർജുൻ എന്ന് അല്ല. അത് മനസ്സിൽ ഓർത്തപ്പോഴേ എന്നിൽ ഒരു പുഞ്ചിരി വിടർന്നു. ഞാനും പൂൾ സൈഡിൽ ഉള്ള പില്ലറിൽ ചാരി പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.
————————————-
ഞാൻ കണ്ണ് തുറന്നപ്പോ എന്റെ കണ്മുന്നിൽ കണ്ടത് രണ്ടു വലിയ പന്ത് പോലെ ഉള്ള എന്തോ ആണ്, അത് എന്താണ് എന്ന് എനിക്ക് വ്യക്തമായില്ല. ഒരു കൊട്ടുവാ ഇട്ട് കണ്ണ് തിരുമി ഞാൻ ഒന്ന് കൂടി നോക്കി. അപ്പോഴാണ് എനിക്ക് സ്ഥല കാലബോധം വന്നത്. അത് രണ്ടു മുലകളായിരുന്നു, അതിന്റ ഉടമയേയും ഞാൻ തിരിച്ചറിഞ്ഞു, ആരതി. ഞാൻ അവളുടെ മടിയിൽ മലന്നുകിടക്കുകയാണ്. And this view is beautiful. ആരതിയുടെ തുടയുടെ ചൂട്, അവളുടെ ഗന്ധം, അവളുടെ ഒരു കൈ എന്റെ തലയിൽ യിൽ ആണ്, അത് എന്റെ മുടിഇഴകളിൽ കൂടി പതിയെ അനങ്ങുന്നുണ്ട്. അവൾ ഉറക്കത്തിൽ ആണെന്ന് തോന്നുന്നു. എന്തോ ഇങ്ങനെ കിടക്കുമ്പോൾ വല്ലാത്ത ഒരു ശാന്തത ഞാൻ അറിയുന്നുണ്ട്. എനിക്ക് അവളുടെ മടിയിൽ നിന്ന് എഴുന്നേൽക്കാൻ പോലും തോന്നുന്നില്ല.
ഡാമിറ്റ്. ഒരു നിമിഷത്തെ ആലസ്യത്തിൽ നിന്ന് ഉണർന്ന ഞാൻ അവളുടെ മടിയിൽ നിന്ന് ചാടി എഴുന്നേറ്റു. ഞാൻ ചുറ്റും നോക്കി, ഞാൻ എപ്പോഴാ ഇവളുടെ മടിയിൽ കിടന്നത്?? ഞങ്ങൾ പൂൾസൈഡിൽ ആണ്, നേരം പുലർന്നിട്ടില്ല ഇപ്പോഴും ഇരുട്ട് കുത്തികിടക്കുക തന്നെയാണ്. ദേഷ്യത്തിൽ പൂൾസൈഡിൽ വന്നു കിടന്നതും, പുറകെ അവൾ വന്നതും ഞാൻ അവളുമായി സംസാരിച്ചതും എല്ലാം ഞാൻ ഓർക്കുന്നുണ്ട്. പക്ഷെ…. ഇവളുടെ മടിയിൽ ഞാൻ കിടന്നത് മാത്രം ഓർമ്മയിലേക്ക് വന്നില്ല.
ഞാൻ അവളെ നോക്കി, ഒരു ബ്ലാക്ക് ഫുൾ ഫ്രോക്കും വൈറ്റ് ബനിയനുംആണ് അവളുടെ വേഷം, ആ പില്ലറിൽ ചാരി ഇരുന്ന് ഉറങ്ങുകയാണവൾ.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

671 Comments

  1. Arrow ippo jeevanode undo

  2. Ntho problem aanunn thonnunu alle.. allel annu idaamnn orapp paranjitt pinne oru vivaromillaand povvo

  3. ടർക്കി

    പ്രതീക്ഷ മങ്ങി ഗയ്‌സ്… ഇനിയും കാത്തിരിക്കുന്നതിൽ അർത്ഥമുണ്ടോ…?
    ബൈ ദുബായ് ഇന്നും ഒരു ഞായൻ ആണ്?

  4. Move onn guys… This ain’t coming!!

  5. ന്യൂ ഇയർ ഗിഫ്റ്റ് ആയിട്ട് കിട്ടുമെന്ന് പ്രീതീക്ഷിച്ചു ??

  6. അങ്ങനെ കാത്തിരുന്ന് 2021 അവസാനിക്കാൻ പോകുന്നു ?
    ഇനി 2022 ലെ ഏതെങ്കിലും മാസം വരുമെന്ന് പ്രതീക്ഷിക്കാം?

    1. അതെ ??

  7. ഇത്ര ഏറെ പേർ ഇത്ര ഏറെ കാത്തിരുന്ന ഒരു കഥ മലയാളത്തിൽ ഉണ്ടാവില്ല
    ഇത് ഒരുമാതിരി അവതാർ Second part വരുന്നു എന്ന് പറയും പോലെ ആണ് പടം ഇറങ്ങി പിറ്റേന്ന് മുതൽ പറയുന്നതാ ഇതുവരെ ഒരു അറിവും ഇല്ല

    1. ???????????

  8. Aanjaneeya swaami!!!!?

  9. Le Arrow:- എജ്ജാതി മണ്ടന്മാര്???

  10. Adutha varsham tharuvo

  11. Veendm sunday vannu

  12. Shoo.. Enth patti christmasinu tharannum paranj vannilalo?

  13. Vere sad ending allatha story ondel aarelum paranju thaayo

  14. അങ്ങനെ വീണ്ടും ഒരു “Sunday”??

  15. Pottedaa!! Orthondirunna sankadam varum!!.Jpg
    ?

Comments are closed.