” ആരായിരുന്നെടാ?? ” പെട്ടന്ന് ആ ചോദ്യം കേട്ട് ഞാൻ ഞെട്ടി തല ഉയർത്തി നോക്കി. നന്ദു. ഞാൻ മറുപടി ഒന്നും പറയാതെ അവനെ നോക്കി എന്തോ ആലോചനയിൽ എന്നോണം ഇരുന്നു. അവൻ കുളി കഴിഞ്ഞു തല തോർത്തുവാണ്.
” ആരു ആയിരുന്നോ?? ” അവൻ വീണ്ടും.
” ആരതി… അവളോ.. നീ എന്താ അങ്ങനെ ചോദിച്ചത് ” ഞാൻ അത്ഭുതം കൂറി.
” അല്ല നിന്റെ എക്സ്പ്രഷൻ ഒക്കെ കണ്ടിട്ട് lover നോട് സംസാരിക്കുന്നത് പോലെ തോന്നി. ആ മുഖത്തെ കള്ള ചിരിയും കളിയും ഒക്കെ കണ്ടപ്പോൾ …. ആരു അല്ലാതെ വേറെ ആരാ നിനക്ക് അങ്ങനെ സംസാരിക്കാൻ ഉള്ളേ. ” അവൻ ഒരു ആക്കിയ ചിരിയോടെ എന്നോട് ചോദിച്ചു.
” lover നോട് സംസാരിക്കുന്നത് പോലെ യോ?? നിനക്ക് ശരിക്കും അങ്ങനെ ആണോ തോന്നിയെ??” ഞാൻ ഒരു വെള്ളിടി വെട്ടിയ പോലെ അവനോട് തിരികെ ചോദിച്ചു. എന്റെ ചോദ്യം കേട്ട് അവനും ഒന്ന് ഞെട്ടി.
” അതേ.. എന്താണ് മോനെ കലിപ്പന് കാന്താരിയോട് പ്രേമം തോന്നി തുടങ്ങിയോ ” അവൻ വീണ്ടും എന്നെ കളിയാക്കാൻ തുടങ്ങി. പക്ഷെ അപ്പൊ എന്റെ മനസ്സിൽ മൂക്കുത്തി കുത്തിയ വേദനയിൽ ചിരിച്ചോണ്ട് നിന്നിരുന്ന ദർശുവിന്റെ മുഖം ആയിരുന്നു.
‘ എനിക്ക് ദർശുവിനോട് പ്രണയം ആണോ??’ ഞാൻ എന്നോട് തന്നെ ചോദിച്ചു
” എനിക്ക് ദർശുനോട് പ്രണയമോ?? No way ” ഞാൻ എന്റെ തല നല്ലത് പോലെ ഒന്ന് ഷേക്ക് ചെയ്തു.
” ഡാ, നീ വരുന്നില്ലല്ലോ അല്ലേ?? ” നന്ദു ജിമ്മിൽ പോവാൻ റെഡിയായിട്ട് എന്നോട് വീണ്ടും ചോദിച്ചു. ഞാൻ ഇല്ല എന്ന് പറയുംപോലെ തല വെട്ടിച്ചു.
” എന്നാ good morning ” എന്നും പറഞ്ഞിട്ട് അവൻ വാതിൽ ചാരിയിട്ട് പോയി. ഞാൻ കിടക്കയിലേക്ക് ചാഞ്ഞു.
2025 February l nokkiya mathi eni, Mail Schedule Chythittekuarikkm
ഭായ് ബാക്കി എപ്പോൾ വരും
Ann bye paranjitt poya pokka 2 kollam aakunnu evdada nee continue cheyyuu muthea Arrow Kutta
ടാ മോനെ ബാക്കി കൂടി എഴുതടാ കുട്ടാ നിനക്ക് പുണ്യം കിട്ടും 🥹