” വേണ്ട. ആന്റി കിടന്നോ, ഞങ്ങൾ വല്ല egg sandwich ഉം ഉണ്ടാക്കിക്കോളാം, ഞങ്ങൾക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട് ” ഞാൻ ഒരു ചിരിയോടെ അത് പറഞ്ഞപ്പോൾ എന്തോ അത്ഭുതം കണ്ട ഭാവത്തിൽ ആന്റി എന്നെ നോക്കി. നന്ദു വിന്റേം ഭാവം വേറെ ഒന്നുമല്ല. ആന്റി ഒന്ന് തല ആട്ടിയിട്ട് അതേ ഭാവത്തിൽ അകത്തേക്ക് റൂമിന്റെ കേറിപ്പോയി.
” എന്താടാ?? ” ഞാൻ കാര്യം മനസ്സിലാവാതെ നന്ദുവിനോഡ് ചോദിച്ചു.
” ഡാ നീ ശരിക്കും അജു തന്നെ ആണോ?? ” അവൻ.
” അല്ലടാ ഞാൻ അപരൻ ആണ് ”
അത് കെട്ട് അവൻ ചിരിച്ചു.
” അല്ല, നീ എന്റെ അമ്മ എന്തേലും ചോദിച്ചാൽ ha, ഹു, ഉം എന്നൊക്കെ മൂളുന്നത് അല്ലാതെ എന്തേലും ഒരു വാക്ക് ഇതിനു മുന്നേ സംസാരിച്ചിട്ടുണ്ടോ?? ആ നീ ‘ വേണ്ട, ആന്റി പോയി കിടന്നോ ‘ എന്നൊക്കെ ഇത്ര സോഫ്റ്റ് ആയിട്ട് അമ്മയോട് പറയുന്നത് കേട്ടിട്ട് ചോദിച്ചതാ. അമ്മയുടെ കിളി ഒക്കെ പറന്നെന്നു തോന്നുന്നു ” നന്ദു അത് പറഞ്ഞപ്പോ ഞാനും ഒന്ന് ഞെട്ടി. സത്യമാണ് ഞാൻ നന്ദുവിന്റെ അമ്മയോട് എന്നല്ല, സ്ത്രീകളോട് ഒക്കെ പരമാവധി അകലം പാലിച്ചിരുന്ന ഒരാൾ ആണ്, പക്ഷെ ദർശുവിന്റെ നാട്ടിൽ ഉണ്ടായിരുന്ന ഒരു മാസം കൊണ്ട് ഞാൻ മാറിയിരിക്കുന്നു. ഞാൻ ബെഡ്റസ്റ്റ് ൽ ആയിരുന്ന സമയം ദിവസവും ദർശുവിന്റെ അമ്മ എന്റെ അരികിൽ ഇരുന്ന് മണിക്കൂറുകളോളം എന്റെ ഇരിറ്റേഷൻ ഒന്നും കാര്യം ആക്കാതെ സംസാരിക്കുമായിരുന്നു, അത് എനിക്ക് മെന്റലി സ്ത്രീകളോട് സംസാരിക്കാൻ ഉള്ള മടി മാറ്റിയത് ആവും.
ഞാൻ അതിനെ കുറിച്ച് കൂടുതൽ ആലോചിക്കാതെ നന്ദുവിനെ നോക്കി. അവൻ പാചകം തുടങ്ങിയിരുന്നു. അവൻ ബോക്സിങ്ങിൽ മാത്രമല്ല പാചകത്തിലും കേമൻ ആണ്. പണ്ട് ഞങ്ങൾ ട്രിപ്പ് പോയിരുന്ന സമയത്ത് നന്ദു ആയിരുന്നു പലപ്പോഴും ഷെഫ്. അവന്റെ പാചകം നോക്കി ഞാൻ ഇരുന്ന സമയം കൊണ്ട് അവൻ എഗ്ഗ് സാന്റ്വിച്ച് ഒരു പ്ലെയിറ്റിൽ ആക്കി എന്റെ മുന്നിലേക്ക് വെച്ചു. ഞാൻ ചൂടോടെ തന്നെ അത് കഴിക്കാൻ തുടങ്ങി.
2025 February l nokkiya mathi eni, Mail Schedule Chythittekuarikkm
ഭായ് ബാക്കി എപ്പോൾ വരും
Ann bye paranjitt poya pokka 2 kollam aakunnu evdada nee continue cheyyuu muthea Arrow Kutta
ടാ മോനെ ബാക്കി കൂടി എഴുതടാ കുട്ടാ നിനക്ക് പുണ്യം കിട്ടും 🥹