” ഏട്ടാ… ” അപ്പുറത്തുനിന്ന് ഹലോ എന്ന് പറയുന്നതിന് മുന്നേ തന്നേ അവളുടെ കൊഞ്ചൽ വന്നു.
” യോ ഇന്ന് കാക്ക വല്ലോം മലർന്ന് പറക്കുന്ന ദിവസം ആണോ ദർശു?? ” ഞാൻ തിരിച്ചു ചോദിച്ചു.
” എന്തേതാ അങ്ങനെ ചോദിച്ചെ?? ” അവൾ സംശയം കൂറി.
” അല്ല നീ സൂര്യൻ ഉദിക്കുന്നതിന് മുന്നേ എഴുന്നേറ്റത് കണ്ട് ചോദിച്ചതാ ”
” പോടാ പട്ടി… ”
” ഡി… ഡി.. Ah”
“, eee, ഫോട്ടോ കണ്ടോ??” അവൾ കുസൃതി കലർന്ന ഭാവത്തിൽ ചോദിച്ചു.
” hmmm” ഞാൻ മൂളി
” എങ്ങനെ ഉണ്ട്?? ”
” ഒരു കറുത്ത പൊട്ടും തലയിൽ മല്ലി പൂവും കൂടി ആയാൽ കററ്റ് പാണ്ടി ”
” ചീ … ”
” ????”
” കൊള്ളൂല്ലേ?? ” അവൾ ചിണുങ്ങുന്ന പോലെ ചോദിച്ചു. ഒരു വിഷമം ആ ശബ്ദത്തിൽ ഉള്ളത് ഞാൻ ശ്രദ്ധിച്ചു.
” പിന്നെ ഞാൻ ചുമ്മാ പറഞ്ഞതെല്ലേ. എന്റെ ദർശു സുന്ദരി അല്ലേ, ആ മൂക്കുത്തി കൂടി ആയപ്പോ ആ ഭംഗി അങ്ങ് കൂടി ” ഞാൻ പറഞ്ഞു. അത് കേട്ടപ്പോൾ അവളുടെ മുഖം വിടരുന്നത് എനിക്ക് എന്റെ മുന്നിൽ എന്നത് പോലെ കാണാം. എന്നിൽ ഒരു ചിരി വിടർന്നു.
” ശരിക്കും?? ”
” ശരിക്കും!!”
” love you umma”
” വരവ് വെച്ച് ”
” പിന്നെ എട്ടാ ഞങ്ങൾ ഇന്ന് ഏട്ടന്റെ നാട്ടിൽ വരുന്നുണ്ട് ”
” ആഹാ എന്താ പരുപാടി?? “
2025 February l nokkiya mathi eni, Mail Schedule Chythittekuarikkm
ഭായ് ബാക്കി എപ്പോൾ വരും
Ann bye paranjitt poya pokka 2 kollam aakunnu evdada nee continue cheyyuu muthea Arrow Kutta
ടാ മോനെ ബാക്കി കൂടി എഴുതടാ കുട്ടാ നിനക്ക് പുണ്യം കിട്ടും 🥹