കടുംകെട്ട് 11
KadumKettu Part 11 | Author : Arrow | Previous Part
കുറച്ചധികം ദിവസത്തേ കത്തിരിപ്പ് വന്നത് കൊണ്ട് നമുക്ക് ഒരു ടൈം സ്കൈപ്പിൽ നിന്ന് തുടങ്ങാം. കത്തിരുന്ന എല്ലാവർക്കും നന്ദി. ?
Nb: പിന്നെ ഇത്രേം വൈകിയ കൊണ്ട് മേബി കഥാപാത്രങ്ങളുടെ പേരിലോ സംഭവങ്ങളിലൊ എന്തേലും എറർ ഉണ്ടേൽ സദയം ഷമിക്ക ?
എന്റെ മുന്നിൽ മൗനയായി നിൽക്കുന്ന ആരുവിനെ ഞാൻ ഒന്നൂടെ നോക്കി, നെഞ്ചിൽ വല്ലാത്ത ഒരു പെയിൻ വരുന്നുണ്ട്, അവളെ എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു പോണ്ട എന്ന് പറയണം എന്നുണ്ട്… പക്ഷെ ഇല്ല ഇത് അനിവാര്യമാണ്, അവളുടെ നന്മക്ക്, ഞാൻ ഒരിക്കലും ആരുവിന് ചേർന്ന ഒരാൾ അല്ല. ഞാൻ എന്നെ അടക്കിയെ തീരു.
” ഡിവോസ് പേപ്പർ ഒക്കെ താൻ അവിടെ എത്തികഴിഞ്ഞു നമുക്ക് ശരിയാക്കാം ” അവൾ എന്തോ പറയാൻ വന്നപ്പോ ഞാൻ പറഞ്ഞു. അവൾ ഒരുനിമിഷം ഒന്ന് ഞെട്ടി, പിന്നെ പറയാൻ വന്നത് വിഴുങ്ങിയിട്ട് ശരി എന്ന് പറയുന്നപോലെ തല ആട്ടി.
” അവിടെ സുധി നിന്നെ പിക്ക് ചെയ്യാൻ വന്നോളും, എത്തികഴിഞ്ഞു വിളിക്കണം ” ഞാൻ വീണ്ടും പറഞ്ഞു, അവൾ വീണ്ടും വെറുതെ ഒന്ന് തലയാട്ടി.
” ആരു, I’m really gonna miss you ” അപ്പോഴേക്കും എന്റെ കൂടെ നിന്നിരുന്ന ദർശു അവളെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.
” me too ” ആരു അത് പറഞ്ഞപ്പോൾ അവളുടെ തൊണ്ട ചെറുതായി ഒന്ന് ഇടറി.
” hey ഫൈറ്റ്ന് സമയമായി ” ഞാൻ അത് പറഞ്ഞപ്പോൾ അവർ രണ്ട്പേരും അടർന്നു മാറി, ആരും കാണാത്ത വിധം കണ്ണുനീർ തുടച്ചു. പിന്നെ ആരു എന്റെകയ്യിൽ നിന്ന് അവളുടെ ബാഗ് വാങ്ങി എയർപോർട്ട് ടെർമിനലിലേക്ക് നടന്നു. പെട്ടന്ന് അവൾ ഒന്ന് നിന്നു, അതിന് ശേഷം തിരിഞ്ഞ് ഞങളുടെ നേരെ നോക്കി. അവളുടെ കണ്ണുകൾ എന്നെയും എന്റെ അടുത്ത് നിൽക്കുന്ന ദർശുവിനെയും ഉഴിഞ്ഞു.
2025 February l nokkiya mathi eni, Mail Schedule Chythittekuarikkm
ഭായ് ബാക്കി എപ്പോൾ വരും
Ann bye paranjitt poya pokka 2 kollam aakunnu evdada nee continue cheyyuu muthea Arrow Kutta
ടാ മോനെ ബാക്കി കൂടി എഴുതടാ കുട്ടാ നിനക്ക് പുണ്യം കിട്ടും 🥹