കടുംകെട്ട് 4 [Arrow] 2917

 

ഞാൻ ദൃഡനിശ്ചയം എടുത്തു, ഷവർ തുറന്ന് അതിന്റ അടിയിൽ നിന്നപ്പോ എന്താ ഒരു ആശ്വാസം. ഒരു ഭാരം ഒഴുകി ഇറങ്ങിയ പോയപോലെ. എത്ര നേരം അങ്ങനെ നിന്നു എന്ന് അറിയില്ല, ഈറൻ മാറി പുറത്ത് ഇറങ്ങി.

അച്ചു കാണിച്ച അലമാര തുറന്നു നോക്കി. അവൾ പറഞ്ഞത് പോലെ അതിൽ നിറയെ പെയിന്റിംഗ്സ് ആണ്. പാതിയും വരച്ചു പകുതിൽ ഉപേക്ഷിച്ചവ. ഇനി ഇത് മാറ്റി എന്നും പറഞ്ഞ് എന്നെ തിന്നാൻ വരുവോ ആ കടുവ?? അച്ചു കൂടെ ഉണ്ടല്ലോ വരുന്നിടത്തു വെച്ച് കാണാം.

 

ഞാൻ ആ പെയിന്റിംഗ്സ് ഒക്കെ ഒന്ന് എടുത്തു നോക്കി. മിക്കവാറും എല്ലാം വെറുതെ കുറെ ചുവന്ന പെയിന്റ് വാരി ഒഴിച്ചവ ആണ്, മോഡേൺ ആർട്ട്‌ ആണ് അത്രേ. വൗ അല്ല സൂക്ഷിച്ചു നോക്കിയാൽ അതിൽ ഒക്കെ ഓരോ രൂപങ്ങൾ കാണാം പല ഷേഡിൽ ഉള്ള റെഡ് കളർ മാത്രം ഉപയോഗിച്ച് തീർത്തിരിക്കുന്ന സിംഗിൾ കളർ പെയിന്റിംഗ്സ്. സൊ ടാലന്റഡ് ആ. സ്വഭാവം പോലെ വരച്ചിരിക്കുന്നത് എല്ലാം തന്നെ ഈവിൾ ഷേഡ് ഉള്ള കാരക്ടർസ് നെ ആണ്, കൈലാസ പർവതം ഉയർത്താൻ നോക്കുന്ന നമ്മുടെ രാവണൻ തുടങ്ങി സ്വർഗത്തിൽ നിന്ന് നരകത്തിലേക്ക് വീഴുന്ന ലൂസിഫർ വരെ ഉണ്ട്. അവയ്ക്ക് ഇടയിൽ ഒരു ചിത്രം മാത്രം വേറിട്ടു നിന്നു, വാലിട്ട് എഴുതിയ രണ്ടു കണ്ണുകൾ, ആരെയോ വരയ്ക്കാൻ നോക്കിയത് ആണെന്ന് തോന്നുന്നു, കണ്ണുകൾ മാത്രമേ പൂർത്തിയായിട്ടുള്ളു ബാക്കി മൊത്തം ബ്ലാങ്ക് ആണ്, ബട്ട് അതിമനോഹരം ആണ് ആ കണ്ണുകൾ ജീവൻ ഉള്ളത് പോലെ, എനിക്ക് വളരെ സുപരിചിതമാണ് ആ കണ്ണുകൾ പക്ഷെ എവിടെ?? അത് മാത്രം മനസ്സിലാവുന്നില്ല. ഒരു പക്ഷെ അച്ചുവിന്റെ കണ്ണുകൾ ആവണം.

 

ആ കണ്ണുകളെ പറ്റി ആലോചിച്ചു നിന്നപ്പോഴാണ് അലമാരയുടെ മൂലയിൽ ഒരു കൊച്ച് പെട്ടി ഇരിക്കുന്ന കണ്ടത്. പെട്ടന്ന് ആരുടേം കണ്ണിൽ പെടാതെ ഇരിക്കാൻ എന്നോണം ഒരു പെയിന്റിംഗ്ന്റെ മറയിൽ ആണ് അത്‌ വെച്ചിരിക്കുന്നത്. എന്തോ ഉടായിപ്പ് ആണെന്ന് തോന്നിയ കൊണ്ട് ഞാൻ അത്‌ എടുത്തു, തുറന്നു.

 

പെട്ടിക്കുള്ളിൽ രണ്ടു കുഞ്ഞു ഡപ്പികൾ, ഒരു കരിമഷി ഡെപ്പിയും പിന്നെ മുത്ത് ഒക്കെ പിടിപ്പിച്ച് മനോഹരമാക്കിയ ഒരു കൊച്ച് സിന്ദൂര ഡെപ്പിയും. പിന്നെ കുറച്ചു പൊട്ടിയ വളപ്പൊട്ടുകൾ കൂടെ ഒരു പഴക്കം ചെന്ന ഫോട്ടോയും.

 

ഞാൻ ആ ഫോട്ടോ എടുത്തു നോക്കി, ആ ഫോട്ടോ ഒരുപാട് തവണ ചുരുട്ടി കൂട്ടിയഒന്ന് ആണ് എന്ന് അതിൽ കണ്ട ചുളിവുകൾ പറഞ്ഞു, ഒരു അച്ഛനും അമ്മയും ഒരു കൈകുഞ്ഞും ആണ് ആ ഫോട്ടോയിൽ. ആ അച്ഛനെ കാണാൻ എന്റെ കെട്ടിയോന്റെ അച്ഛനെ പോലെ ഉണ്ട് അപ്പൊ ആ കുഞ്ഞ് എന്റെ കെട്ടിയോൻ എന്ന് പറയുന്നയാൾ ആവണം. പക്ഷെ അമ്മയുടെ മുഖം വ്യക്തമല്ല പേന കൊണ്ട് കുത്തി വരച്ചിട്ടിരിക്കുന്നു.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

223 Comments

Add a Comment
  1. Propose cheytho

    1. ചോരി
      സബ്മിറ്റ് ചെയ്തു ?

  2. ആരോ കുട്ടാ..അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ..
    നിന്റെ ബാക്കി ഉണ്ടാരുന്ന exam കഴിഞ്ഞോ..

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട്

      പിന്നെ ആ exam എഴുതി, ജയിച്ചു പക്ഷെ ഫലത്തിൽ തോറ്റത് പോലെ ആണ് ?

  3. സ്നേഹിതൻ

    Bro..baki evide..karta waiting anu..onnu speed aku bro

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട് മുത്തേ ?

  4. ഖൽബിന്റെ പോരാളി

    കുറെ ആയി waiting bro…

    ഒന്ന് വേഗം നോക്കു…

    ♥️❤️☺️

    1. ?

      തിരക്ക് കളിൽ പെട്ടന്ന് പോയി ബ്രോ

      1. ഖൽബിന്റെ പോരാളി

        ♥️Submit Cheythu എന്നറിഞ്ഞു❤️
        Waiting ?

        With Love
        ഖൽബിന്റെ പോരാളി ?

  5. എഴുതുമ്പോ പേജ് കൂട്ടി എഴുത്ത്..

    1. റോജർ ദാറ്റ്‌ ?

  6. Next part ennu Varum bro? ?

    1. നാളെയോ മറ്റന്നാളോ വരുമായിരിക്കും ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *