” help me please ” ഞാൻ ആ വണ്ടിയിലേക്ക് നോക്കി അലറി. അവന്മാർക്ക് വലിയ കൂസൽ ഇല്ല. പക്ഷെ ആ കാറുകാരൻ നിർത്താതെ പോയി.
” കഴിഞ്ഞോ??, നിന്നെ സഹായിക്കാൻ ആരും വരില്ല സൊ ആ ശ്രെമം അങ്ങ് ഉപേക്ഷിച്ചേക്ക്. നീ സഹകരിച്ചാൽ നിനക്കും സുഖം ഞങ്ങൾക്കും സുഖം, സഹകരിച്ചില്ലേൽ ഞങ്ങക്ക് മാത്രം കൂടുതൽ സുഖം, ഈ വേട്ടയാടി തിന്നുന്നതിനു ഒരു പ്രതേക രുചി ആ, ഏത് ” ഒരു ചിരിയോടെ ഒരുത്തൻ പറഞ്ഞു. അത് കേട്ടതോടെ എന്റെ നല്ല ജീവൻ പാതി പോയി.
” ഇന്ന് ഒരു രാത്രി ഞങ്ങളുടെ കൂടെ കൂടിയാൽ നാളെ കയ്യ് നിറയെ ക്യാഷുമായി നിനക്ക് പോവാം ഇല്ലേൽ നാളത്തെ പത്രത്തിൽ പുതിയ ഒരു ഇരയുടെ പേര് ആവാം എന്ത് പറയുന്നു ” ആദ്യം കണ്ടവൻ ആണ് അത് പറഞ്ഞത്. ഞാൻ പേടിയോടെ അവരെ എല്ലാം നോക്കി പുറകിലേക്ക് നടന്നു. ഞാൻ പാലത്തിന്റെ കൈ വരിയിൽ തട്ടി നിന്നു. ഞാൻ താഴേക്ക് നോക്കി. ശാന്തമായി ഒഴുകുന്ന കായൽ. നല്ല ആഴം ഉള്ള കായൽ ആണെന്ന് ആണ് കേട്ടിട്ടുള്ളത്, എനിക്ക് നീന്താൻ ഒക്കെ അറിയാം പക്ഷെ ഇത്രയും ഉയരത്തിൽ നിന്ന് ഒക്കെ…
” അടുത്തേക്ക് വരരുത്, ഞാൻ ചാടും ” എന്റെ അടുത്തേക്ക് വരാൻ നോക്കിയ ഒരുത്തനോടായി ഞാൻ അലറി. പക്ഷെ അവന്മാർ വലിയ ഭാവവത്യാസം ഇല്ല. പുച്ഛത്തോടെ എന്റെ അടുത്തേക്ക് നടന്ന് അടുത്തു.
ഇവന്മാരിൽ ആരെകിലും എന്റെ ദേഹത്തു തൊടുന്നതിനേക്കാൾ നല്ലത് ഞാൻ ചാവുന്നത് ആ. ഞാൻ രണ്ടും കല്പ്പിച്ചു ആ കൈവരിയിലേക്ക് കയറി ഇരുന്നു.
തുടരും…
( ഇത്രയും വൈകിയതിനും അപ്ഡേറ്റ് ഒന്നും തരാൻ പറ്റാഞ്ഞതിലും എല്ലാരോടും ഞാൻ ക്ഷമ ചോദിക്കുന്നു
I’m so sorry ?
മനപ്പൂർവ്വം അല്ല നല്ല തിരക്കുകളും മറ്റും ആയിരുന്നു മൈൻഡ് മാറ്റാൻ തുടങ്ങി വെച്ച പരുപാടികളിൽ വല്ലാതെ അങ്ങ് മുഴുകി പ്പോയി
ആരും പിണക്കം ഒന്നും വിചാരിക്കരുത്. ഇപ്പോഴും തിരക്കുകൾ ഒഴിഞ്ഞിട്ടില്ല സമയം ഒപ്പിച് എഴുതിയത് ആണ്,നിങ്ങൾ പ്രതീക്ഷിച്ചിരുന്നത് കിട്ടിയില്ലാ എന്ന് അറിയാം എങ്കിലും അഭിപ്രായം രേഖപ്പെടുത്തും എന്ന വിശ്വാസത്തോടെ Arrow ? )
നാളെ pubic exam ആണ് ഞാൻ എങ്ങന്നും exam നു തോറ്റാൽ കള്ള ഹിമാറെ ഇജ്ജ് ആണ് ഉത്തരവാദി ഇന്ന് ഉച്ചക്ക് 1മണിക്ക് വായിക്കാൻ തുടങ്ങിയതാ നിർത്താൻ ആവുന്നില്ല
ഒരു comic വർക്ക് ചെയ്തു കൊണ്ട് ഇരിക്കുവായിരുന്നു സൈറ്റിൽ കയറാൻ പോലും പറ്റില്ല അതാ റിപ്ലൈ ഒന്നും തരാൻ പറ്റാതെ പോയത് sry ?
ഇന്ന് വരും ?
?
Kalakki bro…
Onam Gift aanu. Aa sudev enna nallavanaya unniye kond vannu flow kalayilla enna viswasathil…?
Marana Waiting ?
arrow bro… oru update thaado?
Arrow broyil viswasam und. Inno naleyo varammm
Bro illenkil illa ennu paranjoode ithu verthe
Chadichashane chadichu verude pratheekshichu
Bro oru azhchakkullil undaavum ennu paranjittu… Any updates
Bro any update….??
Ninte kadhak vendi akshamanayi kathirikkuka aanu bro….