” ആക്സിഡന്റ്ന്റെ കാര്യം വീട്ടിൽ അറിയിക്കേണ്ട എന്നാണോ നീ പറയുന്നേ?? ” അവൻ വീണ്ടും ചോദിച്ചു.
” ഹാ, വെറുതെ അവരെ ഇത് അറിയിച്ചു ടെൻഷൻ അടുപ്പിക്കണ്ട. ഒന്ന് രണ്ടു ദിവസം കഴിഞ്ഞു ഞാൻ വിളിച്ചോളാം. ” ഞാൻ അത് പറഞ്ഞപ്പോ അവൻ ഒന്ന് മൂളി.
” ഡാ പിന്നെ നീ ഒരു ഹെല്പ് ചെയ്യണം ” ഞാൻ പറഞ്ഞപ്പോ എന്താ എന്ന് ചോദിക്കും പോലെ സുധി എന്നെ ഒന്ന് നോക്കി.
” ഞാൻ നിന്റെ പെങ്ങളുടെ no ലേക്ക് കുറച്ചു പൈസ സെന്റ് ചെയ്തിട്ടുണ്ട്. ഹോസ്പിറ്റൽ ബില്ല് അത് മതിയാവും. നിന്റെ അക്കൗണ്ട് നമ്പർ തന്നാ കൊറച്ചു കൂടി പൈസ ഇടാം, അത് വെച്ചു നീ എന്റെ കാർ ഒന്ന് നന്നാക്കണം. പിന്നെ ഇവിടെ നിന്ന് ഇറങ്ങുമ്പോൾ ഒരു മാസത്തേക്ക് താമസിക്കാൻ പറ്റിയ വില്ലയോ ഹോട്ടലോ മറ്റോ കൂടി ഒപ്പിച്ചു തരണം. എനിക്ക് ഇവിടെ വലിയ പരിചയം ഇല്ല. പിന്നെ എന്റെ അക്കൗണ്ട് ൽ നിന്ന് പൈസ പിൻവലിച്ച അത് വെച്ച് അവർ ഇവിടെ എത്തും അതാ. ” ഞാൻ അത് പറഞ്ഞപ്പോൾ സുധിയുടെ മുഖം മാറി.
” ഫാ നാറി, നീ എന്നെ ഫ്രണ്ട് ആയിട്ട് തന്നെ അല്ലേ കാണുന്നെ, ഹോസ്പിറ്റൽ ബില്ലിന്റേം കാശിന്റേം കണക്ക് വിട്. വില്ലയെ പറ്റി ഒന്നും ഓർക്കണ്ട, എന്റെ തറവാട്ടിൽ ആവശ്യതിന് മുറികൾ ഉണ്ട്. അവിടെ കൂടാം. ” അവൻ ഇത്തിരി കലിപ്പിൽ പറഞ്ഞു
” ഡാ, എന്തിനാ വെറുതെ. നിങ്ങൾക്ക് ഒക്കെ ബുദ്ധിമുട്ട് ആവും. ഞാൻ വല്ല ഹോട്ടലിലും കൂടിക്കോളാം ” ഞാൻ വീണ്ടും പറഞ്ഞു
” ഡാ ചെറുക്കാ, അധികം ഷോ ഒന്നും എടുക്കണ്ട. ഈ കോലത്തിൽ നിന്നെ ഒറ്റക്ക് നിർത്താനോ no വേ, നിനക്ക് രണ്ട് ഓപ്ഷൻ ഉണ്ട്. ഒന്ന് എന്റെ കൂടെ ഞങ്ങളുടെ തറവാട്ടിലേക്ക് വരാം, രണ്ട് ഞാൻ നന്ദനെ വിളിക്കും നിനക്ക് അവന്റെ കൂടെ വീട്ടിലേക്ക് പോവാം, എന്ത് പറയുന്നു. ” സുധി ഗൗരവത്തിൽ തന്നെ ആണ്.
Vegam venam poli
Plz ling
Bro അതിന്റെ link ഒന്നു അയച്ചു തരാവോ ???