” ശരി ശരി. ഞാൻ നിന്റെ കൂടെ വരാം ” നിവർത്തി ഇല്ലാതെ ഞാൻ സമ്മതിച്ചു. അന്നേരം അവൻ പുഞ്ചിരിച്ചു.
” അപ്പൊ അത് തീരുമാനം ആയി ” എന്നും പറഞ്ഞത് അവൻ എന്റെ കയ്യിൽ അടിച്ചു.
” aww ” ഞാൻ ഒച്ച വെച്ചു.
” സോറി, സോറി, വേദനിചോ??. ഞാൻ പെട്ടന്ന് ആ എക്സിറ്റ്‌മെന്റിൽ അറിയാതെ… സോറി…. ” അവൻ തലയിൽ കൈ വെച്ച് വളിച്ച ചിരിയോടെ പറഞ്ഞു. ദേവിയെ ഈ കാലൻ മിക്കവാറും എന്റെ പൊക കാണും. അപ്പോഴേക്കും കഞ്ഞി വാങ്ങാൻ പോയ അവൾ വന്നു. കൈ മേലാത്ത കൊണ്ട് സുധി ആണ് എനിക്ക് കഞ്ഞി കോരി തന്നത്. ഞങ്ങൾ മൂനും ഓരോ വിശേഷങ്ങൾ ഒക്കെ പറഞ്ഞു ഫുഡ് കഴിച്ചു. ഒരാഴ്ച ഫുൾ ഹോസ്പിറ്റൽ വാസം കഴിഞ്ഞു ഞാൻ സുധിയുടേം സുദർശനയുടേം കൂടെ അവരുടെ തറവാട്ടിലേക്ക് പോയി.
ദേവമഠം. അത്യാവശ്യം വലിയ തറവാട് ആണ്. ഞങ്ങളുടെ പോലെ മോഡിഫൈ ചെയ്തത് ഒന്നുമല്ല, നല്ല പഴമയുടെ പ്രൗഢി തുളുമ്പുന്ന ഒരു തറവാട്. പടിപ്പുര കടന്ന് കാർ അകത്ത് കയറി. ഞങ്ങൾ ഇറങ്ങി, എനിക്ക് നേരെ നിൽക്കാൻ പറ്റിയില്ല തല ചുറ്റുന്ന പോലെ തോന്നി. ഒരുമാതിരി അഞ്ചാറു തവണ വട്ടം കറങ്ങിയിട്ട് നേരെ നിൽക്കുമ്പോൾ ഉള്ള ഫീൽ. വീഴാൻ പോയ എന്നെ സുദർശന താങ്ങി. ഞാൻ അവളുടെ തോളിൽ കയ്യിട്ട് നിന്നു അപ്പൊഴേക്കും സുധിയും കൂടി വന്ന് എന്നെ പിടിച്ചു. ഞങ്ങൾ അകത്തു കയറി. ഉമ്മറത്തു തന്നെ എല്ലരും ഉണ്ടായിരുന്നു. അവർ എന്നെ ഹാളിലെ സോഫയിൽ ഇരുത്തി.
” ഇതാണോ ദേവാ നിന്റെ കൂട്ടുകാരൻ ” സുധിയുടെ മുത്തശിആണ്. അവൻ അതേ എന്ന ഭാവത്തിൽ തല ആട്ടി.
” ദേവൻ, മോന്റെ കാര്യം പറഞ്ഞായിരുന്നു. ആശുപത്രിയിൽ വന്നു കാണണം എന്ന് ഉണ്ടായിരുന്നു, പക്ഷെ നടക്കാൻ ഒക്കെ ബുദ്ധിമുട്ട് ആണ് ” അവന്റെ മുത്തശ്ശി എന്റെ കവിളിൽ പിടിച്ചു കൊണ്ട് പറഞ്ഞു. ഞാൻ ചുമ്മാ ചിരിച്ചു കാണിച്ചു.
Vegam venam poli
Plz ling
Bro അതിന്റെ link ഒന്നു അയച്ചു തരാവോ ???