കടുംകെട്ട് 9 [Arrow] 3170

” എന്നാ ശരി, നീ എഴുന്നേക്ക്, നമുക്ക് അകത്തു കയറേണ്ട പൂരം കണ്ട് അമ്പലപറമ്പിൽ നടക്കാം ” അവൻ വീണ്ടും നിർബന്ധിച്ചപ്പോൾ ഞാൻ അവന്റെ കൂടെ ചെന്നു. വലിയ ഒരു അമ്പലം ആണ്. ഒന്നാമത്തെ ദിവസം ആയിട്ട് പോലും നല്ല തിരക്ക് ഉണ്ട്. ഒരുപാട് കടകളും അവിടെ ഉണ്ടായിരുന്നു. ഇരുട്ട് വീഴുന്ന വരെ ഞങ്ങൾ അവിടെ നടന്നു. സുധി അവന്റെ കൂട്ടുകാരെ ഒക്കെ എനിക്ക് പരിചയപ്പെടുത്തി തന്നു. രാത്രി ആയതോടെ അമ്പലത്തിന്റെ ഭംഗി കൂടി. പല വർണത്തിലെ ബൾബ്കളും മറ്റും എങ്ങും തെളിഞ്ഞു നിന്നു. താലങ്ങളും ഒക്കെ ആയി ആളുകൾ വന്നു, ചെണ്ട മേളങ്ങളും വെടി ഒച്ചകളും മുഴങ്ങി. താലങ്ങൻ പിടിച്ചോണ്ട് വന്നവരുടെ കൂട്ടത്തിൽ ദർശുവും അപ്പുവും  ഉണ്ടായിരുന്നു. ഒപ്പം കിച്ചുവും, കിച്ചു ഫ്രണ്ടിൽ കൊച്ചു കുട്ടികളുടെ കൂട്ടത്തിൽ ആണ്. ആള് നല്ലത് പോലെ തളർന്നിട്ടുണ്ട്, പക്ഷെ താലം കയ്യിൽ നിന്ന് മാറ്റാൻ അവൾക്ക് താല്പര്യം ഇല്ല അതും കൊണ്ട് നടക്കണം എന്ന വാശിയിൽ ആണ്. അവളുടെ അമ്മ അമല എന്തൊക്കെയോ പറയുന്നുണ്ട് ആള് കേൾക്കുന്നു പോലുമില്ല. ഞാൻ അതൊക്കെ കണ്ട് പുഞ്ചിരിചു.

 

ഒരു ഇളം നീല അഫ്സാരി ആണ് ദർശു ഇട്ടിരിക്കുന്നത്. അതിൽ അവൾ അതിനു സുന്ദരി ആണ്, കഴിഞ്ഞ ദിവസം കാവിൽ വെച്ച് ആരതിയെ സെറ്റ് സാരിയിൽ കണ്ടത് ഓർമ വന്നു. അല്ല ഞാൻ എന്തിനാ ഇപ്പൊ അത് ഓർക്കുന്നെ. ഞാൻ തല ഒന്ന് ഷേക്ക് ചെയ്തു വീണ്ടും ദർശുവിനെ നോക്കി. അത് അവൾ കണ്ടു. എന്താ എന്ന ഭാവത്തിൽ അവൾ പിരികം പൊക്കി. ഞാൻ ഒന്നുമില്ല എന്ന് തല ആട്ടി കാണിച്ചു അന്നേരം അവൾ ഒന്ന് ചിരിച്ചു. പിന്നെ ആളുകൾ നടന്നു തുടങ്ങിയപ്പോൾ താലത്തിന്റെ ഒപ്പം അമ്പലത്തിന്റെ ഉള്ളിലേക്ക് നടന്നു. ഞാനും സുധിയും കണ്ണനും അവരുടെ വേറെ ഒന്ന് രണ്ടു കൂട്ടുകാരും കൂടെ അമ്പല പറമ്പിൽ ബൈക്ക് ഒക്കെ വെക്കുന്ന അവിടെ ആണ് ഇരിക്കുന്നത്. കുറച്ച് കഴിഞ്ഞപ്പോ ദർശു ഞങ്ങളുടെ അരികിലേക്കു ഓടി വന്നു.

 

” ഏട്ടാ, ഈ സാധനത്തിനെ കുറച്ച് നേരത്തേക്ക് ഞാൻ എടുക്കുകയാ ” എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവൾ സുധിയോട് പറഞ്ഞു.

 

” വോ ആയിക്കോട്ടെ ” അവൻ പറഞ്ഞു തീർന്നതും അവൾ എന്നെ വലിച്ചോണ്ട് ഓടി.

 

” പെണ്ണേ പതുക്കെ ” ഞാൻ പറഞ്ഞു. എന്നാ അവൾക്ക് വലിയ കൂസൽ ഇല്ല. എന്നേം കൊണ്ട് ഒരു കടയിലേക്ക് ആണ് അവൾ പോയത്. നല്ല തിരക്ക്‌ ഉണ്ട്.

 

” മാറ് മാറ് മാറ് ” അവർ ആളുകളെ വകഞ്ഞു മാറ്റി ഇടിച്ചു കയറി. വളകളും മാലകളും ഒക്കെ ഉള്ള കടയാണ്. അത് കൊണ്ട് തന്നെ ചുറ്റും പെണ്ണുങ്ങൾ ആണ്. ഞാൻ അവിടെ നിന്ന് പോവാൻ ശ്രമിച്ചു എങ്കിലും ദർശു എന്റെ കയ്യിൽ നിന്ന് ഉള്ള പിടിത്തം വിട്ടില്ല.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

510 Comments

  1. Vegam venam poli

  2. Bro അതിന്റെ link ഒന്നു അയച്ചു തരാവോ ???

Comments are closed.