ഇവിടെ വന്നിട്ട് ഇപ്പൊ ഏകദേശം ഒന്നര മാസം ആവുന്നു, ഞാൻ ഒരുതവണ അച്ചുവിനെ വിളിച്ചു ടെൻഷൻ അടിക്കേണ്ട എന്ന് പറഞ്ഞതല്ലാതെ, വീടുമായി വേറെ കോണ്ടാക്ട് ഒന്നും ചെയ്തില്ല. എന്റെ കൈയിലെ ഒടിവ് കൂടി ഇരിക്കുന്നു.
” കൈയിലെ ഒടിവ് ഇപ്പൊ ഭേദമായി, കുറേ നാൾ അനക്കാതെ വെച്ചത് കൊണ്ട് ചെറിയ തോതിൽ വേദന കാണും, അത് ഒന്ന് തിരുമിച്ചാൽ നല്ലത് ആയിരിക്കും ” ഡോക്ടർ ആണ്.
” തിരുമൽന് ബെസ്റ്റ് ആൾ വീട്ടിൽ ഉണ്ടല്ലോ ” സുധി.
“ഗുരുക്കൾ അല്ലേ?? ” ഡോക്ടർ ചോദിച്ചപോൾ സുധി അതേ എന്നാ മട്ടിൽ തല ആട്ടി.
” സ്കാൻ റിപ്പോർട്ട്‌ൽ കുഴപ്പം ഒന്നുമില്ല തലയിലെ മുറിവ് കൂടി ഉണങ്ങിയാ മതി, അതിന് ഞാൻ തരുന്ന മരുന്ന് കൂടി കഴിക്കുമ്പോൾ ശരിയാകും, so that’s it. Its a ഷെയിം, ഇനി ഹാൻസം ബോയ് ഇവിടെ എന്നെ കാണാൻ വരില്ലല്ലോ?? ” ഡോക്ടർ സ്ത്രീ സഹചമായ ചിരിയോടെ പറഞ്ഞു.
” so വേറെ ഒന്നുമില്ലല്ലോ ഞങ്ങൾ ഇറങ്ങട്ടെ. ” ഞാൻ ഡോക്ടറിനോട് ചോദിച്ചു.
” ഒക്കെ, സുധിയുടെ കൂടെ വീണ്ടും വരണം, രോഗി ആയിട്ട് അല്ലാട്ടോ ” ഡോക്ടർ. ഞങ്ങൾ ഒരു ചിരി സമ്മാനിച്ചിട്ട് ഇറങ്ങി. വീട്ടിൽ എത്തിയതും മുത്തശ്ശൻ തിരുമൽ തുടങ്ങി, എന്റെ കൈ മൊത്തത്തിൽ പിടിച്ചുടച് തിരുമിയപ്പോ സ്വർഗം കണ്ടു. എന്നേക്കാൾ വേദന കണ്ട് നിന്ന ദർശുന് ആയിരുന്നു. പാവം. ഒരാഴ്ച കൊണ്ട് മുത്തശ്ശൻ വേദന പമ്പ കടത്തി.
” ഇപ്പൊ വേദന ഉണ്ടോ?? ” മുത്തശ്ശൻ തിരുമൽ കഴിഞ്ഞു ചോദിച്ചു.
” ഇല്ല, ഇപ്പൊ കൈക്ക് ഒക്കെ നല്ല സുഖം ഉണ്ട് ” ഞാൻ പറഞ്ഞപ്പോൾ മുത്തശ്ശന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നൊ?? ഏയ് ചിരി ആ മുഖത്തു വരാത്ത ഭാവം ആണ്. അത് കൊണ്ട് തന്നെ ആണ് ഈ മനുഷ്യനെ കാണുമ്പോൾ ഒക്കെ എനിക്ക് എന്റെ സ്വന്തം മുത്തശ്ശനെ ഓർമ്മ വരുന്നത്.
“ഇപ്പൊ തലവേദന എങ്ങനെ ഉണ്ട് ”
” തലവേദന ഒന്നും അങ്ങനെ ഇപ്പൊ ഇല്ല എന്തേയ്?? ” ഞാൻ സംശയഭാവത്തിൽ ചോദിച്ചു.
Vegam venam poli
Plz ling
Bro അതിന്റെ link ഒന്നു അയച്ചു തരാവോ ???